ലയാള സിനിമക്ക് പ്രതീക്ഷിക്കുന്നതിലുമപ്പുറം നൽകി ഈ യുവപ്രതിഭ മുതൽകൂട്ടാവുകയാണ്. പുതുതലമുറ സിനിമകളിലൂടെ വെള്ളിത്തിരയിലെത്തിയ അജു വർഗീസ് ഇന്നു മലയാള ഹാസ്യലോകത്തിന് ഒഴിച്ചുകൂടാനാവാത്ത പ്രതിഭയാണ്. ഒരുസമയത്ത് ജഗതി ശ്രീകുമാറെന്ന അതുല്യപ്രതിഭ നിറഞ്ഞുനിന്ന സിനിമയുടെ ഹാസ്യമേഖലയിലേക്കു കടന്നുവന്ന അജു ഇന്ന് ഈ രംഗത്തു തിളങ്ങാൻ തുടങ്ങിയിരിക്കുന്നു.

ഉയരക്കുറവിനുമപ്പുറം പ്രതിഭാധനനായ ഈ യുവനടൻ ഇതുവരെ തന്നെ സിനിമാലോകത്ത് തന്റേതായ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ക്ലബ്ബ് എന്ന സിനിമയാണ് അജുവിനെ മലയാളസിനിമക്ക് സമ്മാനിച്ചത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ലാത്ത ഈ ഹാസ്യതാരത്തിന് പുതുതലമുറ സിനിമകൾ ഉൾപ്പെടെ നിരവധി സിനിമകളിലായി ഒട്ടേറെ വേഷങ്ങൾ. സിനിമാ തിരക്കുകൾക്കിടയിൽ പ്രിയ നടൻ മറുനാടനോട് മനസ്സ് തുറന്നു. അജുവർഗീസിന്റെ വിശേഷങ്ങളിലേക്ക്...

  • മലയാളസിനിമയിലേക്കുള്ള അജുവിന്റെ കടന്നുവരവ് 

ലർവാടി ക്ലബ്ബ് എന്ന സിനിമയിലൂടെയാണ് ഞാൻ സിനിമാലോകത്തെത്തുന്നത്. കോളേജ് പഠനകാലത്തെ സുഹൃത്ത് വിനീത് ശ്രീനിവാസനുമായുള്ള അടുപ്പമാണ് മലർവാടി ക്ലബ്ബിലെത്തിച്ചത്. അവിടെനിന്നിങ്ങോട്ട് മലയാള സിനിമയുടെ പല സീനുകളിലുമെത്താൻ സാധിച്ചു. സിനിമയിലെത്തുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എങ്ങനേയോ എത്തി. ഭാഗ്യമാണ് ഇങ്ങനെ നിൽക്കാൻ കഴിയുന്നത്.

മലയാള സിനിമയിൽ ജഗതിശ്രീകുമാറിന് പകരക്കാരനാവുകയാണോ ? 

[BLURB#1-VR]    ചോദ്യം തന്നെ അറിവില്ലായ്മകൊണ്ടാണ്. ജഗതിച്ചേട്ടന് പകരക്കാരനാകാൻ ആർക്കും കഴിയില്ല. അങ്ങനെ ധരിക്കുന്നതും മണ്ടന്മാരാണ്. ജഗതിച്ചേട്ടൻ എന്റെ സിനിമയിലെ ഗുരുവാണ്. മലർവാടി ക്ലബ്ബിന്റെ ഷൂട്ടിങ്ങ് സമയത്ത് അദ്ദേഹത്തിന്റെ വലിയ അനുഗ്രഹം എനിക്കുണ്ടായിട്ടുണ്ട്. അതിപ്പോഴും ഉണ്ടാകുമെന്നുതന്നെയാണ് വിശ്വാസം. അദ്ദേഹത്തെ പോലൊരു നടനെ മലയാളസിനിമക്കിനി ലഭിക്കില്ല. ഇപ്പോഴത്തെ ഞാനുൾപ്പടെയുള്ള അഭിനേതാക്കൾക്ക് സ്‌ക്രിപ്റ്റിനനുസരിച്ച് അഭിനയിക്കാനേ കഴിയൂ. അതേസമയം ബ്ലാങ്കായ വൈറ്റ് പേപ്പറിനകത്തു പോലും പ്രേക്ഷകരെ ഇരുത്താൻ പ്രേരിപ്പിക്കുന്ന അഭിനയം അദ്ദേഹത്തിന് കാഴ്ചവയ്ക്കാനാവും. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ അഭിനയം കണ്ടാണ് ഞാനൊക്കെ സിനിമയെ പ്രണയിച്ചുതുടങ്ങിയത്. അതുകൊണ്ടുതന്നെ ജഗതി ശ്രീകുമാർ എന്നത് മലയാളസിനിമയുടെ അഭിനയ കുലപതിയാണ്

  • ഹാസ്യതാരമായി നിലനിൽക്കാനാണോ താത്പര്യം

ത്രവലിയൊരു ഹാസ്യതാരമൊന്നുമല്ല ഞാൻ. പിന്നെ തരുന്ന വേഷം നന്നായി ചെയ്യാൻ ശ്രമിക്കുന്നു എന്നേ ഉള്ളൂ. മിക്കവാറും ഹാസ്യസിനിമകളാണ് ലഭിക്കുന്നത്. അതല്ലാതെയും നിരവധി സിനിമകൾ അഭിനയിച്ചിട്ടുണ്ട്. എങ്കിലും സാധാരണ അഭിനയത്തേക്കാൾ വിഷമമാണ് കോമഡി അഭിനയിച്ച് കയ്യടി നേടാൻ. അതിന് സാധിക്കുന്നു എന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ടെങ്കിൽ അത് വലിയ കാര്യം. എന്നാൽ എനിക്ക് എല്ലാ വേഷവും ചെയ്യാൻ കഴിയുമെന്നാണ് വിശ്വാസം. അതിനായി ശ്രമിക്കുന്നുമുണ്ട്. പുതിയ വടക്കൻ സെൽഫി ഉൾപ്പടെയുള്ള സിനിമകളിൽ ഹാസ്യകഥാപാത്രത്തേക്കാൾ നല്ല വേഷമാണ്.

  • സിനിമകൾ സെലക്ട് ചെയ്യുന്നതും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതുമെല്ലാം എങ്ങനെയാണ്?

ത്രവലിയ നടനൊന്നുമായിട്ടില്ല ഞാൻ. ഏത് കഥാപാത്രത്തെ അഭിനയിക്കണമെന്ന് പറഞ്ഞാലും അഭിനയിക്കാൻ പറ്റുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ പ്രത്യേകവേഷം കിട്ടിയാലേ അഭിനയിക്കൂവെന്നു തീരുമാനമെടുക്കാനൊന്നും ഞാൻ ആളായിട്ടില്ല. ഇപ്പോഴത്തെ പോലെ എനിക്ക് കിട്ടുന്ന എല്ലാ സിനിമകളിലും അഭിനയിക്കും അതിൽ എത്രവിഷമം പിടിച്ചതാണെങ്കിലും ശ്രമിക്കുക എന്നതാണെന്റെ തീരുമാനം.

  • പെരുച്ചാഴി എന്ന സിനിമയിൽ മോഹൻലാലിന്റെ കൂടെ അഭിനിയച്ചു. എന്തായിരുന്നു എക്‌സ്പീരിയൻസ് 

[BLURB#2-H] പെരുച്ചാഴി എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്. മോഹൻലാലിനെ പോലെ ഞാൻ ആരാധിച്ചിരുന്ന അല്ലെങ്കിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്ന ആ വലിയ താരത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഒന്നാണ്. അതിന്റെ അനുഭവം എന്റെ മാത്രമായിരിക്കട്ടെ. എങ്കിലും പെരുച്ചാഴി എന്ന സിനിമ അഭിനയഗുരുവാണ്.

  • ന്യൂജനറേഷൻ സിനിമകളെ കുറിച്ചുള്ള അഭിപ്രായം

ന്യൂ ജനറേഷൻ എന്നല്ല എല്ലാ സിനിമകളെ കുറിച്ചും എനിക്ക് നല്ല അഭിപ്രായം മാത്രമേ ഉള്ളൂ. സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കുമനുസരിച്ചാണ് സിനിമകൾ പിറക്കുന്നത്. അതിന് ഓരോ സമയത്തും ഓരോ പേരിടുന്നു എന്നേ ഉള്ളൂ.

  • ന്യൂ ജനറേഷൻ സിനിമകൾ പ്രേക്ഷകർ ഉൾക്കൊള്ളുന്നില്ലേ. അതാണോ കുടുംബ സിനിമകൾക്ക് ഇപ്പോഴും പ്രേക്ഷകർ കൂടുന്നത്

ന്യൂ ജനറേഷൻ എന്ന് നിങ്ങൾ വിളിക്കുന്ന സിനിമകളും ഒരുപാട് നന്നായി പ്രേക്ഷകർ ആസ്വദിച്ചിട്ടുണ്ട്. ചാപ്പാകുരിശ്, 22 ഫീമെയിൽ കോട്ടയം, ഹണീ ബി തുടങ്ങി മിക്ക സിനിമകളും പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അതുപോലെ അത്ര വിജയിക്കാത്തവയുമുണ്ട് അത് നിങ്ങൾ പറഞ്ഞ കുടുംബ സിനിമകൾക്കും ഉണ്ടായിട്ടുണ്ട്. നല്ല ത്രെഡ്ഡുണ്ടെങ്കിൽ നല്ല സിനിമകളും ഉണ്ടാകും. അത് എല്ലാ കാലത്തും ഇവിടത്തെ മലയാള സിനിമ തെളിയിച്ചിട്ടുണ്ട്.

സിനിമയുടെ അനന്തമായ സാധ്യതകളിലേക്ക് അഭിനയത്തിന്റെ വൈവിധ്യംകൊണ്ട് കയറിയെത്തിയ ഈ കുറിയ മനുഷ്യൻ കുഞ്ഞുണ്ണിമാഷുടെ ആ വാക്കുകളെ അന്വർത്ഥമാക്കുകയാണ്. പൊക്കമില്ലാത്തതാണെന്റെ പൊക്കമെന്ന ആ വാക്കുകളെ.......