- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മനാഭസ്വാമി ക്ഷേത്രത്തിലേത് 314തരം കരങ്ങൾ ചുമത്തി പാവങ്ങളെ പിഴിഞ്ഞുണ്ടാക്കിയ സ്വത്ത്; ഉമ്മൻ ചാണ്ടി കാട്ടുന്നത് രാജാവിനെക്കാൾ വലിയ രാജഭക്തി; ക്ഷേത്രധനത്തിന്റെ അവകാശികൾ ജനങ്ങളെന്നും ജമീലാപ്രകാശം എംഎൽഎ
തിരുവനന്തപുരം: ഇവിടത്തെ ഭൂരിപക്ഷംവരുന്ന പാവങ്ങൾക്കുമേൽ 314തരം കരങ്ങൾ ചുമത്തി തിരുവിതാംകൂർ രാജകുടുംബം പിഴിഞ്ഞെടുത്ത പണമാണ് പത്മനാഭക്ഷേത്രത്തിന്റെ ഖജനാവിലുള്ളതെന്നും അതിന്റെ യഥാർത്ഥ അവകാശികൾ ഇവിടത്തെ ജനങ്ങൾ മാത്രമാണെന്നും കോവളം എംഎൽഎ ജമീലാ പ്രകാശം. രാജകുടുംബത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജഭരണത്തിനെതിരെ സ
തിരുവനന്തപുരം: ഇവിടത്തെ ഭൂരിപക്ഷംവരുന്ന പാവങ്ങൾക്കുമേൽ 314തരം കരങ്ങൾ ചുമത്തി തിരുവിതാംകൂർ രാജകുടുംബം പിഴിഞ്ഞെടുത്ത പണമാണ് പത്മനാഭക്ഷേത്രത്തിന്റെ ഖജനാവിലുള്ളതെന്നും അതിന്റെ യഥാർത്ഥ അവകാശികൾ ഇവിടത്തെ ജനങ്ങൾ മാത്രമാണെന്നും കോവളം എംഎൽഎ ജമീലാ പ്രകാശം. രാജകുടുംബത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജഭരണത്തിനെതിരെ സമരം നടത്തിയ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലെ മുൻഗാമികളേയും കോൺഗ്രസ് നേതൃത്വം നൽകിയ സ്വാതന്ത്ര്യസമരത്തേയും തള്ളിപ്പറയുകയാണെന്നും അവർ മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇത്തരത്തിൽ രാജഭക്തി കാട്ടുന്ന മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണം.
ക്ഷേത്രസ്വത്ത് പൊതുസ്വത്തല്ല എന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢനീക്കമാണ് ഉമ്മൻ ചാണ്ടിയും യുഡിഎഫ് സർക്കാരും നടത്തുന്നത്. ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങൾ മുറപോലെ നടക്കുന്നതിനും ക്ഷേത്രസ്വത്തിന്റെ കണക്കെടുപ്പും ജനക്ഷേമ കാര്യങ്ങൾക്കുള്ള വിനിയോഗവും നിർവഹിക്കുന്നതിനും പ്രത്യേകം സമിതിയെ രൂപീകരിക്കണമെന്നും രാജകുടുംബത്തിനെതിരെയും സ്വത്ത് അപഹരിച്ചുവെന്നതിനെയും പറ്റി സർക്കാർ സമഗ്രാനേന്വഷണം നടത്തണമെന്നും ജമീലാ പ്രകാശം ആവശ്യപ്പെടുന്നു. അഭിമുഖത്തിലേക്ക്...
- പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ്?
പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്താണ്. ക്ഷേത്രത്തിന്റെ നടത്തിപ്പിന്റെ കാര്യത്തിൽ രണ്ടുതരത്തിലാണ് ഇടപെടലുകൾ ഉണ്ടാകേണ്ടത്. ഒന്ന് ആചാരാനുഷ്ഠാനങ്ങളും പൂജാക്രമങ്ങളുടേയും മറ്റും വിഷയങ്ങളാണ്. ഇക്കാര്യത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ട് ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങൾ മുടക്കംകൂടാതെ നടക്കണം. വീഴ്ചയില്ലാതെ ഉദ്ദേശിച്ച രീതിയിൽത്തന്നെ പക്വതയോടെ ഈ വിഷയത്തെ സമീപിക്കണം. അതിൽ നിഷ്‌കർഷ ഉണ്ടാവുമ്പോൾത്തന്നെ രണ്ടാമതായി ക്ഷേത്രത്തിന്റെ ധനകാര്യ മാനേനജ്‌മെന്റിന് ഒരു സമിതിയുടെ മേൽനോട്ടം ഉണ്ടാവണം.
ക്ഷേത്രത്തിൽ ഉണ്ടെന്ന് ഇപ്പോൾ വെളിപ്പെട്ട സഹസ്രകോടികൾ വിലമതിക്കുന്ന സമ്പത്തിന്റെ സുരക്ഷയും ഈ സമിതിയുടെ കീഴിലാവണം ഒരുക്കേണ്ടത്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം. എത്രയും വേഗം തീരുമാനമുണ്ടാവണം. ജനങ്ങൾ ആരാധിക്കുന്നത് പത്മനാഭസ്വാമി എന്ന മൂർത്തിയേയാണ് അവിടത്തെ സമ്പത്തിനെയല്ല. ലോകത്ത് മറ്റെവിടെയും കാണാത്തതരത്തിലാണ് തിരുവിതാംകൂറിലെ മൂർത്തിയെ ജനങ്ങൾ കാണുന്നത്. ഇവിടെ ഭരണാധികാരി ഒരേസമയം ദൈവവും അരചനുമാണ്.
- ക്ഷേത്രത്തിലെ സ്വത്ത് ജനേനാപകാരപ്രദമായി വിനിയോഗിക്കേണ്ടതുണ്ടോ?
തീർച്ചയായും. ഇവിടെ തിരുവിതാംകൂർ രാജഭരണകാലത്ത് ക്ഷേത്ര ഖജനാവായിരുന്നു പ്രധാന ട്രഷറി. മൂന്നുതരം ട്രഷറികളുണ്ടായിരുന്നു അക്കാലത്ത്. ഒന്ന് ഇപ്പോഴുള്ളതുപോലെ സാധാരണ ട്രഷറി. ജനങ്ങൾക്കുവേണ്ടിയുള്ള ഇടപാടുകൾ നടന്നിരുന്നത് ഈ ഖജനാവിലൂടെയാണ്. എന്നാൽ കാര്യങ്ങൾ ഇന്നത്തേപ്പോലെ ആയിരുന്നില്ല. വരവും ചെലവും തമ്മിൽ അജഗജാന്തരമുണ്ടായിരുന്നു. ജനങ്ങളിലെ മൃഗീയ ന്യൂനപക്ഷം എന്നു പറയാവുന്ന സവർണരുടെ ക്ഷേമത്തിനുവേണ്ടി മാത്രമാണ് പൊതു ഖജനാവിലെ പണം പ്രയോജനപ്പെടുത്തിയിരുന്നത്.
പാവപ്പെട്ടവരും അധകൃതരുമായ ബഹൂഭൂരിപക്ഷം വരുന്ന ജനങ്ങളിൽ നിന്ന് ക്രൂരമായി പീഡിപ്പിച്ച് പിരിച്ചെടുത്ത കരമാണ് ഈ ഖജനാവിൽ എത്തിയിരുന്നത്. എന്നാൽ അതിന്റെ ഒരുതരി പ്രയോജനം പോലും അവർക്ക് ലഭിച്ചിരുന്നില്ല. ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക്, പശുവിനെ മേച്ചുനടന്നിരുന്ന പാവങ്ങൾക്ക് ചാണകത്തിന്റെ വിലപോലും ഇവിടത്തെ ഭരണകർത്താക്കൾ കൽപിച്ചിരുന്നില്ലെന്നത് ഇവിടത്തെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. അങ്ങനെ പിരിച്ചെടുത്ത തുകയിൽ നാമമാത്രം ചെലവഴിക്കുമ്പോൾ ഭീമമായ തുകയായിരുന്നു മിച്ചം.
ഈ തുക നേരെ മാറ്റിയിരുന്നത് കൊട്ടാരം ട്രഷറിയിലേക്കാണ്. രാജാക്കന്മാരുടെ ആവശ്യങ്ങളും സൈനിക ആവശ്യങ്ങളും മറ്റും ഇഷ്ടംപോലെ ഈ പണംകൊണ്ട് നടത്തിയ ശേഷം പിന്നെയും വലിയൊരു തുക മിച്ചം വരുമായിരുന്നു. ഈ പണമാണ് ക്ഷേത്ര ഖജനാവിലേക്ക് മാറ്റിയിരുന്നത്. അങ്ങനെ സ്വർണവും ആഭരണങ്ങളുമൊക്കെയായി മാറ്റിയ തുകയാണ് അടുത്തകാലത്ത് പത്മനാഭക്ഷേത്രത്തിലെ നിധി എന്ന രൂപത്തിൽ കണ്ടെത്തിയത്. ഇവിടെയുള്ള പാവപ്പെട്ടവരെ പീഡിപ്പിച്ചും വൻതോതിൽ കരവും പിഴയും ചുമത്തിയും പിഴിഞ്ഞെടുത്ത തുകയാണിത് എന്നതിനാൽത്തന്നെ ഇതിന്റെ യഥാർത്ഥ അവകാശികൾ അവർതന്നെയാണ്. പണ്ട് പാവങ്ങളുടെ കയ്യിൽ അത്രയൊന്നും പണമില്ലല്ലോ.
പത്മനാഭന്റെ നാലുചക്രം എന്നത് കാണാൻകിട്ടുന്നതുതന്നെ അപൂർവം. ഇതെല്ലാം മറച്ചുവച്ചാണ് നേനപ്പാൾ രാജാവ് വൻതുക നടയ്ക്കുവച്ചു എന്നും ഇത് ജനങ്ങളുടെ പണമല്ല, കൊട്ടാരത്തിന്റെ സ്വത്താണ് എന്നും പറയുന്നത്. പിന്നൊരു വാദം വേണാട്ടരചന്മാർ അയൽരാജ്യങ്ങൾ കീഴടങ്ങി പിടിച്ചെടുത്ത തുകയാണിത് എന്നാണ്. എന്നാലും അവിടങ്ങളിലും ജനങ്ങളിൽ നിന്ന് കരമായി പിരിച്ചെടുത്ത സ്വത്തല്ല ഇതെന്ന് പറയാനാവുമോ? ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് ഈ സമ്പത്തിന്റെ സിംഹഭാഗവും അയിത്തക്കാരെന്ന് മുദ്രകുത്തി മാറ്റി നിർത്തപ്പെട്ട, പാവപ്പെട്ടവരുടേയും അടിച്ചമർത്തപ്പെട്ടവരുടേയും കയ്യിൽനിന്ന് പിഴിഞ്ഞെടുത്തതാണ് എന്നാണ്. അതിനാൽത്തന്നെ ഈ സ്വത്ത് ജനങ്ങളുടെ ക്ഷേമത്തിനായിത്തന്നെ വിനിയോഗിച്ചേ മതിയാകൂ.
- ഈ സ്വത്ത് ഇപ്പോൾ വെളിപ്പെട്ടതിനു പിന്നിൽ?
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഖജനാവിന്റെയും സമ്പദ്‌ശേഖരത്തിന്റെയും കാര്യം രാജകുടുംബത്തിന് അറിയാത്തതല്ല. ഇക്കാര്യങ്ങൾ ഇതുവരെ ബോധപൂർവം മറച്ചുവയ്ക്കുകയായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. മുമ്പൊരിക്കലും ഇതേപ്പറ്റി പറയാത്തത് ദുരൂഹമാണ്. ഹിന്ദു റീജ്യണൽ ആക്റ്റ് പ്രകാരമാണ് ചിത്തിരതിരുനാളിന് ക്ഷേത്രഭരണം കിട്ടുന്നത്. അതിനുശേഷം റീജന്റ് റാണിയുടെ തലമുറയിൽപ്പെട്ട ബാലഗോപാലവർമ്മ സ്വത്തുമായി ബന്ധപ്പെട്ട് എഴുപതുകളിലോ മറ്റോ ഒരു കേസ് കൊടുത്തിരുന്നു. അതുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തുക്കളെപ്പറ്റിയെല്ലാം വെളിപ്പെടുത്തിയെങ്കിലും ക്ഷേത്രസമ്പത്തിന്റെ കാര്യം മിണ്ടിയില്ല. ചിത്തിരതിരുനാൾ രാജാവായ ശേഷം മുപ്പതുകളിൽ കണക്കെടുപ്പ് നടന്നിരുന്നു.
2007ൽ നിലവറകൾ തുറന്ന് സ്വത്തുശേഖരത്തിന്റെ പടമെടുക്കാൻ ശ്രമിച്ചപ്പോഴും ഇക്കാര്യം പുറത്തുവന്നിരുന്നില്ല. നിയമം അറിയില്ലെന്നു പറഞ്ഞ് സ്വത്തുവിവരം മറച്ചുവയ്ച്ചതിനെ ന്യായീകരിക്കാനാവില്ല. എന്തിനാണ് ഈ പണം ക്ഷേത്രത്തിൽ സമാഹരിച്ചതെന്നും എത്രത്തോളമുണ്ടെന്നും കൃത്യമായ വിവരങ്ങൾ കുത്തും കോമയും സഹിതം ജനങ്ങൾക്കു മുമ്പിൽ വെളിപ്പെട്ടേ മതിയാകൂ. ജനാധിപത്യഭരണത്തെ നിഷേധിക്കുന്ന നിലപാടാണ് രാജകുടുംബത്തിന്. പലരും വോട്ടുപോലും ചെയ്യാൻ പോകാറില്ല. രാജഭരണമില്ലെന്നും ഇവിടെ ജനാധിപത്യം വന്നുവെന്നുമുള്ള വസ്തുത അംഗീകരിക്കാത്തത് ന്യായീകരിക്കാവുന്നതല്ല.
- ക്ഷേത്രസമ്പത്ത് എങ്ങനെയാണ് ജനനന്മയ്ക്ക് വിനിയോഗിക്കേണ്ടത്?
ഇത് ജനങ്ങളുടെ പൊതുസ്വത്താണ്. ഇതിന്റെ വിനിയോഗത്തിനായി സമവായമുണ്ടാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഈ സർക്കാരിന്റെ കന്നി ബജറ്റ് ചർച്ചയിൽത്തന്നെ 2001ൽ ഇക്കാര്യം ഞാൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിക്ഷേപങ്ങളുടെ കാര്യത്തിൽ റിസർവ് ബാങ്ക് നിഷ്‌കർഷിക്കുന്ന രീതിയിൽ സ്റ്റേറ്റ് ബാങ്ക് ചെസ്റ്റിലേക്ക് നിക്ഷേപം മാറ്റണം. ക്ഷേത്രത്തിൽ ഇത് നിലനിർത്തുന്നത് വൻ സുരക്ഷാ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. വിശ്വാസികൾക്കോ ഈ സമ്പത്തിനേനാ എന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയും. ഈ സമ്പാദ്യം എത്രയുണ്ടെന്ന് കുത്തുംകോമയുമുൾപ്പെടെ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
ഈ സമ്പദ്‌ശേഖരം മൂല്യനിർണയം നടത്തി, അതിൽ പൈതൃകമൂല്യമുള്ളവ ഒഴികെയുള്ളവ പൊതുജങ്ങൾക്ക് പ്രയോജനപ്പെടുംവിധം പ്രത്യേക നിധിയായി കൈകാര്യം ചെയ്യണം. ഇതിന് സർവകക്ഷിയോഗവും മറ്റും വിളിച്ച് സർക്കാർ നടപടിയെടുക്കണം. മുഖ്യമന്ത്രി ചെയർമാനും ധനമന്ത്രിയും പ്രതിപക്ഷ നേനതാവും വൈസ് ചെയർമാന്മാരും പ്‌ളാനിങ് ബോർഡ് ഉപാധ്യക്ഷനും ഒന്നോ രണ്ടോ കൊട്ടാരം പ്രതിനിധികളും ബാങ്ക് കൺസോർഷ്യം പ്രതിനിധിയും ഉൾപ്പെട്ട സമിതി രൂപീകരിച്ച് ഈ പ്രത്യേകനിധി കൈകാര്യം ചെയ്യുകയാണ് വേണ്ടത്. സംസ്ഥാനത്ത് ഗുണകരമാകുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ട ഈ പണം രാജഭരണകാലത്ത് ജനങ്ങൾക്ക് തരിമ്പും പ്രയോജനപ്പെട്ടിട്ടില്ല. ഇപ്പോൾ ജനാധിപത്യഭരണത്തിൻ കീഴിലെങ്കിലും ഇത് കേരളത്തിന് ഗുണകരമാവണം എന്നാണ് എന്റെ അഭിപ്രായം. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഈ അഭിപ്രായമുള്ള ആർജവമുള്ള നിരവധി പേരുണ്ട്. അവരെല്ലാം ഇതിനായി മുന്നോട്ടുവരണം.
- ഉമ്മൻ ചാണ്ടി സർക്കാരിന്റെ നിലപാട്?
രാജാവിനേനക്കാൾ വലിയ രാജഭക്തിയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇപ്പോൾ പ്രകടിപ്പിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി വിഎസ് ശിവകുമാറുമെല്ലാം അതിനപ്പുറത്താണ് പ്രസ്താവനകൾ നടത്തുന്നത്. ഇങ്ങനെ പ്രതികരിക്കുമ്പോൾ ഇവർ മറക്കുന്ന ഒരു കാര്യമുണ്ട്. ഇവർ അപമാനിക്കുന്നത് രാജഭരണത്തിനെതിരെ സമരം നടത്തിയ ഇവിടത്തെ പഴയ സ്റ്റേറ്റ് കോൺഗ്രസ് നേനതാക്കളെയും ജനങ്ങളെയുമാണ്. രാജഭരണം മികച്ചതായിരുന്നുവെന്നും അവരെ അപമാനിക്കരുതെന്നും പറയുന്ന ഉമ്മൻ ചാണ്ടിക്ക് ഇനി സ്വാതന്ത്ര്യസമര അനുസ്മരങ്ങളിൽ പങ്കെടുക്കാൻ പോലും അവകാശമില്ല. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രാജഭരണത്തിനെതിരെ നടത്തിയ സമരത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടത് സർ സിപിയെ തൂക്കിലേറ്റണമെന്നായിരുന്നു. ഭരണം എത്രത്തോളം ജനക്ഷേമകരമായിരുന്നു എന്ന് അതിൽനിന്നുതന്നെ വ്യക്തമാണ്.
അങ്ങനെയിരിക്കെ ഇപ്പോൾ രാജകുടുംബത്തിനെ ന്യായീകരിക്കുന്നതിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണം. രാജകുടുംബത്തിന്റെ നേനതൃത്വത്തിൽ നട്ടുച്ചയ്ക്ക് നടക്കുന്ന ഈ തീവെട്ടിക്കൊള്ളയ്ക്ക് വഴിവച്ചതിൽ സർക്കാരിനും വലിയ പങ്കുണ്ട്. അവർ തെറ്റുകാരല്ലെന്ന് പറയുന്ന സർക്കാർ അക്കാര്യത്തിൽ അനേന്വഷണം നടത്തണമായിരുന്നു. എന്നിട്ട് തെളിവുകൾ സഹിതം അവരുടെ നിരപരാധിത്വം തെളിയിക്കട്ടെ. ക്ഷേത്രത്തിലെ സ്വത്ത് പൊതുസ്വത്തല്ല എന്നു വരുത്താനുള്ള ഗൂഢശ്രമം തുടങ്ങിക്കഴിഞ്ഞു. പക്ഷേ, എത്രയായാലും അവസാനം സത്യം വെളിയിൽവരും. തീർച്ചയായും ഇക്കാര്യങ്ങളിൽ നല്ലരീതിയിൽ അനേന്വഷണം നടക്കണം. ക്ഷേത്രകാര്യത്തിൽ കൈക്കൊള്ളേണ്ട ഓരോ നടപടികളും സർക്കാർ വൈകിക്കുന്നത് എന്തിനെന്നത് പുറത്തുവരണം. ലോകത്തെങ്ങും കാണാത്ത തരത്തിൽ ശരീരത്തിന്റെ അവയവങ്ങൾക്കുപോലും നികുതി ചുമത്തിയിരുന്ന തിരുവിതാംകൂർ രാജഭരണത്തിൽ ഇവർ സമാഹരിച്ചുവച്ച സമ്പാദ്യം നൂറ്റാണ്ടുകളായി ഇവിടത്തെ ജനങ്ങൾ വിദേശികളുമായുൾപ്പെടെ വ്യാപാരം നടത്തി നേനടിയ പണമാണ്. അതിനു മേൽ ഹിന്ദുമതത്തിന്റെ പേരുപറഞ്ഞ് കുത്സിത മാർഗങ്ങളിലൂടെ അധികാരം നേനടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. - ജമീലാ പ്രകാശം പറയുന്നു.