- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാടത്ത് കരിങ്കല്ല് കെട്ടാനുണ്ടെന്നും പറഞ്ഞ് ആദിവാസി യുവാവിനെ തടിമില്ലിലേക്ക് കൂട്ടിക്കൊണ്ടുപോയി; തടികൾക്കിടയിൽ എത്തിച്ച ശേഷം അനങ്ങാൻ കഴിയാത്ത വിധം ബന്ധനസ്ഥാനാക്കി; തുടർന്ന് ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന പണം തട്ടിയെടുത്തു; സമീപത്തുകിടന്ന പട്ടിക കഷണമെടുത്ത് തലങ്ങും വിലങ്ങും തല്ലി അവശനാക്കി; ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനും ഇടയാക്കി: മൂന്നംഗ അക്രമി സംഘം പിടിയിൽ
പെരുമ്പാവൂർ: ആദിവാസി യുവാവിൽ നിന്നും പണം കവർച്ച ചെയ്യുകയും തുടർന്ന് ക്രൂരമായി ആക്രമിച്ച് വീഴ്ത്തിയ ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്ത മൂവർ സംഘം പൊലീസ് പിടിയിൽ. 42 -കാരനനെയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം പെരുമ്പാവൂർ നഗരത്തിലാണ് മനഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. പിറവം കക്കാട് ആനക്കാവിൽ മനു (30) കൂവപ്പടി കൂടാലപ്പാട് വേപ്പിള്ളിൽ ജോമി(കണ്ടൻ ജോമി -29),മാറമ്പിള്ളി പള്ളിക്കവല ഭാഗത്ത് ഈരേത്ത് വീട്ടിൽ ഫെഫീർ(40) തുടങ്ങിയവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പെരുംമ്പാവാവൂർ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്
അടിമാലി മന്നാംകണ്ടം എളംബ്ലാശേരി ആദിവാസിക്കുടിയിലെ താമസക്കാരനായ വിനോദാണ് പെരുമ്പാവൂരിൽ ബീവറേജ് മദ്യവിൽപ്പന ശാലയുടെ പരിസരത്തെ തടിമില്ലിൽ അക്രമികളുടെ ക്രൂര പീഡനത്തിന് ഇരയായത്. കൂലിപ്പണിക്കാരനാണ് വിനോദ്. പലയിടങ്ങിളിൽ ചുറ്റിനടന്ന് കിട്ടുന്ന ജോലിചെയ്താണ് ഇയാൾ കഴിഞ്ഞിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഈ മാസം 2-ന് രാവിലെ 10.30 തോടെ കോലഞ്ചേരി റോഡിൽ നിൽക്കുകയായിരുന്ന വിനോദിനെ സമീപത്തെ പാടത്ത് കരിങ്കല്ല് കെട്ടാനുണ്ടെന്നും പറഞ്ഞ് മനു കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും തുടർന്ന് ബീവറേജ് മദ്യവിൽപ്പനശാലയുടെ സമീപത്ത് തടികൾ കൂട്ടിയിട്ടിരുന്ന വിജനമായ പ്രദേശത്ത് എത്തിക്കുകയും മറ്റ് രണ്ടുപേരെ ഇതിനിടയിൽ ഇയാൾ കൂടെകൂട്ടുകയായിരുന്നെന്നുമാണ് പൊലീസ് അന്വേഷത്തിൽ വ്യക്തമായിട്ടുള്ളത്.
തടികൾക്കിടയിൽ എത്തി നിമിഷങ്ങൾക്കിടയിൽ ഇവർ ഇയാളെ അനങ്ങാൻ കഴിയാത്ത വിധം ബന്ധനസ്ഥാനാക്കി. ഷട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന പണം തട്ടിയെടുത്തു. പിന്നെ സമീപത്തുകിടന്ന പട്ടിക കഷണമെടുത്ത് തലങ്ങും വിലങ്ങും തല്ലി അവശനാക്കി. ുടർന്നായിരുന്നു പ്രകൃതി വിരുദ്ധ പീഡനം. അക്രമികൾ സ്ഥലം വിട്ട ശേഷം വിനോദ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയും തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
കണ്ടൻ ജോമിയാണ് അക്രമികളിൽ ഒരാളെന്ന് വിനോദ് നൽകിയ സൂചന പ്രതികളിലേയ്ക്കെത്താൻ പൊലീസിന് സഹായകമായി.മഫ്ടിയിൽ ബീവറേജസ് മദ്യവിൽവിൽപ്പന ശാലയുടെ പരിസരത്ത് ചുറ്റിക്കറങ്ങിയ പൊലീസ് സംഘം വൈകുന്നേരത്തോടെ 8 പേരെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് വിനോദിനെ സ്റ്റേഷനിലെത്തിച്ച് ഇവരിൽ നിന്നും അക്രകമികളെ തിരിച്ചറിയുകയായിരുന്നു. ബീവറേജ് പരിസരത്ത് ചുറ്റിക്കറങ്ങി ഒത്തുകിട്ടുന്നവരിൽ നിന്നും പണം തട്ടിയെടുക്കലായിരുന്നും അക്രമികളുടെ രീതിയെന്നും കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളതെന്നുമാണ് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.
ഇന്നലെ അക്രമികളെ തടിമില്ലിലെത്തിച്ച് തെളിവെടുത്തു.തുടർന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ മൂവരെയും 14 ദിവസത്തേക്ക് റിമാന്റുചെയ്തു. പെരുംമ്പാവൂർ സി ഐ ബൈജു പൗലോസ്,എസ് ഐ മാരായ പി എ ഫൈസൽ. ടി എം സൂഫി,ഏ എസ് ഐ രാജേന്ദ്രൻ,എസ് സി പി ഒ വിനോദ് തുടങ്ങിയവർ ചേർന്നാണ് അക്രമികളെ പിടികൂടിയത്.