- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറ്ററിങ് ബിസിനസുകാരി... കുട്ടികളെ വിരട്ടി നിർത്തുന്ന പ്രിൻസിപ്പൽ... പാചകകലയെ ജനകീയമാക്കിയ സെലിബ്രറ്റി ഷെഫ്... ഇന്ത്യയിലെ ഓരോ പ്രദേശവും കണ്ടറിഞ്ഞ സഞ്ചാരി... ഇംഗ്ലണ്ട് സന്ദർശിക്കാനെത്തിയ ലക്ഷ്മി നായർ മറുനാടൻ മലയാളി വായനക്കാരോട് മനസു തുറക്കുന്നു
ലക്ഷ്മി നായർ എന്ന പേര് കേട്ടാൽ പരിചയം ഇല്ലാത്ത മലയാളി ഉണ്ടോ? പാശ്ചാത്യ നാടുകളിൽ സിനിമ താരങ്ങൾക്കൊപ്പം ആഘോഷിക്കപ്പെടുന്ന ഷെഫുമാരെ കേരളത്തിലും കുറച്ചൊക്കെ സെലിബ്രറ്റികളാക്കി തീർത്ത പാചക കലാവിദഗ്ദയാണ് ഈ ലക്ഷ്മ നായർ. പാചകത്തെ ഒരു കലയാക്കി മാറ്റുന്നതിന് 17 വർഷം നീണ്ട ലക്ഷ്മി നായരുടെ പ്രവർത്തനത്തിന് കഴിഞ്ഞു. ലക്ഷ്മിയുടെ വഴിയെ മിക്ക ചാനലുകളും പാചക പ്രോഗ്രമുകൾ തുടങ്ങുകയും അനേകം സെലിബ്രറ്റി ഷെഫുമാർ ഉദയം ചെയ്യുകയും ചെയ്തു. ഒന്നര പതിറ്റാണ്ടിലേറെയായി കൈരളി ടിവിയിൽ കുക്കറി ഷോ ചെയ്യുന്ന ലക്ഷ്മിയുടെ മാജിക് ഓവനും പരിചയമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. കൈരളി ചാനലിലെ കുക്കറി ഷോ അവതാരിക എന്നതിനപ്പുറം കേരളത്തിലെ ഏറ്റവും വലിയ സെലിബ്രറ്റികളുടെ കൂടെ ഇടം പിടിച്ച ഒരുപാട് പ്രത്യേകതകൾ ലക്ഷ്മി നായർക്കുണ്ട്. സ്വന്തം കാറ്ററിങ് ബിസിനസ് നടത്തി വരുന്നതിനിടയിൽ കൈരളി ചാനൽ അന്വേഷിച്ചെത്തിയതാണ് ലക്ഷ്മി നായരെ. ഒട്ടും ജനകീയമല്ലാത്ത ഒരു ഷോ ഏറ്റവും പോപ്പുലർ ഷോയാക്കി മാറ്റി എന്നതാണ് ലക്ഷ്മിയുടെ കരവിരുത്. നീണ്ട 17 കൊല്ലമായി മലയാളി
ലക്ഷ്മി നായർ എന്ന പേര് കേട്ടാൽ പരിചയം ഇല്ലാത്ത മലയാളി ഉണ്ടോ? പാശ്ചാത്യ നാടുകളിൽ സിനിമ താരങ്ങൾക്കൊപ്പം ആഘോഷിക്കപ്പെടുന്ന ഷെഫുമാരെ കേരളത്തിലും കുറച്ചൊക്കെ സെലിബ്രറ്റികളാക്കി തീർത്ത പാചക കലാവിദഗ്ദയാണ് ഈ ലക്ഷ്മ നായർ. പാചകത്തെ ഒരു കലയാക്കി മാറ്റുന്നതിന് 17 വർഷം നീണ്ട ലക്ഷ്മി നായരുടെ പ്രവർത്തനത്തിന് കഴിഞ്ഞു. ലക്ഷ്മിയുടെ വഴിയെ മിക്ക ചാനലുകളും പാചക പ്രോഗ്രമുകൾ തുടങ്ങുകയും അനേകം സെലിബ്രറ്റി ഷെഫുമാർ ഉദയം ചെയ്യുകയും ചെയ്തു. ഒന്നര പതിറ്റാണ്ടിലേറെയായി കൈരളി ടിവിയിൽ കുക്കറി ഷോ ചെയ്യുന്ന ലക്ഷ്മിയുടെ മാജിക് ഓവനും പരിചയമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. കൈരളി ചാനലിലെ കുക്കറി ഷോ അവതാരിക എന്നതിനപ്പുറം കേരളത്തിലെ ഏറ്റവും വലിയ സെലിബ്രറ്റികളുടെ കൂടെ ഇടം പിടിച്ച ഒരുപാട് പ്രത്യേകതകൾ ലക്ഷ്മി നായർക്കുണ്ട്.
സ്വന്തം കാറ്ററിങ് ബിസിനസ് നടത്തി വരുന്നതിനിടയിൽ കൈരളി ചാനൽ അന്വേഷിച്ചെത്തിയതാണ് ലക്ഷ്മി നായരെ. ഒട്ടും ജനകീയമല്ലാത്ത ഒരു ഷോ ഏറ്റവും പോപ്പുലർ ഷോയാക്കി മാറ്റി എന്നതാണ് ലക്ഷ്മിയുടെ കരവിരുത്. നീണ്ട 17 കൊല്ലമായി മലയാളികൾക്ക് ലക്ഷ്മിയെ മടുക്കാത്തതിന്റെ കാരണവും ഇത് തന്നെ. കാറ്ററിങ് ബിസിനസും, കുക്കറി ഷോയും മാത്രമല്ല കേരളം അറിയപ്പെടുന്ന ഒരു നിയമജ്ഞ കൂടിയാണ് നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഈ താരം. കേരളത്തിലെ ഏറ്റവും വലിയ ലോ കോളേജുകളിൽ ഒന്നായ കേരള ലോ അക്കാദമിയുടെ പ്രിൻസിപ്പൽ കൂടിയാണ് ലക്ഷ്മി നായർ എന്നു പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ കഴിയില്ല. നിയമത്തിൽ ബിരുദാനന്തര ബിരുദം എടുത്ത ശേഷം ഡോക്ടറേറ്റും നേടിയ ശേഷമാണ് ലക്ഷ്മി കേരള ലോ അക്കാദമിയുടെ പ്രിൻസിപ്പൽ സ്ഥാനം ഏറ്റെടുത്തത്. എപ്പോഴും പുഞ്ചിരിച്ച് കൊണ്ട് നിൽക്കുന്ന ലക്ഷ്മിയല്ല പക്ഷേ ലോ അക്കാദമി ക്യാമ്പസിൽ കാണുന്ന ലക്ഷ്മി. വിദ്യാർത്ഥികൾ പേടിയോടെയാണ് ഈ പ്രിൻസിപ്പലിനെ കാണുന്നത്.
ഇന്ത്യയിലെ ഓരോ ഗ്രാമവും നഗരവും കണ്ട് അനുഭവിച്ചിട്ടുള്ള ഒരു സഞ്ചാരികൂടിയാണ് ഡോ. ലക്ഷ്മി നായർ. തന്റെ കുക്കറി ഷോ വ്യത്യസ്തമാക്കാൻ ഇന്ത്യ മുഴുവൻ ലക്ഷ്മി സഞ്ചരിച്ചുകഴിഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് അയൽ രാജ്യങ്ങളിലാണ് ഇപ്പോഴത്തെ സഞ്ചാരം. ഇതിനിടയിലും ഇടയ്ക്കിടെ മാഞ്ചസ്റ്ററിലുള്ള മകളെ കാണാൻ എത്തുന്ന കാര്യം ലക്ഷ്മി മറക്കാറില്ല. മകൾ പാർവ്വതി നായർ എഞ്ചിനിയറിംഗും ലോയും കഴിഞ്ഞ ശേഷം യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ നിന്നും എൽഎൽഎം കഴിഞ്ഞു. ഇപ്പോൾ മാഞ്ചസ്റ്ററിൽ തന്നെയുള്ള ഒരു ഫേമിൽ വർക്ക് ചെയ്യുകയാണ് പാർവ്വതി. മകളുടെ ഭർത്താവ് അശ്വിൻ തമ്പി മാഞ്ചസ്റ്ററിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്. മകളെ കാണാൻ കഴിഞ്ഞ ആഴ്ച എത്തിയ ലക്ഷ്മി നായർ നാട്ടിലേയ്ക്ക് പോകും മുമ്പ് മകളുടെ വീട്ടിൽ വച്ച് മറുനാടൻ മലയാളിയുടെ മാഞ്ചസ്റ്റർ പ്രിതിനിധി സാബു ചുണ്ടക്കാട്ടിലുമായി നടത്തിയ അഭിമുഖമാണ് ചുവടെ കൊടുക്കുന്നത്. ചിത്രങ്ങൾ പകർത്തിയത് സോണി ചാക്കോയാണ്.
ഫ്ളേവേഴ്സ് ഓഫ് ഇന്ത്യ എന്ന കുക്കറി ഷോയുമായി ബന്ധപ്പെട്ട് ഏതൊക്കെ രാജ്യങ്ങളിൽ പോയിട്ടുണ്ട്? അനുഭവങ്ങൾ?
പ്രധാനമായും ഇന്ത്യയിലെ കാണാകാഴ്ചകൾ ധാരാളമുണ്ട്. അതുകൊണ്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഒരു യാത്ര ആയിരുന്നു. അവിടുത്തെ സംസ്‌കാരം, ഭക്ഷണം, ആൾക്കാരുടെ ജീവിത രീതി എന്നിവ കവർ ചെയ്യുകയും പിന്നീട് ഇതിന്റെ ഒരു ഡൈവേർഷൻ എന്ന പോലെ കുറച്ച് വിദേശ രാജ്യങ്ങളിലും പോയിട്ടുണ്ട്. അതിന്റെ ഭാഗമായി ഫ്ളേവേഴ്സ് ഓഫ് മലേഷ്യ ചെയ്തു. മലേഷ്യൻ ടൂറിസം ആൻഡ് എയർവേയ്സിന്റെ ഇൻവിറ്റേഷൻ ലഭിച്ചതനുസരിച്ചാണ് അവിടെ പോയത്. അതിനു ശേഷം അന്ന് ഫ്ളേവേഴ്സ് ഓഫ് മാൽദീപ്സ് ചെയ്തു. ഇപ്പോൾ തായ്ലന്റ് ആണ്. ഇവിടുത്തെ ബാങ്കോയ്ക്കും പാട്ടായയും കവർ ചെയ്തു കഴിഞ്ഞു. ഇനിയും തായ്ലന്റിന്റെ കാണാത്ത ഒട്ടേറെ പ്രദേശങ്ങൾ ഉണ്ട് അവിടെ കൂടി ഒക്കെ പോകണം എന്ന ആഗ്രഹും ഉണ്ട്. ഏഷ്യൻ രാജ്യങ്ങളാണ് ഇന്ത്യയക്ക് ശേഷം പ്രധാനമായും ഫോക്കസ് ചെയ്ത് തുടങ്ങിയിരിക്കുന്നത്.
യുകെയിൽ എവിടെയെങ്കിലും കേരളാ സ്‌റ്റൈൽ ഫുഡുകൾ ട്രൈ ചെയ്തു നോക്കിയോ?
ഇവിടെ തായ് ഫുഡുകൾ കൂടുതൽ ഇന്ററസ്റ്റിങ് ആണ്. നമ്മുടെ ചേരുവകൾ അവർ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് നമ്മുടെ കാന്താരിമുളകും, തേങ്ങാ പാലും, തേങ്ങായും ഒക്കെ അവർ ഉപയോഗിക്കുന്നുണ്ട്. ചൈനീസ് ഏഡിനേക്കാളും നമുക്ക് റിലേറ്റ് ചെയ്യുവാൻ തായ് ഫുഡ് തന്നെയാണ്. ചിക്കൻ, ഫിഷ്, സീഫുഡ് എന്നിവ അവർ ധാരാളമായി ഉപയോഗിക്കുന്നു.
ഇന്ത്യയിൽ ഏതൊക്കെ സ്ഥലങ്ങളിൽ ഷോയുമായി ബന്ധപ്പെട്ട് പോയിട്ടുണ്ട്?
ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളും തന്നെ കവർ ചെയ്തു കഴിഞ്ഞു. സിക്കിം പോയിട്ടില്ലാ അവിടെ കൂടി പോകണം.
ഈ രംഗത്തെ പ്രശ്നങ്ങൾ? തടസ്സങ്ങൾ? പ്രേക്ഷകരുടെ പ്രതികരണം?
ഭാഗ്യത്തിന് എനിക്ക് ഇതുവരെയും പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ല. ഞങ്ങൾ പോകുന്ന സ്ഥലങ്ങളിൽ എല്ലാം ആളുകൾ നല്ലവണ്ണം കോപ്പറേറ്റീവ് ആണ്. എന്റെ കൂടെ വളരെ നല്ല ഒരു ടീമാണ് കൂടെയുള്ളത്. ഞാൻ വർഷങ്ങളായി അവരെ കാണുന്നു. അവർ എനിക്ക് സഹോദരങ്ങളെ പോലെയാണ്. ഇപ്പോൾ 17 വർഷത്തോളം ആയി കൈരളി ടിവിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. അന്ന് മുതൽ കാണുന്ന ക്രൂ മെമ്പേഴ്സ് തന്നെയാണ്. ആയതിനാൽ എനിക്ക് വേണ്ട സപ്പോർട്ട് ചാനലും നൽകുന്നുണ്ട്. എന്റെ സൗകര്യങ്ങൾക്ക് അനുസരിച്ചാണ് ഷൂട്ടിങ് പോകുന്ന സ്ഥലങ്ങളിൽ മുൻപേ തന്നെ കോർഡിനേറ്റ് ചെയ്യും. അതിനായി എനിക്ക് പരിചയമുള്ള എല്ലാ കോണ്ടാക്ട്സും ഞാൻ ഉപയോഗിക്കും. പ്രത്യേകിച്ച് എനിക്ക് സ്റ്റുഡന്റ്സ് സമ്പത്ത് കൂടുതൽ ഉള്ള വ്യക്തി കൂടി ആയതിനാൽ എവിടെ ചെന്നാലും ആരെലും എവിടെങ്കിലും കാണും. അതുകൊണ്ടുതന്നെ എവിടെ ചെന്നാലും നല്ല സപ്പോർട്ടാണ് ലഭിക്കുന്നത്.
പ്രേക്ഷകരുടെ പ്രതികരണം?
വളരെ നല്ല പ്രതികരണം ആണ് ലഭിക്കുന്നത്. അത് തന്നെയാണ് പ്രോഗ്രാമിന്റെ വിജയം തന്നെ. ഒരുപാട് ആളുകൾ യാത്ര ചെയ്യുവാൻ ആഗ്രഹം ഉള്ളവരാണ് പ്രത്യേകിച്ച് വീട്ടമ്മമാർ അവർക്ക് പലപ്പോളും പല സ്ഥലങ്ങളും പോയി കാണുവാൻ പറ്റില്ല. നമ്മൾ അവരെ കൂടെ കൊണ്ടു പോകുന്ന ഫീലാണ് അവർക്ക് ലഭിക്കുന്നത്. അവർ പരിപാടികൾ കാണുമ്പോൾ എനിക്കൊപ്പം അവർ ഉണ്ടെന്ന് ഫീലാണ് അവർക്ക് ലഭിക്കുന്നത്. പ്രത്യേകിച്ച് ഞാൻ കേതാർ യാത്ര ചെയ്‌പ്പോൾ ഉത്തരാഖണ്ഡ്, ഛർദാൻ, ബദരിനാഥ് യാത്ര ചെയ്തപ്പോൾ അവിടൊക്കെ ഒരു പുണ്യ യാത്രയാണ്. ഭക്ഷണത്തെക്കാളും ഒക്കെ പ്രാധാന്യം പ്രകൃതിയും മനുഷ്യർക്കുമാണ്. അവിടൊക്കെ ആളുകൾക്ക് പോയി എത്തുക എന്നത് കഠിനമാണ്. കാലാവസ്ഥ വ്യതിയാനം എപ്പോഴും ഉണ്ടാകുന്നു. ഇവിടൊക്കെ എത്താൻ സാധിക്കാത്ത അമ്മമാർക്കും മുത്തശ്ശിമാർക്കുമെല്ലാം പരിപാടി കാണുമ്പോൾ വളരെ സന്തോഷമാണ്. അവർക്ക് അവിടെ പോയ പോലുള്ള ഫീലാണ് ലഭിക്കുന്നതെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.
നാഗാലാന്റിൽ ഒക്കെ ചെല്ലുമ്പോൾ വ്യത്യസ്തമായ ഭക്ഷണം, സംസ്‌കാരമാണ് അവർക്കുള്ളത്. പട്ടിയിറച്ചി, പുഴുക്കൾ എന്നിവയൊക്കെ കഴിക്കുന്ന അവരുടെ ലൈഫ് സ്‌റ്റൈൽസ് ടോട്ടലി ഡിഫറന്റ് ആണ്. ഭാഷ, ഭക്ഷണം, വേഷം എന്നിവയൊക്കെ വേറിട്ടതാണ്. ഇന്ത്യയിൽ തന്നെ ഒരു ഭാഗത്ത് ഇത്തരം ആളുകൾ ഉണ്ട് എന്ന് ധാരാളം ആളുകൾ മനസ്സിലാക്കുന്നത് നമ്മുടെ പ്രോഗ്രാമുകളിലൂടെ ആയിരിക്കും. ഇന്ത്യയെ ഇത്രയേറെ ആഴത്തിൽ ചിത്രീകരിച്ചിട്ടുള്ളത് തന്റെ പ്രോഗ്രാമിലൂടെയാണ്. അത്രയേറെ ആഴത്തിൽ താൻ ഇന്ത്യയെ ചിത്രീകരിച്ചിട്ടുണ്ട്. റസ്റ്റോറന്റ്സുകളെക്കാളും ഉപരി ആയി ഞാൻ അവരുടെ വീടുകളിലേക്കാണ് ചെല്ലുന്നത്.
സോണി ചാക്കോ പകർത്തിയ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മെട്രോ നഗരങ്ങളിൽ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും വളരെ റിമോട്ട് ആയിട്ടുള്ള സ്ഥലങ്ങളിൽ താമസിക്കാൻ പോലും സ്ഥലങ്ങൾ ഇല്ല. ഇത്തരത്തിൽ സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലുവാനും അവരുടെ കഷ്ടതകൾ മനസ്സിലാക്കുവാനും സാധിച്ചിട്ടുണ്ട്. ആറ് മാസം മഞ്ഞ് മൂലം വീടിന് പുറത്തു പോലും ഇറങ്ങാൻ സാധിക്കാത്ത ആളുകളും ഉണ്ട്. ഇതു മൂലം ആറ് മാസം ജീവിക്കാൻ അടുത്ത ആറ് മാസക്കാലം കൃഷി ചെയ്ത് ഭക്ഷണങ്ങൾ കരുതി വയ്ക്കുന്നു. പച്ചക്കറികളും ഫ്രൂട്ട്സ് ഒക്കെ ഉണ്ടാക്കി സൂക്ഷിക്കുന്നു. കന്നുകാലികൾക്ക് വരെയുള്ള ഭക്ഷണം ശേഖരിക്കുന്നു. പിന്നീട് ആറ് മാസക്കാലം മഞ്ഞ് മൂലം പുറത്തിറങ്ങുവാൻ പോലും സാധിക്കാതെ വീടിനുള്ളിൽ തന്നെ കഴിയുന്നു.
പക്ഷെ അവർ സന്തോഷവാന്മാരാണ്. ഇതൊക്കെ താൻ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നതിനൊപ്പം മറ്റുള്ളവരിലേക്കും എത്തിച്ച് കൊടുക്കുവാൻ സാധിക്കുന്നു എന്നതാണ്. ഇപ്പോൾ ആളുകൾ ഹോളിഡേയ്സ് പ്ലാൻ ചെയ്യുമ്പോൾ കുറേക്കൂടി ഉൾ നാടൻ സ്ഥലങ്ങളിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.
ഇന്ത്യയിൽ സംസ്ഥാനങ്ങളിലൂടെ നോക്കുമ്പോൾ ഭക്ഷണ രീതി?
ഓരോ സ്ഥലങ്ങളിലും കാലാവസ്ഥയാണ് പ്രധാനം അവയ്ക്ക് അനുസരിച്ചുള്ള ഭക്ഷണ സാധനങ്ങളെ അവിടെ കൃഷി ചെയ്യുവാൻ സാധിക്കുകയുള്ളൂ. കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് ഓരോ സംസ്ഥാനങ്ങളിലും ഭക്ഷണ സംസ്‌കാരം രൂപീകരിക്കുന്നത്. ഹിമാചൽ പോലുള്ള സ്ഥലങ്ങളിൽ അവർ സീ ഫുഡ്സ് കണ്ടിട്ടു പോലുമില്ല. അവർ റിവർ ഫിഷ് ഉപയോഗിക്കുമെങ്കിലും അവർ കൂടുതലായും വെജിറ്റേറിയൻസ് ആണ് പിന്നെ നാഗാലാന്റിൽ നോൺ വെജ് തന്നെയാണ്. അവർക്ക് പന്നിയിറച്ചി കൂടാതെ ജീവിക്കാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. വിശേഷ ദിവസങ്ങളിൽ പട്ടിയിറച്ചി നിർബന്ധവുമാണ്.
കുക്കറി ഷോയിലേക്ക് വരുവാനുള്ള കാരണം?
കുക്കിംഗിനോടുള്ള ഒരു പാഷൻ പണ്ട് മുതലേ ഉണ്ടായിരുന്നു. പലവിധ പരീക്ഷണങ്ങളും ഈ മേഖലയിൽ നടത്തി നോക്കിയിരുന്നു. ബാക്കിയുള്ളതെല്ലാം വന്നുചേർന്നതാണ്. ഒന്നിന്റെയും പിന്നാലെ പോയിട്ടില്ല. ചാനൽ കുക്കറി ഷോ വേണം എന്ന് തീരുമാനിക്കുകയും അവർ എന്നെ വന്ന് കാണുകയും ഓഫർ തരികയും ഞാൻ സ്വീകരിക്കുകയും ആയിരുന്നു. ആദ്യ കാലങ്ങളിൽ ഇത് ഒട്ടും പ്രസിദ്ധമായിരുന്നില്ല. ആദ്യം പ്രൈം ടൈം പോലും അല്ലാത്ത സമയത്തായിരുന്നു. അവർ വ്യത്യസ്തമായി ചിന്തിച്ചു എന്നതാണ് പ്രധാനം. ഒരു ഷെഫിനെക്കൊണ്ട് ചെയ്യിക്കുന്നതിന് പകരം ഒരു വീട്ടമ്മയെകൊണ്ട് ചെയ്യിക്കുക ആയിരുന്നു. അങ്ങനെയാണ് ആ അന്വേഷണം എന്നിലേക്ക് എത്തിയത്. ആ സമയത്ത് കുക്കിങ് ഒരു ഫാഷൻ ആയിരുന്നില്ല. പകരം കുക്കിങ് അറിയില്ല എന്നതായിരുന്നു ഫാഷൻ.
എനിക്ക് അന്ന് ഔട്ടോഡോർ കേറ്ററിങ് ഉണ്ടായിരുന്നു. അങ്ങനെ ഒരുപാട് പേർക്ക് എന്നെ അറിയാമായിരുന്നു. അവർക്ക് വീട്ടമ്മയെ വേണം, കുക്ക് ചെയ്യാൻ അറിയാവുന്ന ആളായിരിക്കണം. ഒപ്പം പ്രസന്റബിൾ ആയിരിക്കണം അങ്ങനെയാണ് അന്വേഷണം എന്നിലേക്ക് എത്തിയത്. ആദ്യം വൈകുന്നേരം 4 മണിക്ക് തുടങ്ങി. തുടങ്ങി 4, 5 ആഴ്ച കൊണ്ട് പരിപാടി ഹിറ്റ് ആവുകയും പെട്ടെന്ന് മാഗി സ്പോൺസർ ആയി എത്തുകയും പിന്നീട് തിരിഞ്ഞ് നോക്കേണ്ടതായി പോലും വന്നിട്ടില്ല. പ്രൈം ടൈം തന്നെയാണ് പിന്നീട് ഇപ്പോൾ പരിപാടി പ്രക്ഷേപണം ചെയ്തു വരുന്നത്. ഇതോടെ എല്ലാ ചാനലുകളും കുക്കറിക്ക് പ്രാധാന്യം നൽകുകയും ഇപ്പോൾ സീരിയൽ താരങ്ങളും സിനിമാ താരങ്ങൾ വരെയും കുക്ക് ചെയ്യുന്നു. പക്ഷെ പാഷിനേറ്റ് ആയി റിയൽ കുക്ക് ചെയ്യുന്നവരേ മനസ്സിലാക്കുവാൻ സാധിക്കുകയില്ല. പലരെയും ഞാൻ മനസ്സിലാക്കുന്നു. ഇപ്പോൾ പണ്ടത്തേക്കാളും കൂടുതൽ ആയി പുരുഷന്മാർ കുക്ക് ചെയ്യുന്നു.
ഇന്റർനെറ്റും യൂട്യൂബും ഒക്കെ നോക്കി കുക്ക് ചെയ്യുന്നു. ആളുകൾ കൂടതലായി യാത്ര ചെയ്യുന്നു. കൂടുതൽ വിഭവങ്ങളിലേക്ക് ആളുകൾ എത്തുന്നു. പുതിയ പുതിയ റെസ്റ്റോറന്റുകൾ തുടങ്ങുന്നു. ഏത് ബിസിനസ് പൊളിഞ്ഞാനും ഭക്ഷണ രംഗത്തെ ബിസിനസ് സക്സസ് തന്നെയാണ്.
പല സ്ഥലങ്ങളിൽ നിന്നുള്ള പാചക രീതികളെ കോരള സ്‌റ്റൈലുമായി താരതമ്യം ചെയ്ത് നോക്കാറുണ്ടോ?
ഞാൻ ഫ്യൂഷന്റെ ആളല്ല. എങ്കിലും ഒറിജിനൽ ചൈനീസ് ആർക്കും ഇഷ്ടമാകില്ല. ഇന്ത്യൻ ചൈനീസ് ആണ് നമ്മൾ ശീലിച്ചിട്ടുള്ളത്. അല്ലാതെ കൊണ്ടിനെന്റൽ ഒക്കെ എടുത്ത് നമ്മൾ മലയാളി കളിച്ചിട്ട് കാര്യമില്ല. യുകെയിലെ ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു പക്ഷെ നമുക്ക് ഇഷ്ടമാവില്ല. കാരണം അത് നമ്മുടെ ടിപ്പിക്കൽ ഇന്ത്യൻ സ്‌റ്റൈൽ അല്ല. നോർത്തിന്ത്യൻ ആണെങ്കിലും സൗത്തിന്ത്യൻ ആണെങ്കിലും കളർ മാത്രമേയൂള്ളൂ. നമ്മൾ ഉണ്ടാക്കുന്ന ടേസ്റ്റ് ഒന്നിനും ഇവിടില്ല.
ലോ അക്കഡമി പ്രിൻസിപ്പൽ എന്ന നിലയിലെ അനുഭവം?
പ്രിൻസിപ്പൽ എന്ന നിലയിൽ ഷോയുമായി ഒരു ബന്ധവുമില്ല. എന്റെ തന്നെ രണ്ട് മുഖങ്ങൾ അല്ലെങ്കിൽ എന്റെ ഡബിൾ റോൾ എന്ന് വേണമെങ്കിൽ പറയാം. ലക്ഷ്മി നായർ എന്ന പേരിൽ സെലിബ്രേറ്റി എന്ന ഒരു വ്യക്തിത്വവും ഇപ്പുറത്ത് ഡോ. ലക്ഷ്മി പി. എന്ന വ്യക്തിത്വവും ടോട്ടലി ഒരു ടീച്ചറും പ്രിൻസിപ്പലും ആയി വളരെ സീരയസ് ആയിട്ടുള്ള ഒരു പേഴ്സൺ ആണ് ഇവിടെ. ഷോയിൽ ചിരിച്ച് നിൽക്കുന്ന ആളും ഒരേ സമയം ലോ അക്കാഡമിയിൽ വളരെ സീരിയസ് ആയിട്ടുള്ള പേഴ്സൺ ആണ്.
പഠിപ്പിക്കുന്നുണ്ടോ?
സമയം കിട്ടുന്ന പോലെ പല ക്ലാസ്സുകളും എടുക്കാറുണ്ട്. പഴയകാല ഫ്രീക്വന്റ് ആയി ഒരുപാട് മണിക്കൂറുകൾ എടുക്കാൻ പറ്റുന്നില്ലെങ്കിലും എടുക്കാറുണ്ട്. കൂടാതെ അഡ്‌മിനിസ്ട്രേഷൻ വർക്കുകൾ എടുക്കാറുണ്ട്. കുട്ടികളുടെ കാര്യങ്ങൾ, വിസിറ്റേഴ്സ് തുടങ്ങി ഒട്ടേറെ പണികൾ ഉണ്ട്. ഒരേ സമയം രണ്ടും ഭംഗിയായി നടക്കുന്നു.
യാത്രയും ഷോയും പ്രിൻസിപ്പൽ എന്ന നിലയിലും ഉത്തരവാദിത്വം. എങ്ങനെ സമയം കണ്ടെത്തുന്നു?
അത് എല്ലാവരും ചേദിക്കുന്ന ചോദ്യം ആണ്. സ്റ്റുഡന്റ്സിന്റെ പേരന്റ്സ് പോലും ചോദിക്കാറുണ്ട് നിങ്ങളുടെ പ്രിൻസിപ്പൽ കോളേജിൽ വരാറുണ്ടോ എന്ന്. ഇവർക്ക് എവിടെ നിന്നും സമയം കിട്ടുന്നു? അവർക്ക് അറിയാത്തതുകൊണ്ട് ചോദിക്കുന്നതാണ്.
ഡെയ്ലി കാണിക്കുന്നു എന്നിരുന്നാലും ഡെയ്ലി ഷൂട്ട് ചെയ്യുന്നില്ല. ഞാൻ തായ്ലന്റിൽ പോയ പ്രോഗ്രാമാണ് ഇപ്പോളും സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നത്. ഞാൻ പോയിട്ട് വന്നിട്ട് രണ്ട് മാസമായി. പോയി വരുമ്പോൾ രണ്ട് മൂന്ന് മാസത്തേക്കുള്ള എപ്പിസോഡുമായിട്ടാണ് പലപ്പോഴും വരുന്നത്. കേളേജ് വിട്ടിട്ടുള്ള ഒരു പരിപാടിയും ഇല്ല.
അവധിയാണ് ഞാൻ കൂടുതലായും നോക്കുന്നത്. കോളേജ് ടീച്ചേഴ്സിന് ഒട്ടേറെ വെക്കേഷൻ ഉണ്ട്. സമരവും ഹർത്താലും ഒക്കെയുമായി വേറെയുമുണ്ട്. അടുപ്പിച്ച് ലഭിക്കുന്ന അവധികളിലാണ് ഞാൻ യാത്രകൾ പോകാറുള്ളത്. പോകുമ്പോൾ മാക്സിമം ഹാർഡ് വർക്ക് ചെയ്ത് ഒരു ദിവസം 5, 6 എപ്പിസോഡുകൾ ചെയ്തു വയ്ക്കും.
കുടുംബത്തിന്റെ സപ്പോർട്ട്?
അടിസ്ഥാനം അതാണല്ലോ? അതില്ലെങ്കിൽ ഒന്നുമില്ല. കുടുംബത്തിൽ നിന്നു നല്ല സപ്പോർട്ട് ലഭിക്കുന്നു. 5 ദിവസം കോളേജ് ജോലി. വീക്കെന്റിൽ ഒന്നുകിൽ മാജിക്ക് ഓവന്റെ ഷൂട്ടിങ് കാണും അല്ലെങ്കിൽ ചെറിയ യാത്രകൾ, ഉത്ഘാടനങ്ങൾ എന്നിവയൊക്കെ കാണും വരുന്നതിന് തൊട്ട് മുൻപ് മനോരമയും നെസ്ലേയും ചേർന്നുള്ള ഒരു പരിപാടിയിലും പങ്കെടുത്തിരുന്നു. കഴിവതും ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒഴിവാക്കാൻ സാധിക്കാത്തവ എടുക്കാറുണ്ട്. ഇങ്ങനെ പോകുമ്പോൾ വീട്ടിൽ അധിക സമയം നിൽക്കാൻ സാധിക്കില്ല. അതിന്റെ അസ്വസ്ഥതത ആർക്കുമില്ല. വൈകുന്നേരം ആയാൽ എല്ലാ ദിവസവും ഞാൻ ഫ്രീയാണ്. ടീവിയും സീരിയലും എല്ലാം കാണാറുണ്ട്. എല്ലാത്തിനും സമയം കണ്ടെത്താറുമുണ്ട്. ഞാൻ മൾട്ടി ടാസ്‌കറാണ് ടീവി കാണുമ്പോൾ തന്നെ എഴുതാൻ പറ്റും.
പിതാവ് നാരായണൻ സാറിന്റെ കോൺട്രിഫ്യൂഷൻ? പിതാവിന് ഈ മേഖലയിൽ യാതൊരു ബന്ധവും ഇല്ല. പിതാവിന് ഇത് ഇഷ്ടമില്ല. ഞാൻ കോളേജ് മാത്രം ശ്രദ്ധിക്കണം എന്നതാണ് പിതാവിന്റെ ആഗ്രഹം. ശ്രദ്ധ മാറും എന്നാണ് പറയുന്നത്. പക്ഷെ മക്കളും ഭർത്താവും നല്ലവണ്ണം സപ്പോർട്ട് ചെയ്യുന്നു.
ഒരു സെലിബ്രേറ്റി എന്ന നിലയിലേക്കുള്ള വളർച്ച?
ഞാൻ ഒരു സെലിബ്രേറ്റിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷെ എല്ലാവും ഉണ്ട്. ആദ്യം ഏവിടെ പോയാലും അറിയില്ലായിരുന്നു ഇപ്പോൾ എവിടെ പോയാലും ആളുകൾ മനസ്സിലാക്കുന്നു. അംഗീകാരം ലഭിക്കുന്നു. മറ്റ് ചാനലുകളിലേക്ക് മാറി മാറി പോകാതെ ഒരേ ചാനലിൽ തന്നെ നിൽക്കുന്നു. ഞാൻ മാണി മോട്ടീവ് അല്ല. മറ്റുള്ളവർ നല്ല ഓഫറുകൾ കിട്ടുമ്പോൾ മാറി മാറി പോകുമ്പോൾ ഞാൻ ഒരേ സ്ഥലത്ത് തന്നെ നിൽക്കുന്നു. എന്റെ പ്രൊഫഷൻ വേറെയാണ്. ഇത് എന്റെ പാഷൻ ആണ്. എന്റെ പ്രൊഫഷൻ ഒരു സിനിമ നടി ആകാൻ ആയിരുന്നെങ്കിൽ എനിക്ക് ചെറുപ്പത്തിലേ ആകാമായിരുന്നു. ഞാൻ തുടങ്ങിയ ചാനലിൽ ഞാൻ കംഫർട്ടബിൾ ആണ്. ഒപ്പം ലോയൽറ്റിയും ഞാൻ കാത്തു സൂക്ഷിക്കുന്നു. ചാനൽ എത്രത്തോളം എന്റെ അടുത്ത് റിഗാർഡ് കാണിക്കുന്നുവോ അത്രത്തോളം ഡാൻ അവർക്കൊപ്പം ഉണ്ടാവും. പണം എന്റെ കൺസേൺ അല്ല. ഞങ്ങൾ പരസ്പരം വളർന്നവരാണ് ഞാൻ ചാനലിലൂടെ വളർന്നു. ചാനലും ഒരു പക്ഷെ എന്നിലൂടെ വളർന്നിട്ടുണ്ടാവാം.
ലോ അക്കാഡമി പ്രിൻസിപ്പൽ ഒപ്പം ഒരു സെലിബ്രേറ്റി. കുട്ടികൾ എങ്ങനെ നോക്കി കാണുന്നു?
ലോ കോളേജ് സ്റ്റുഡന്റ്സ് എന്നെ പേടിച്ചാണ് നടക്കുന്നത്. അവർക്ക് സെലിബ്രേറ്റി പോയിട്ട് എന്റെ മുഖത്ത് പോലും നോക്കാറില്ല. അവർക്ക് അത്തരം കാര്യങ്ങൾ അറിഞ്ഞ് കൂടാത്തത് പോലെയാണ് അവർ നടക്കുന്നത്. രണ്ടും രണ്ടാളാണ് എന്നാണ് അവർ കരുതുന്നത്. കോളേജിന്റെ ഗേറ്റ് കടക്കുമ്പോൾ ഞാൻ വേറൊരാളാണ്. ഒരു സെലിബ്രേറ്റി എന്ന നിലിയിൽൽ ഒരു വാക്കു പോലും ചോദിച്ചിട്ടില്ല. പ്രിൻസിപ്പലിനെ പ്രിൻസിപ്പാലിയ മാത്രം. എന്റെ വേഷം പോലും വ്യത്യസ്തമാണ്. കഴിവതും എന്റെ മുൻപിൽ വരാതാരിക്കാനാണ് അവർ ശ്രമിക്കുന്നത്.