- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലൻ ചേട്ടന്മാരെ ചെറുപ്പത്തിൽ താനും നിരവധി തവണ കണ്ടിട്ടുണ്ട്; കഥാപാത്രത്തിന്റേത് വെപ്പുപല്ലാണെന്ന് ദുൽഖർ അറിഞ്ഞത് പാക്കപ്പ് സമയത്ത് മാത്രം; തെരുവ് നാടകത്തിലെ പരിചയം അഭിനയത്തെ സഹായിച്ചു: കമ്മട്ടിപ്പാടത്തെ ബാലനെ അനശ്വരമാക്കിയ മണികണ്ഠൻ മറുനാടനോട്..
കൊച്ചി: വെള്ളിത്തിരയുടെ നീല വെളിച്ചത്തിൽ കമ്മട്ടിപാടത്തെ കൃഷ്ണനും ഗംഗനും, ബാലനും നിറഞ്ഞാടുമ്പോൾ അത് ദുൽക്കറോ, വിനായകനോ, മണികണ്ഠനോ എന്ന നടന്മാരാണ് എന്ന റിയാലിറ്റിയിലേക്ക് എത്താൻ സിനിമ ആസ്വാദകനു സാധിക്കുന്നില്ല. ഇപ്പഞ്ഞത് തന്നെയാണ് കമ്മാട്ടിപ്പാടം എന്ന സിനിമ എത്രത്തോളം മികച്ചതാണെന്ന് ബോധ്യം വരാൻ. നാൽപതു വർഷത്തെ കൊച്ചിയുടെ കഥ പറയുന്ന കമ്മട്ടിപടം സാധാരണ സിനിമകളിൽ കാണുന്ന പാട്ടും, തമാശകളും ഓളങ്ങളും നിറഞ്ഞാടുന്ന കുടുംബ പ്രേക്ഷകരെ തിയറ്ററിലേക്ക് ഒരു ഓളം സിനിമയല്ല. മറിച്ച് മലയാള സിനിമ ചരിത്രത്തിൽ എന്നും ഒരു വലിയ സ്ഥാനം അലങ്കരിക്കുന്ന ഒരു 'വെൽ പാക്കഡ് റിയലിസ്റ്റിക് സിനിമ' ആണെന്നതിൽ സംശയവുമില്ല. കൊച്ചി വളർന്നപ്പോൾ കൂടെ വളരാതെ തളർന്നു പോയ ഒരു കൂട്ടം ആളുകളുടെ യഥാർത്ഥ കഥ പറയുന്ന കമ്മട്ടിപാടം കണ്ടു കഴിഞ്ഞു ഇറങ്ങുന്നവർ തിരയുന്നത് ആരാണ് ഈ ബാലൻ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നാണ്. സിനിമ വലിയ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുമ്പോൾ തൃപ്പൂണിത്തറയിലെ വാടക വീട്ടിൽ ഇരുന്നു മണികണ്ഠൻ എന്ന ബാലൻ തനിക്കു അപ്രതീക
കൊച്ചി: വെള്ളിത്തിരയുടെ നീല വെളിച്ചത്തിൽ കമ്മട്ടിപാടത്തെ കൃഷ്ണനും ഗംഗനും, ബാലനും നിറഞ്ഞാടുമ്പോൾ അത് ദുൽക്കറോ, വിനായകനോ, മണികണ്ഠനോ എന്ന നടന്മാരാണ് എന്ന റിയാലിറ്റിയിലേക്ക് എത്താൻ സിനിമ ആസ്വാദകനു സാധിക്കുന്നില്ല. ഇപ്പഞ്ഞത് തന്നെയാണ് കമ്മാട്ടിപ്പാടം എന്ന സിനിമ എത്രത്തോളം മികച്ചതാണെന്ന് ബോധ്യം വരാൻ. നാൽപതു വർഷത്തെ കൊച്ചിയുടെ കഥ പറയുന്ന കമ്മട്ടിപടം സാധാരണ സിനിമകളിൽ കാണുന്ന പാട്ടും, തമാശകളും ഓളങ്ങളും നിറഞ്ഞാടുന്ന കുടുംബ പ്രേക്ഷകരെ തിയറ്ററിലേക്ക് ഒരു ഓളം സിനിമയല്ല. മറിച്ച് മലയാള സിനിമ ചരിത്രത്തിൽ എന്നും ഒരു വലിയ സ്ഥാനം അലങ്കരിക്കുന്ന ഒരു 'വെൽ പാക്കഡ് റിയലിസ്റ്റിക് സിനിമ' ആണെന്നതിൽ സംശയവുമില്ല.
കൊച്ചി വളർന്നപ്പോൾ കൂടെ വളരാതെ തളർന്നു പോയ ഒരു കൂട്ടം ആളുകളുടെ യഥാർത്ഥ കഥ പറയുന്ന കമ്മട്ടിപാടം കണ്ടു കഴിഞ്ഞു ഇറങ്ങുന്നവർ തിരയുന്നത് ആരാണ് ഈ ബാലൻ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നാണ്. സിനിമ വലിയ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുമ്പോൾ തൃപ്പൂണിത്തറയിലെ വാടക വീട്ടിൽ ഇരുന്നു മണികണ്ഠൻ എന്ന ബാലൻ തനിക്കു അപ്രതീക്ഷിതമായ കിട്ടിയ കഥാപാത്രത്തിന്റെ വിജയ സന്തോഷത്തിലാണ്. ആദ്യമായി ഇറങ്ങിയ സിനിമയിൽ ദുൽഖർ സൽമാനും വിനായകനും ഒപ്പം തന്റെ കഥാപാത്രത്തെ അംഗീകരിച്ച സന്തോഷത്തിലാണ് അദ്ദേഹം. കമ്മട്ടിപാടത്തെ ബാലനു ജീവൻ നൽകിയ മണികണ്ഠൻ മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു.
ചെറുപ്പകാലം മുതൽ നാടകത്തിൽ ഉണ്ടായിരുന്ന മണികണ്ഠനേ കമ്മട്ടിപടം എന്ന സിനിമയിലെ ലെ ബാലൻ എന്ന കഥാപാത്രം സംവിധായകൻ രാജീവ് രവിയുടെ മുൻപിൽ എത്തിച്ചത് നാടക സുഹൃത്തുക്കൾ ആയിരുന്ന സുജിത് ശങ്കറും, വിജയകുമാറുമാണെന്ന് മണികണ്ഠൻ പറയുന്നു. അതിനു മുൻപുവരെ തെരുവ് നാടകങ്ങളും തൃപ്പൂണിത്തറയിൽ നാടക അവതരണങ്ങളുമൊക്കെയായി മുന്നോട്ട് പോകുകയായിരുന്ന മണികണ്ഠൻ എഡിറ്റർ ബി ലെനിനിന്റെ പേർസണൽ അസിസ്റ്റന്റ് ആയി ചെന്നൈ നഗരത്തിലേക്ക് വണ്ടി കയറി. അവിടെയെത്തി തീയറ്റർ ലാബ് എന്ന സിനിമ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം അവിടെ നിന്നും സുബ്രമണ്യം ശിവയെന്ന തമിഴ് സംവിധായകന്റെ ഉലോകം എന്ന സിനിമയിൽ ഒഡിഷൻ പാസായി പക്ഷെ സിനിമ മണികണ്ഠനെ തുണച്ചില്ല, പടം പകുതി വഴിക്കു നിലച്ചു. പിന്നിട് ചെന്നൈയിൽ ഒപ്പം പഠിച്ച സുഹൃത്തുക്കൾ ചെയ്ത 'ആയ വട സുട്ട കത്തൈ' എന്നാ സിനിമയിൽ അഭിനയിച്ചു പക്ഷെ പടം ഓടിയില്ല. അതോടൊപ്പം അസുരകുലമെന്ന സിനിമയിൽ അഭിനയിച്ചു എങ്കിലും പടം ഇതുവരെ പുറത്തിറങ്ങിയില്ല. അപ്പോഴാണ് ആകസ്മികമായി കമ്മട്ടിപാടത്തിൽ എത്തുന്നത്. ആദ്യമായി തീയറ്റർ കാണുന്ന തന്റെ സിനിമ കമ്മട്ടിപാടം ആണെന്ന് മണികണ്ഠൻ പറയുന്നു.
ആദ്യം തന്നെ കണ്ടപ്പോൾ ബാലനെന്ന കഥാപാത്രം തനിക്കു വഴങ്ങുമോ എന്നുള്ള കാര്യത്തിൽ സംവിധായകൻ രാജീവ് രവിക്ക് ഒരു സംശയമുള്ളതായി തനിക്കു തോന്നി എന്ന് മണികണ്ഠൻ പറയുന്നു. ഒരു മാസത്തോളം ഉറപ്പൊന്നും തനിക്കു ലഭിച്ചില്ല അപ്പോൾ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ സുജിത് പറഞ്ഞ ഉറപ്പിലാണ് തനിക്കു ആ കഥാപാത്രം ലഭിച്ചതെന്നും മണികണ്ഠൻ പറഞ്ഞു.
കഥ പൂർണമായും അറിയാതെ, കഥാപാത്രത്തെ മാത്രം അറിഞ്ഞു ചെയ്ത സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ സിനിമ ഉദ്ദേശിക്കുന്ന കഥ ഗതി മണികണ്ഠനു മനസിലാകുന്നത്. സിനിമയിൽ താൻ അവതരിപ്പിച്ച ബാലൻ ചേട്ടന്മാരെ താനും തന്റെ ചെറുപ്പത്തിൽ നിരവധി തവണ കണ്ടിട്ടുണ്ട് എന്നും തൃപ്പൂണിത്തറയിലെ തോപ്പിൽ എന്ന സ്ഥലത്തായിരുന്നു തന്റെ ബാല്യകാലമെന്നും അന്ന് താമസിച്ച വീട് എവിടെയാണെന്ന് ഇപ്പോൾ നോക്കിയാൽ തനിക്കു പോലുമതു മനസിലാകില്ല എന്നും അതുകൊണ്ടു തന്നെ സിനിമയുടെ കഥയോടു വല്ലാത്ത ഒരു അടുപ്പം തനിക്കുള്ളതായി മണികണ്ഠൻ വ്യക്തമാക്കുന്നു.
ദുൽഖർ സൽമാൻ എന്ന നടൻ ചിത്രീകരണ വേളയിൽ തനിക്കു തന്ന സഹകരണവും എടുത്തു പറയേണ്ട കാര്യമാണ് എന്നാണ് മണികണ്ഠൻ പറയുന്നത്. ആദ്യമായി കണ്ടപ്പോൾ തന്നെ ബാലൻ ചേട്ടാ എന്ന് വിളിച്ചു പരിചയപ്പെടുകയും സിനിമയിൽ തനിക്കു നല്ല സപ്പോർട്ട് തരുകയും ചെയ്തു. സിനിമയിലെ ബാലനെ ആളുകൾ കൂടുതൽ ഓർക്കുന്നത് ബാലന്റ പല്ലാണ്. ഷൂട്ടിങ് കഴിഞ്ഞു വന്നാൽ മാത്രമേ താൻ ഊരി മാറ്റിവക്കാറുള്ളൂ എന്നാൽ ഇത് വെപ്പുപല്ല് ആണെന്ന് ദുൽഖർ തന്നെ അറിയുന്നത് പാക്കപ്പ് ആയപ്പോഴാണ് എന്നും മണികണ്ഠൻ പറയുന്നു.
സിനിമയിൽ എത്തിയപ്പോൾ നാടകത്തിലെ ഓവർ ആക്ടിങ് എന്ന പ്രശ്‌നം സിനിമയിൽ കുഴപ്പമാകുമോ എന്ന ഭീതി ഉണ്ടായിരുന്നു. എന്നാൽ, അത് കൃത്യമായി അറിഞ്ഞു അഭിനയിച്ചു കഥാപാത്രത്തെ നന്നാക്കാൻശ്രമിച്ചു എന്ന് പറയുന്ന മണികണ്ഠൻ സിനിമയിൽ ഒപ്പമുണ്ടായിരുന്ന അഭിനേതാക്കളും, സിനിമ യൂണിറ്റും അതിന് പ്രോത്സാഹനം നൽകിയെന്നും മറുനാടൻ മലയാളിയോട് പറഞ്ഞു.
സിനിമ ഇറങ്ങിയപ്പോൾ കിട്ടിയ റെസ്‌പോൺസ് താൻ പ്രതീക്ഷിച്ചതിനും അപ്പുറം ആയിരുന്നുവെന്നും താൻ ഇതുവരെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ചിട്ടില്ലെന്നും പറയുന്ന മണി തൃപ്പൂണിത്തുറയിലെ വാടക വീട്ടിൽ ആണ് കുടുംബത്തോടെ താമസം. തന്റെ അപ്പൂപ്പന്റെ കാലം മുതൽ സ്വന്തമായി ഒരു വീടില്ലാത്ത പ്രശ്‌നം പരിഹരിക്കാൻ അപ്രതീക്ഷിതമായി തനിക്കു കിട്ടിയ കഥാപത്രം കൊണ്ട് സിനിമയിൽ ഇനി വരുന്ന അവസരങ്ങൾ കൊണ്ട് സാധിക്കും എന്നാണ് മണികണ്ഠന്റെ വിശ്വാസം. നാടകവും തെരുവ് നാടകവും, സിനിമയിലേക്കുള്ള ഓട്ടത്തിലും വീട്ടവാടക കൊടുത്ത വീട്ടിലെ കാര്യങ്ങൾ നോക്കിയാൽ ഏട്ടന്മാർ കല്യാണം കഴിച്ചിട്ടേ തന്റെ കാര്യവും താൻ ആലോചിക്കൂവെന്നാണ് 33കാരനായ മണികണ്ഠൻ പറയുന്നത്.
സിനിമ ഇറങ്ങിയപ്പോൾ മുതൽ ആളുകൾ വിളിച്ചു നല്ല അഭിപ്രായം പറഞ്ഞു, അതോടൊപ്പം നമ്പർ ഒപ്പിച്ചും ആളുകൾ വിളിക്കുന്നു. എല്ലാവരോടും നന്ദി പറഞ്ഞു സന്തോഷത്തോടെ പ്രതീക്ഷയോടെ വാടക വീട്ടിൽ. മണികണ്ഠൻ തന്റെ ഫോൺ ഫുൾ ചാർജ്ജിൽ ഇട്ടു കാത്തിരിക്കുന്നു പുതിയ കമ്മട്ടിപടങ്ങൾ ആവർത്തിക്കാനുള്ള അവസരങ്ങളുടെ പ്രതീക്ഷകളുമായി.