- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ പ്രാർത്ഥനയിൽ കാണാതിരുന്നപ്പോൾ സിസ്റ്ററെ തിരക്കി; പരിശോധിച്ചപ്പോൾ കണ്ടത് കിണറിന് സമീപം കിടക്കുന്ന ചെരുപ്പ്, വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന മൃതദേഹവും കണ്ടു: സിസ്റ്റർ ലിസ മരിയ കൗൺസിലിംഗിന് വിധേയ ആയിരുന്നുവെന്ന് മഠം അധികൃതർ: അസ്വഭാവിക മരണത്തിന് കേസ്
വാഗമൺ: ഇടുക്കി വാഗമണ്ണിൽ കോൺവെന്റിലെ കിണറ്റിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഏലപ്പാറ പഞ്ചായത്ത് ഉളുപ്പൂണി വാർഡിൽ സെന്റ് തെരേസാസ് മഠത്തിലെ സിസ്റ്റർ ലിസ മരിയ (45)യയെ ആണ് ഇന്നലെ പുലർച്ചെയോടെ കോൺവെന്റിലെ കിണറ്റിൽ മരിച്ച
വാഗമൺ: ഇടുക്കി വാഗമണ്ണിൽ കോൺവെന്റിലെ കിണറ്റിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഏലപ്പാറ പഞ്ചായത്ത് ഉളുപ്പൂണി വാർഡിൽ സെന്റ് തെരേസാസ് മഠത്തിലെ സിസ്റ്റർ ലിസ മരിയ (45)യയെ ആണ് ഇന്നലെ പുലർച്ചെയോടെ കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉപ്പുതറ ഈറ്റക്കാനം ആറ്റുച്ചേരിയിൽ എം.എം. സെബാസ്റ്റ്യൻ-ക്ലാരമ്മ ദമ്പതികളുടെ മകളായ സിസ്റ്റർ ലിസ മരിയ പുള്ളിക്കാനം സെന്റ് തോമസ് ഹൈസ്‌കൂളിലെ സയൻസ് അദ്ധ്യാപികയായിരുന്നു. ബെന്നി, ജയ്‌സൺ, ജോസി, സ്‌റ്റെഫി എന്നിവർ സഹോദരങ്ങളാണ്. മൂന്നു മാസം മുമ്പാണ് ഉളുപ്പൂണി മഠത്തിലേക്കു വന്നത്.
തിങ്കളാഴ്ച രാത്രി 10.30 വരെ മറ്റു കന്യാസ്ത്രീകൾക്കൊപ്പം പതിവ് പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. തുടർന്ന് പതിവുപോലെ കിടന്നുറങ്ങാൻ പോകുകയും ചെയ്തു. രാവിലെ പതിവുള്ള പ്രാർത്ഥനാ ചടങ്ങിൽ സിസ്റ്ററിനെ കാണാതിരുന്നതോടെയാണ് മറ്റുള്ളവർ അന്വേഷിച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ കൊണ്ട് കിടക്കുകയാകും എന്നാണ് കരുതിയത്. എന്നാൽ കിടപ്പുമുറിയിൽ കാണാതിരുന്നതോടെ അന്വേഷണം തുടങ്ങി. ചെരുപ്പ് കിണറിനു സമീപം കിടക്കുന്നതുകണ്ട് നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ കമിഴ്ന്ന നിലയിൽ മൃതദേഹം കെണ്ടത്തിയത്.
വാഗമൺ പൊലീസ് അഗ്‌നിശമന സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. കട്ടപ്പന ഡിവൈ.എസ്‌പി: പി.കെ. ജഗദീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫോറൻസിക് വിദഗ്ധ പ്രിയ മേരി ചാക്കോയുടെ നേതൃത്വത്തിൽ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു.
സിസ്റ്റർ ലിസ മരിയയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് മഠം അധികൃതർ വ്യക്തമാക്കുന്നത്. ഇതേ തുടർന്ന് കൗൺസിലിങ്ങിനായി സിസ്റ്ററെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നെന്നും മഠം അധികൃതർ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ ബന്ധുക്കൾ തയ്യാറായിട്ടില്ല.
രാവിലെ ആറരയോടെ പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് നാട്ടുകാർ സംഭവമറിഞ്ഞത്. ആൾമറയുള്ള കിണറ്റിൽ കരിങ്കൽ നിർമ്മിതമായ പടികളുണ്ട്. കിണർ മൂടിയിരുന്ന വലയ്ക്കു സ്ഥാനചലനം സംഭവിച്ചിട്ടില്ലായിരുന്നു. കിണർമൂടി ഇട്ടിരുന്ന നെറ്റിന്റെ ഒരു വശം തുറന്ന നിലയിലായിരുന്നു. സിസ്റ്റർ ഇതുവഴി ചാടിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിനും വിശദമായ അന്വേഷണത്തിനും ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.