- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശശീന്ദ്രനെ തേൻകെണിയിൽ കുടുക്കിയ മംഗളം ചാനലിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന; ജീവനക്കാരിൽനിന്നു മൊഴിയെടുത്തു; ചോദ്യംചെയ്യലിന് എത്തണമെന്ന് നിർദ്ദേശിച്ചിട്ടും ആരും ഹാജരായില്ല; മുൻകൂർ ജാമ്യം തേടാൻ ചാനൽ മേധാവിയുടെയും ജീവനക്കാരുടെയും ശ്രമം
കോട്ടയം: എ.കെ. ശശീന്ദ്രന്റെ ഗതാഗത മന്ത്രിസ്ഥാനം തെറിപ്പിച്ച അശ്ലീല ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്ത മംഗളം ചാനലിൽ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പു നടത്തി. ചാനൽ ജീവനക്കാരിൽനിന്നും അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുത്തു. അതേ സമയം ചാനൽ അധികൃതർ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരായേക്കില്ല. പ്രതികളായവർ നാളെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. ശശീന്ദ്രനെതിരായ ഫോൺ കെണിക്കു പിന്നിൽ കുറ്റകരമായ ഗൂഢാലോചനയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ എഫ്‌ഐആറിൽ വ്യക്തമാക്കിയിരുന്നു. ഹണി ട്രാപ്പിൽ മുൻ മന്ത്രിയെ കുടുക്കാൻ മംഗളം ചാനൽ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിൽ ആരോപിക്കുന്നത്. ശശീന്ദ്രന് മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടു കൂടിയായിരുന്നു ചാനലിന്റെ പ്രവൃത്തി. മംഗളം ചാനലിന്റെ മാർക്കറ്റിംഗിന്റെ ഭാഗമായി ഒൻപത് പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. എ.കെ. ശശീന്ദ്രനു മാനഹാനി വരുത്തണമെന്ന ഉദ്ദേശമായിരുന്നു ഒന്ന്. അതിനായി ലൈംഗിക ചുവയുള്ള അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തു. മംഗളം ടെലിവിഷന്റെ ഫേസ
കോട്ടയം: എ.കെ. ശശീന്ദ്രന്റെ ഗതാഗത മന്ത്രിസ്ഥാനം തെറിപ്പിച്ച അശ്ലീല ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്ത മംഗളം ചാനലിൽ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പു നടത്തി. ചാനൽ ജീവനക്കാരിൽനിന്നും അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുത്തു. അതേ സമയം ചാനൽ അധികൃതർ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരായേക്കില്ല. പ്രതികളായവർ നാളെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും.
ശശീന്ദ്രനെതിരായ ഫോൺ കെണിക്കു പിന്നിൽ കുറ്റകരമായ ഗൂഢാലോചനയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ എഫ്‌ഐആറിൽ വ്യക്തമാക്കിയിരുന്നു. ഹണി ട്രാപ്പിൽ മുൻ മന്ത്രിയെ കുടുക്കാൻ മംഗളം ചാനൽ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിൽ ആരോപിക്കുന്നത്. ശശീന്ദ്രന് മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടു കൂടിയായിരുന്നു ചാനലിന്റെ പ്രവൃത്തി.
മംഗളം ചാനലിന്റെ മാർക്കറ്റിംഗിന്റെ ഭാഗമായി ഒൻപത് പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. എ.കെ. ശശീന്ദ്രനു മാനഹാനി വരുത്തണമെന്ന ഉദ്ദേശമായിരുന്നു ഒന്ന്. അതിനായി ലൈംഗിക ചുവയുള്ള അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തു. മംഗളം ടെലിവിഷന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയും സംഭാഷണം പ്രചരിപ്പിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.
മംഗളം ചെയർമാൻ സാജൻ വർഗീസിനെ ഒന്നാം പ്രതിയാക്കി തയ്യാറാക്കിയിരിക്കുന്ന എഫ്.ഐ.ആറിൽ സിഇഒ ആർ അജിത്കുമാർ രണ്ടാം പ്രതിയാണ്. മന്ത്രിയെ ഫോൺ ചെയ്ത പെൺകുട്ടിയും പ്രതിപ്പട്ടികയിലുണ്ട്. മുഴുവൻ പ്രതികൾക്കും ചോദ്യംചെയ്യലിന് ക്രൈംബ്രഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. പക്ഷേ മുൻ ജാമ്യാപേക്ഷക്ക് ഒരുങ്ങുന്ന സാഹചര്യത്തിൽ ആരും ഇന്ന് ഹാജരായില്ല.
മന്ത്രിയെ കുരുക്കിയത് സ്റ്റിങ് ഓപ്പറേഷനാണെന്നും അത് നടത്തിയത് ഒരു വനിതാ റിപ്പോർട്ടറാണെന്നും ചാനൽ മേധാവി തന്നെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭാഷണം റിക്കോർഡ് ചെയ്യാൻ ഉപയോഗിച്ച ഫോൺ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ ചാനൽ അധികൃതർ തന്നെ ഹാജരാകേണ്ടിവരും. ഫോൺ ചെയ്ത പെൺകുട്ടിയ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ സംശയിക്കുന്ന സ്ത്രീ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
അതേസമയം ശശീന്ദ്രനെതിരായ ഫോൺകെണിയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിജിലൻസിന്റെ താൽക്കാലിക ചുമതല മാത്രമാണ് തനിക്കുള്ളതെന്നും അവധി കഴിഞ്ഞ് ജേക്കബ് തോമസ് തിരിച്ചെത്തിയാൽ ചുമതല കൈമാറുമെന്നും ബെഹ്റ പറഞ്ഞു.