- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനൊരു മോഡേൺ, ഞാൻ ഗ്ലാമർ ചെയ്യുന്നതിലാർക്കാണ് പ്രശ്നം? പ്രിയാമണി ചോദിക്കുന്നു
പൃഥിരാജ് നായകനായ സത്യം എന്ന ചിത്രത്തിലൂടെ തമിഴിൽ നിന്നും മലയാളത്തിലേക്കെത്തിയ നടിയാണ് പ്രിയാമണി. പിന്നെ ഒറ്റനാണയം, തിരക്കഥ, പുതിയ മുഖം, ഗ്രാൻഡ് മാസ്റ്റർ തുടങ്ങി ഒരു പിടി മലയാളചിത്രങ്ങളിലും പ്രിയാമണി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു അതിൽ 2008ൽ പുറത്തിറങ്ങിയ തിരകഥ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർ
പൃഥിരാജ് നായകനായ സത്യം എന്ന ചിത്രത്തിലൂടെ തമിഴിൽ നിന്നും മലയാളത്തിലേക്കെത്തിയ നടിയാണ് പ്രിയാമണി. പിന്നെ ഒറ്റനാണയം, തിരക്കഥ, പുതിയ മുഖം, ഗ്രാൻഡ് മാസ്റ്റർ തുടങ്ങി ഒരു പിടി മലയാളചിത്രങ്ങളിലും പ്രിയാമണി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു അതിൽ 2008ൽ പുറത്തിറങ്ങിയ തിരകഥ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് പ്രിയക്ക് ലഭിച്ചു. 2007ൽ പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.
എല്ലാവർക്കും വേഷം ചെയ്യാം എനിക്ക് മാത്രം പാടില്ല. എന്റെ ശരീരം ഒന്നു പുറത്ത് കണ്ടാൽ വലിയ ചർച്ചയാകും എന്നാണ് പ്രിയാമണിയുടെ വാദം.''സിനിമയിൽ ഗ്ലാമറിന് വലിയ പ്രാധാന്യമാണുള്ളത്. ഞാനൊരു മോഡേൺ ഗേളാണ്. മോഡേൺ വേഷങ്ങൾ അണിയും അതിലാർക്കാണ് പ്രശ്‌നമെന്നറിയണമല്ലോന'ന' പ്രിയ ചോദിക്കുന്നു. ''എല്ലാവരും പറയും പൊട്ടൻഷ്യലുള്ള നടിയാണല്ലോ എന്നിട്ടെന്താ ഗ്ലാമർ വേഷം ചെയ്യുന്നതെന്ന്. കഴിവുണ്ടെന്ന് വച്ച് കഴിവ് തെളിയിക്കുന്ന വേഷങ്ങളെ ചെയ്യാവൂ എന്നിത്ര നിർബന്ധം ആർക്ക്?ന'ന' അതിനൊന്നും എന്നെ കിട്ടില്ലെന്നും പ്രിയ കൂട്ടിച്ചേർക്കുന്നു. പ്രിയാമണി സിനിമാവാരികയായ വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ വായിക്കാം.
- സാധാരണ നിലയിൽ അവസരം കുറയുമ്പോഴാണല്ലോ പിടിച്ച് നിൽക്കാൻ ഗ്ലാമർ പ്രദർശനത്തിന് തയ്യാറാകുന്നത്. പ്രിയമണി മികച്ച നടിയെന്ന് നിലയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ഇത്തരം വേഷങ്ങൾ ചെയ്യുന്നത്. അത് കൊണ്ടാണ് ചോദിച്ചത്?
അഭിനയ സാധ്യതയുള്ള വേഷങ്ങൾ മാത്രം ചെയ്താൽ പ്രിയമണിക്ക് ഇത് ചെയ്യാൻ മാത്രമെ അറയൂ എന്ന് പ്രേക്ഷകർ വിലയിരുത്തും. അങ്ങനെ ടൈപ്പ് ചെയ്യപ്പെടാൻ എനിക്ക് താൽപ്പര്യമില്ല. അതിനാൽ ബോധപൂർവ്വമാണ് ഞാൻ ഗ്ലാമർ റോളുകൾ തിരഞ്ഞെടുക്കുന്നത്. സിമ്പിളായി കണക്കാക്കേണ്ട ലോജിക്കേ അതിന്റെ പിന്നിലൂള്ളൂ.
- എല്ലാ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചല്ലോ. മലയാള സിനിമയെ എങ്ങനെയാണ് കാണുന്നത്?
സ്വാഭാവിക തിരക്കഥകളുടെ സാധ്യതയാണ് മലയാളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്വാഭാവികതയുള്ള നാച്ചുറൽ സെറ്റുകൾ മലയാളത്തിന്റെ മറ്റൊരു സവിശേഷതയാണ്. അതി ഭാവുകത്വം ഒട്ടുമില്ലാത്ത സ്വാഭാവിക അഭിനയവും മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്. തെലുങ്കിലും തമിഴിലുമെല്ലാം നാടകീയത കൂടുതലാണ്.
എന്റെ ആദ്യ മലയാള ചിത്രമായ സത്യത്തിൽ പൃഥിയായിരുന്നു നായകൻ. രണ്ടാമത്തെ ചിത്രമായ ഒറ്റ നാണയത്തിൽ ഡിനു ഡെന്നീസായിരുന്നു. അന്ന് ഡിനു ആരെന്ന് പോലും അറിയില്ലായിരുന്നു. ഈ ചിത്രത്തിലും താരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ല. കഥയാണ് സിനിമയുടെ ശക്തി. ഇത്തരം ഗുണപരമായ മാറ്റങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. പ്രേക്ഷകരും വളരെ ഓപ്പൺ ആണ്. അവരും സിനിമയുടെ കഥ മാത്രം പരിഗണിച്ച ചിത്രത്തെ വിലയിരുത്താറുണ്ട്. അതിനാൽ പുതിയ ആശയങ്ങൾക്ക് ഈ ചത്രവും പുതിയൊരു ആശയമാണ്. ഞാൻ ഇതിൽ അഭിനയിക്കാൻ കാരണവും ഇതാണ്.
- ബോളിവുഡിലും അവസരം ലഭിച്ചല്ലോ? ബോളിവുഡിൽ സജീവമാകുകയാണോ?
ബോളിവുഡിൽ രാവൺ ചെയ്തു രക്തി ചരിത്ര ചെയ്തി. ഇപ്പോൾ ചെന്നൈ എക്‌സ്പ്രസ്സിൽ ഒരു ഗാനരംഗം ചെയ്തു. അവസരം വന്നാൽ ഇനിയും ചെയ്യും. അല്ലാതെ ബോളിവുഡിൽ തന്നെ അഭിനയിക്കണമെന്ന് നിർബന്ധമൊന്നുമില്ല. നല്ല അവസരം വന്നാൽ തീർച്ചയായും ചെയ്യും ചില അവസരങ്ങൾ വന്നിട്ടുണ്ട്. പക്ഷെ കമ്മിറ്റ് ചെയ്തിട്ടില്ല.
- മലയാളത്തിലല്ലാതെ മറ്റേതെങ്കിലും ഭാഷയിൽ പുതിയ ചിത്രം ഉണ്ടോ?
നിലവിൽ മലയാളത്തിൽ മാത്രമേ ഉള്ളൂ. ഞാനത് നേരത്തെ പറഞ്ഞല്ലോ? പിന്നെ തെലുങ്കിൽ പൂർത്തിയാക്കിയ ഒരു ചിത്രം റിലീസാകാനുണ്ട്. ഈ മാസം അതിന്റെ റിലീസ് ഉണ്ടാകും.
- ചെയ്യാൻ ആഗ്രഹിക്കുന്ന സ്വപ്ന വേഷങ്ങൾ ഏതെങ്കിലുമുണ്ടോ?
ഒരു നെഗറ്റീവ് കഥാപാത്രം ചെയ്യണമെന്നുണ്ട് ഒരു ഫുൾ ലങ്ത് കോമഡി വേഷം ഏറെ നാളായുള്ള സ്വപ്നമാണ്. സാധിക്കുമോ എന്നറിയില്ല. വരട്ടെ നോക്കാം.
- കരിയർ ആരംഭിച്ചത് മുതൽ മാറ്റമില്ലാതെ നിൽക്കുന്ന പ്രിയമണിയുടെ സൗന്ദര്യ രഹസ്യം?
സൗന്ദര്യം നിലനിർത്താൻ കഠിനാധ്വാനമൊന്നുമില്ല. ദിവസം ഒരു മണിക്കൂറെങ്കിലും എക്‌സർസൈസ് ചെയ്യാറുണ്ട്. സന്തോഷത്തോടെ ജീവിക്കാൻ ശ്രദ്ധിക്കും. സൗന്ദര്യം നിലനിർത്താനുള്ള എളുപ്പവഴി അതാണെന്ന് തോന്നുന്നു ഡയറ്റ് ചെയ്യുന്നവർ ഉണ്ട്. പക്ഷെ എന്റ കാര്യത്തിൽ ഡയറ്റിങ് ഒരിക്കലും നടക്കില്ല. ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിക്കും.
- ആഭരണങ്ങളോട് അലർജിയാണോ?
ആഭരണങ്ങളോട് എനിക്ക് ഒട്ടും ക്രെയിസില്ല. ഏത് ചടങ്ങിനായാലും ഞാൻ അത്യാവശ്യം ആഭരണങ്ങൾ മാത്രമേ ഉപയോഗിക്കാറുള്ളൂ.
- വസ്ത്രങ്ങളുടെ കാര്യത്തിലോ?
നോർമൽ വസ്ത്രങ്ങളെല്ലാം ഇഷ്ടമാണ്. ജീൻസും ടീഷർട്ടുമാണ് സാധാരണയായി ഉപയോഗിക്കാറ്. വീട്ടിലുള്ളപ്പോൾ സാധാരണ വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കൂ. പിന്നെ സന്ദർഭം നോക്കിയാണ് വസ്ത്രം തിരഞ്ഞെടുക്കുന്നത്. ആഘോഷങ്ങൾക്കോ ഏതെങ്കിലും ചടങ്ങുകളിൽ അതിഥിയായി പങ്കെടുക്കുമ്പോഴോ അതിനനുസരിച്ചുള്ള വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കും.
- വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ?
ഇപ്പോഴില്ല. രണ്ട് വർഷം കൂടി കഴിഞ്ഞിട്ടേ വിവാഹത്തെക്കുറിച്ച് ആലോചിക്കുകയൂള്ളൂ.
- അഭിനയിച്ച് കൊണ്ടിരിക്കുന്ന ദി ട്രൂസ്റ്റോറി എന്ന ചിത്രത്തെക്കുറിച്ച വിശദമാക്കാമോ?
ഒറ്റ വാക്കിൽ അസ്തിത്വം തേടി നടക്കുന്ന ഒരു പെൺകുട്ടി എന്ന് പറയാം. കൂടുതൽ പറഞ്ഞാൽ അത് സിനിമയുടെ കഥ മുഴുവൻ പറയുന്നത് പോലെ ആകും. പ്രതാപ് പോത്തൻ സാർ ഇതിൽ മികച്ചൊരു വേഷമാണ് ചെയ്യുന്നത്. രാഹുൽ മാധവും ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തുന്നു.
- നായിക പ്രാധാന്യമുള്ള ചിത്രമാണോ?
അനിൽ ദാസ് സാർ വീട്ടിലെത്തി ഈ കഥാപാത്രത്തെക്കുറിച്ച് ഒറ്റ വാക്കിലാണ് പറഞ്ഞത്. അപ്പോൾ തന്നെ എനിക്കിഷ്ടമായി. ഇത് പോലെ ഒരു കഥാപാത്രം ഇത് വരെ ചെയ്തിട്ടില്ല.
- അഭിനയ സാധ്യതയുള്ള ഒട്ടേറെ വേഷങ്ങൾ മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ടല്ലോ? എന്നിട്ടും മലയാള സിനിമയിലെ സ്ഥിര സാന്നിദ്ധ്യമാകാത്തതെന്താ?
വരുന്ന എല്ലാ മലയാള സിനിമയും ചെയ്യാൻ പറ്റില്ലല്ലോ? നല്ലൊരു ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. നല്ല തിരക്കഥ നോക്കിയേ മലയാളത്തിൽ അഭിനയിക്കുകയുള്ളൂ. ഡോ. ബിജുവിന്റെ ''പെയിന്റിങ് ലൈഫും'', ദ ട്രൂസ്റ്റോറിയും കാത്തിരുന്ന ലഭിച്ച മികച്ച ചിത്രങ്ങളാണ്.
- കുടുംബം?
അച്ഛൻ വാസുദേവ മണി, അമ്മ ലത മണി വർഷങ്ങളായി ബാംഗ്ലൂരിലാണ് താമസമുറപ്പിച്ചിരിക്കുന്നത്.