- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം നടന്നതായി സ്ഥിരീകരണം; അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട് പൂഴ്ത്തിവെയ്ക്കാൻ ശ്രമം; ആരോപണവിധേയനായ ഗോഡൗൺ മാനേജരെ രക്ഷിക്കാൻ ശ്രമങ്ങൾ തകൃതി; പാലക്കാട് പ്രോജക്ട് ഓഫീസറെ സ്ഥലം മാറ്റാനും നീക്കം; സ്ത്രീ സമത്വത്തിനായി വനിതാ മതിൽ പണിയുമ്പോഴും വനിതകൾക്ക് നീതിയില്ല
തിരുവനന്തപുരം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം നടത്തിയതിനു ഔദ്യോഗിക സ്ഥിരീകരണം.സംഭവം അന്വേഷിക്കാൻ പാലക്കാടേക്ക് ഖാദി ബോർഡ് അയച്ച ഉദ്യോഗസ്ഥനാണു ഇങ്ങനെ റിപ്പോർട്ട് നൽകിയത്. ഖാദി ബോർഡ് പാലക്കാടേക്ക് അയച്ച ഉദ്യോഗസ്ഥന് മുന്നിലാണ് സ്വന്തം അനുഭവങ്ങൾ താത്കാലിക ജീവനക്കാരി തുറന്നു പറഞ്ഞത്. രണ്ടു തവണ ഗോഡൗൺ മാനേജർ കയറിപിടിച്ചു എന്നാണ് യുവതി മൊഴി നൽകിയത്. ഗോഡൗൺ മാനേജരായ വിജയനെതിരെയാണ് ആരോപണം വന്നത്, പക്ഷെ രേഖാമൂലം പരാതി നൽകിയിട്ടില്ല. അങ്ങനെ പരാതി നൽകിയാൽ നിലവിലെ തന്റെ താത്കാലിക ജോലി പോകും എന്നാണ് യുവതി നൽകുന്ന വിശദീകരണം. ജോലി പോകുന്ന സാഹചര്യം ഉണ്ടാകരുത്. പക്ഷെ ഗോഡൗൺ മാനേജർക്ക് എതിരെ നടപടി വേണം. അത് എന്റെ മൊഴിപ്രകാരം വേണം എന്നാണ് യുവതി പറയുന്നത്. യുവതിയുടെ മൊഴി പ്രകാരമുള്ള റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ മുകളിലേക്ക് നൽകിയെങ്കിലും ആരോപണ വിധേയനായ ഗോഡൗൺ മാനേജരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഖാദി ബോർഡും വ്യവസായ വകുപ്പും. അതിന്റെ ഭാഗമായി ഈ അന്വേഷണ റിപ്പോർട്ട് തന്നെ പൂഴ്ത്തപ്പെട
തിരുവനന്തപുരം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം നടത്തിയതിനു ഔദ്യോഗിക സ്ഥിരീകരണം.സംഭവം അന്വേഷിക്കാൻ പാലക്കാടേക്ക് ഖാദി ബോർഡ് അയച്ച ഉദ്യോഗസ്ഥനാണു ഇങ്ങനെ റിപ്പോർട്ട് നൽകിയത്. ഖാദി ബോർഡ് പാലക്കാടേക്ക് അയച്ച ഉദ്യോഗസ്ഥന് മുന്നിലാണ് സ്വന്തം അനുഭവങ്ങൾ താത്കാലിക ജീവനക്കാരി തുറന്നു പറഞ്ഞത്. രണ്ടു തവണ ഗോഡൗൺ മാനേജർ കയറിപിടിച്ചു എന്നാണ് യുവതി മൊഴി നൽകിയത്. ഗോഡൗൺ മാനേജരായ വിജയനെതിരെയാണ് ആരോപണം വന്നത്, പക്ഷെ രേഖാമൂലം പരാതി നൽകിയിട്ടില്ല. അങ്ങനെ പരാതി നൽകിയാൽ നിലവിലെ തന്റെ താത്കാലിക ജോലി പോകും എന്നാണ് യുവതി നൽകുന്ന വിശദീകരണം.
ജോലി പോകുന്ന സാഹചര്യം ഉണ്ടാകരുത്. പക്ഷെ ഗോഡൗൺ മാനേജർക്ക് എതിരെ നടപടി വേണം. അത് എന്റെ മൊഴിപ്രകാരം വേണം എന്നാണ് യുവതി പറയുന്നത്. യുവതിയുടെ മൊഴി പ്രകാരമുള്ള റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ മുകളിലേക്ക് നൽകിയെങ്കിലും ആരോപണ വിധേയനായ ഗോഡൗൺ മാനേജരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഖാദി ബോർഡും വ്യവസായ വകുപ്പും. അതിന്റെ ഭാഗമായി ഈ അന്വേഷണ റിപ്പോർട്ട് തന്നെ പൂഴ്ത്തപ്പെട്ട അവസ്ഥയിലാണ്. അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാൽ അത് പ്രകാരമുള്ള നടപടികൾ എടുക്കേണ്ടി വരും. പക്ഷെ റിപ്പോർട്ട് പ്രകാരമുള്ള നടപടി ഒഴിവാക്കാനാണ് നീക്കം. അതിലുള്ള ഒരു ലൂപ്പ് ഹോളിൽ പിടിക്കാനാണ് ശ്രമം. യുവതി രേഖാമൂലമുള്ള പരാതി നൽകിയിട്ടില്ല. മൊഴിയാണ് നൽകിയത്.
രേഖാമൂലം പരാതിയില്ലാത്തത് ഗോഡൗൺ മാനേജർക്ക് അനുകൂലമായി നിലനിൽക്കുന്ന ഒരു ഘടകമാണ്. ഈ സാഹചര്യം ഉപയോഗിച്ച് ഗോഡൗൺ മാനേജരെ രക്ഷിക്കാനാണ് നീക്കം. ഫയൽ ഇപ്പോഴും വ്യവസായവകുപ്പ് മന്ത്രിയുടെ ഓഫീസിൽ തന്നെയാണ് എന്നാണ് മറുനാടന് ലഭിക്കുന്ന സൂചനകൾ. സ്ത്രീ പീഡനം നടത്തിയ ഇടത് ഗോഡൗൺ മാനേജരെ രക്ഷിക്കാനുള്ള ശ്രമത്തിൽ സിപിഎമ്മിനകത്ത് നിന്നും ശക്തമായ ഇടപെടലുണ്ട്. ഈ ഇടപെടലിന് അനുകൂലമായാണ് ഇപ്പോൾ വ്യവസായ മന്ത്രിയും നീങ്ങുന്നത് എന്നാണ് സൂചനകൾ. ഇപ്പോൾ പാലക്കാടുള്ള പ്രോജക്ട് മാനേജർ യുവതിക്ക് അനുകൂലമായി നിലകൊള്ളുന്ന യുവതിയാണ്. അവർക്ക് ട്രാൻസ്ഫർ നൽകാൻ നീക്കമുണ്ട്. പകരം തങ്ങൾക്ക് താത്പര്യമുള്ളയാളെ പാലക്കാട് പ്രോജക്ട് മാനേജർ ആക്കാനാണ് മാനേജരെ അനുകൂലിക്കുന്നവർ ശ്രമിക്കുന്നത്. ആ രീതിയിൽ ഉള്ള നീക്കമാണ് പാലക്കാട് ഖാദി ഓഫീസിലെ സ്ത്രീ പീഡനവുമായി ബന്ധപ്പെട്ടു വരുന്നത്. പക്ഷെ സംഭവം അറിഞ്ഞതൊടെ പ്രശനം ഏറ്റെടുക്കണമെന്ന് പാലക്കാടുള്ള ചില സ്ത്രീ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
അതിന്റെ കൂടുതൽ കാര്യങ്ങൾ ലഭിക്കാൻ ഇവർ ശ്രമം നടത്തുന്നുണ്ട്. ഈ കാര്യം അറിഞ്ഞതോടെ മാനേജരെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്കും ആശങ്കകൾ വന്നിട്ടുണ്ട്. ഈ കഴിഞ്ഞയാഴ്ചയാണ് പാലക്കാട് ഖാദി ഓഫീസിലെ സ്ത്രീ പീഡന വാർത്ത മറുനാടൻ മലയാളി പുറത്തു വിടുന്നത്. ഖാദി ബോർഡിലെ താത്കാലിക ജീവനക്കാരിക്ക് നേരെ രണ്ടു തവണ ഗോഡൗൺ മാനേജർ ലൈംഗിക അതിക്രമം നടത്തിയതായാണ് മറുനാടൻ വാർത്ത നൽകിയത്. വാർത്ത വന്നതോടെയാണ് അന്വേഷണ കമ്മീഷനെ നിയോഗിക്കാൻ ഖാദി ബോർഡിൽ നിന്നും തീരുമാനം വന്നത്. ഇതുപ്രകാരമുള്ള അന്വേഷണ കമ്മീഷൻ ആണ് ഖാദി ബോർഡ് ഓഫീസിൽ സ്ത്രീ പീഡനം നടന്നതായി റിപ്പോർട്ടു നൽകിയത്. പക്ഷെ ഈ റിപ്പോർട്ട് പൂഴ്ത്തിവയ്ക്കാനുള്ള ഉന്നത തല ഇടപെടൽ ആണ് ഖാദി ബോര്ഡിൽ നടക്കുന്നത്. സ്ത്രീ സമത്വത്തിനായി വനിതാ മതിൽ തന്നെ കെട്ടിപ്പൊക്കാൻ ഇടത് സർക്കാരും സിപിഎമ്മും ശ്രമിക്കുമ്പോഴാണ് സ്ത്രീ പീഡനം നടന്നിട്ടും പരാതി പൂഴ്ത്തി വയ്ക്കാനും കുറ്റക്കാരെ രക്ഷിക്കാനുമുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നത്.