- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലാരിവട്ടത്ത് നടന്നതുകൊള്ളപ്പലിശക്കാരുടെ ആക്രമണം; ഒരുലക്ഷത്തിന് 400 രൂപ വട്ടിപ്പലിശ ദിവസവും നൽകി; എല്ലാം കൊടുത്തിട്ടും അവർ വെറുതേ വിടുന്നില്ല; തനിക്കെതിരെ ഒരിടത്തും കേസില്ല; ആരോപണങ്ങൾ നിഷേധിച്ച് നടൻ വിജയകുമാർ മറുനാടനോട്
കൊച്ചി: മാഫിയാ സംഘങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലന്നും പലിശ ലോബിയുടെ ഇരയാണ് താനെന്ന വിശദീകരണവുമായി നടൻ വിജയകുമർ. ആരേയും തട്ടിക്കുകയോ വെട്ടിപ്പ് നടത്തുകയോ ചെയ്തില്ല. എന്നാൽ കൊള്ളപ്പലിശക്കാർ ഭീഷണിയുമായി തനിക്ക് പിന്നാലെയുണ്ടെന്നാണ് വിജയകുമാർ പറയുന്നത്. തലസ്ഥാനത്തിലൂടെ മലയാള സിനിമയുടെ ഭാഗമായ യുവ നടൻ മറുനാടൻ മലയാളിക്ക് അന
കൊച്ചി: മാഫിയാ സംഘങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലന്നും പലിശ ലോബിയുടെ ഇരയാണ് താനെന്ന വിശദീകരണവുമായി നടൻ വിജയകുമർ. ആരേയും തട്ടിക്കുകയോ വെട്ടിപ്പ് നടത്തുകയോ ചെയ്തില്ല. എന്നാൽ കൊള്ളപ്പലിശക്കാർ ഭീഷണിയുമായി തനിക്ക് പിന്നാലെയുണ്ടെന്നാണ് വിജയകുമാർ പറയുന്നത്. തലസ്ഥാനത്തിലൂടെ മലയാള സിനിമയുടെ ഭാഗമായ യുവ നടൻ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്.
പള്ളിയിൽ എല്ലാ ഞായാറാഴ്ചയും പോകുന്ന വ്യക്തിയാണ് ഞാൻ. രാവിലെ പള്ളിയിൽ പോകാനായി പാലാരിവട്ടത്ത് എത്തിയപ്പോൾ മൂന്നംഗ സംഘം എയുവിയിൽ എത്തി. കത്തിയുൾപ്പെടുള്ള മരാകായുധവും ഉണ്ടായിരുന്നു. ഇവരെ ഞാൻ നേരിട്ടു. നാട്ടുകാർ ഓടിക്കൂടി. പൊലീസിനെ അറിയിക്കണമെന്ന് പറഞ്ഞു. അവർ എന്റെ ഫോണിൽ നിന്ന് 100 ഡയൽ ചെയ്തു. അങ്ങനെ പൊലീസ് എത്തി. അവരെ സ്‌റ്റേഷനിൽ കൊണ്ടു പോയി. എന്റെ പരാതിയിന്മേൽ കേസുമെടുത്തു. പിന്നീട് ജാമ്യത്തിലും പോയി. അല്ലാതെ ഞാൻ ആരേയും ആക്രമിക്കാൻ ശ്രമിച്ചിട്ടില്ല.
മൂന്ന് ഗുണ്ടകളാണ് എന്നെ ആക്രമിക്കാൻ വന്നത്. ഗോൾഡ് പാലസ് എന്ന സ്വർണ്ണ പണയ സ്ഥാപനത്തിന്റെ മുതലാളി മുജീബ്, സഹോദരൻ, അയാളുടെ ബന്ധു എന്നിരായിരുന്നു ഗുണ്ടകൾ. വട്ടിപ്പലിശയ്ക്ക് അവരിൽ നിന്ന് പണം വാങ്ങി കുടുങ്ങിയവനാണ് ഞാൻ. ഒരു ലക്ഷം രൂപയ്ക്ക് നാന്നൂറ് രൂപ വീതം വർഷങ്ങൾ കൊടുത്തു. പണവും നൽകി. എന്നിട്ടും കൊള്ളപ്പലിശക്കാർ വെറുതേ വിട്ടില്ല. അങ്ങനെ എറണാകുളം റേഞ്ച് ഐജിയായിരുന്ന അജിത് കുമാർ സാറിന് പരാതി നൽകി. അദ്ദേഹം ഇവരെ വിളിച്ച് താക്കീത് ചെയ്തു വിട്ടു. വിഴിഞ്ഞത്തെ വീട്ടിലെത്തിയും ഇവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസിലും പരാതി നൽകി.
ഇവരാണ് പാലാരിവട്ടത്തും ആക്രമണം നടത്തിയത്. വാദിയാണ് ഞാൻ. അല്ലാതെ പ്രതിയല്ല. എനിക്കെതിരെ കേരളത്തിൽ ഒരിടത്തും കേസുകൊന്നുമില്ല. സംവിധായകനെ തട്ടിക്കൊണ്ട് പോയെന്നും പരാതികളില്ല. വ്യാജ സ്വർണ്ണ നിർമ്മാണത്തിനും കോടതിയിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല. ആരെങ്കിലും എന്തെങ്കിലും കേസ് നൽകിയിട്ടുണ്ടെങ്കിൽ ഹൈക്കോടതി ആ കേസ് ക്വാഷ് ചെയ്തിട്ടുമുണ്ട്. എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയ പൊലീസിനെതിരെ ഞാൻ നൽകിയ പരാതി ഇപ്പോഴുമുണ്ട്. ഈ കേസ് പരിശോധിക്കുന്നുവെന്നാണ് ഡിജിപി സെൻകുമാർ സാർ പറഞ്ഞിട്ടുള്ളത്-വിജയകുമാർ വിശദീകരിക്കുന്നു.
തനിക്കെതിരെ ഉയരുന്ന ആരോപണമെല്ലാം പച്ചക്കളമാണെന്നാണ് വിജയകുമാർ പറയുന്നത്. അനാർക്കലിയെന്ന സിനിമയിൽ ചെറിയൊരു വേഷത്തിൽ എത്തുന്നുണ്ട്. അത് മനോഹരമാണെന്ന് വിളിച്ചു പറയുന്നവരുമുണ്ട്. അതിനിടെയാണ് ഈ സംഭവങ്ങൾ ഉണ്ടായത്. തനിക്കെതിരെ ചില മാദ്ധ്യമങ്ങൾ വളരെക്കാലമായി വാർത്തകൾ നൽകുന്നു. അതിന് പിന്നിലുള്ള കാരണം തനിക്ക് അറിയില്ല. നൂറു ശതമാനം ദൈവ വിശ്വാസത്തോടെയാണ് ജീവിക്കുന്നത്. ബിഷപ്പും ഐഎഎസുകാരും അടക്കമുള്ള ബന്ധുബലം തനിക്കുണ്ട്. എന്നാൽ ഇതൊന്നും ഒരിടത്തും ഉപയോഗിക്കാറില്ല. ദൈവത്തിന്റെ കരുണകൊണ്ട് സത്യം മാത്രമേ ജയിക്കുവെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്നും വിജയകുമാർ മറുനാടനോട് പറഞ്ഞു.
മുമ്പ് ലക്ഷങ്ങളുടെ തട്ടിപ്പു കേസിൽ നടൻ വിജയകുമാർ അറസ്റ്റിലായിരുന്നു. വിദേശത്തു ജോലി വാഗ്ദാനം ചെയ്തും മറ്റും തട്ടിപ്പു നടത്തിയ കേസിലാണ് അറസ്റ്റുണ്ടായത്. പൊലീസ് സ്റ്റേഷനിൽ ഞരമ്പുമുറിച്ച് ആത്മഹത്യക്കു ശ്രമിക്കലും വാർത്തകളിൽ നിറഞ്ഞിരുന്നു. പിന്നീട് ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥനയ്ക്കു പോയ നടൻ താൻ വിശ്വാസത്തിന്റെ വഴിയേ ആണ് എന്നു പറഞ്ഞിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച പാലാരിവട്ടത്ത് സംഘർഷമുണ്ടാകുന്നത്. ഇതോടെ വിജയകുമാറിനെതിരെ ആരോപണങ്ങളും ശക്തമായി. ഇവയാണ് മറുനാടനോട് വിജയകുമാർ നിഷേധിക്കുന്നത്. പൊലീസിലെ ചിലർ തന്നെ കേസുകളിൽ കുടുക്കിയെന്നാണ് വിശദീകരണം.
ബയോസ്‌കോപ്പ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ സംവിധായകൻ കെഎം മധുസൂദനെ വിജകുമാർ ഭീഷണിപ്പെടുത്തിയെന്ന വാർത്ത അവാസ്തവമാണെന്നാണ് വിജയകുമാറിന്റെ പക്ഷം. ഇത്തരത്തിലൊരു കേസും ഒരിടത്തും ഇല്ലെന്ന് വിജയകുമാർ പറയുന്നു. ഇത്തരം വാർത്തകൾ എല്ലാം കള്ളമാണെന്നാണ് ഈ നടന്റെ വിശദീകരണം.