- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയയിൽ ജോലി വിസ വാഗ്ദാനം ചെയ്ത് വഞ്ചിച്ചത് നാനൂറിലധികം പേരെ; തട്ടിയെടുത്തത് 10 കോടിയോളം; പരാതികളേറിയപ്പോൾ മുങ്ങിയവരെ പൊക്കാൻ വേഷപ്രച്ഛന്നരായി പൊലീസിന്റെ സാഹസം; ഓവർസീസ് എഡ്യൂക്കേഷൻ പ്ലേസ്മെന്റ് സർവിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ കൊച്ചിയടക്കം വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയ സംഘം ഒടുവിൽ പിടിയിൽ
കൊച്ചി: ഓസ്ട്രേലിയയിലേക്ക് വിസാ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം പൊലീസ് പിടിയിൽ. ഓവർസീസ് എഡ്യൂക്കേഷൻ പ്ലേസ്മെന്റ് സർവിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ കോഴിക്കോട് തത്തമംഗലം സ്വദേശി അരുൺദാസ് (28), ഡയറക്ടർ ആയ പാലക്കാട് മങ്കര സ്വദേശിനി ചിത്ര ഇ നായർ (26), സിഇഒ കോയമ്പത്തൂർ വളവടി സ്വദേശി ശാസ്തകുമാർ (46) മാർക്കറ്റിങ് എക്സിക്യൂട്ടീവ് കണ്ണൂർ മട്ടന്നൂർ എളമ്പാല സ്വദേശി വിഷ്ണു (24)എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഓസ്ട്രേലിയയിൽ ജോലി വിസ നൽകാമെന്ന് പറഞ്ഞു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 400 ൽ പരം ഉദ്യോഗാർഥികളിൽ നിന്നായി 10 കോടിയോളം രൂപ കൈക്കലാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. പള്ളുരുത്തി സ്വദേശി എബിൻ എബ്രഹാം, പട്ടിമറ്റം സ്വദേശി മിഞ്ചിൻ ജോൺ തുടങ്ങിയ ആറുപേരിൽ നിന്നും 13 ലക്ഷം രൂപ വാങ്ങി ചതിയിൽപെടുത്തിയ സംഭവത്തിൽ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റിൽ ആയത്. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വിസ കിട്ടാതിരുന്നതിനെ തുടർന്ന് ഉദ്യോഗാർഥികൾ ദേശാഭിമാനിയിലെ ഓഫീസിൽ എത്തിയെങ്കിലും ആ ഓഫീസ് പൂട്ടിയിരുന്നു, തുടർന്ന് കോയമ്പത്തൂർ ഉള്ള കോർപ്പറേറ്റ് ഓഫീസിൽ എത്തി പണം ആവശ്യപ്പെട്ടതിനെ തുടർന്ന് മൂന്ന് മാസത്തിനുള്ളിൽ എല്ലാവരുടെയും പണം തിരികെ നൽകാം എന്ന് എഗ്രിമെന്റ് ഒപ്പിട്ടു നൽകി തിരിച്ചയച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നതിനെ തുടർന്നു വീണ്ടും അവിടെ ചെന്നെങ്കിലും അതിനെതിരെ കമ്പനി കോടതിയിൽ നിന്നും ഇവർ ഓഫീസിൽ പ്രവേശിക്കാതിരിക്കാൻ ഉത്തരവ് വാങ്ങി. ഗത്യന്തരമില്ലാതെയാണ് ഒടുവിൽ ഇവർ നോർത്ത് പൊലീസിൽ പരാതി നൽകിയത്.
പരാതി ലഭിച്ചതിനെ തുടർന്ന് പലതവണ പൊലീസ് പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, തുടങ്ങിയ സംസ്ഥാനങ്ങളിൽ മാറിമാറി സഞ്ചരിച്ചിരുന്നു ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വഷണത്തിൽ വിഷ്ണു വീട്ടിൽ എത്തിയ വിവരം അറിഞ്ഞ നോർത്ത് പൊലീസ് മട്ടന്നൂർ പൊലീസിന്റെ സഹായത്തോടെ ആദ്യം വിഷ്ണുവിനെയും പിന്നീട് കോയമ്പത്തൂർ ഒളിവിൽ കഴിഞ്ഞിരുന്ന അരുൺദാസിനെയും ചിത്രയെയും ഒരു രാത്രി മുഴുവൻ അവരുടെ താമസ സ്ഥലത്തിന് സമീപം വേഷ പ്രശ്ചന്നരായി നിന്ന ശേഷം പിടികൂടുകയും ചെയ്തു. തുടർന്നാണ് ശാസ്തയെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് തടയാൻ തമിഴ്നാട് പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല.
കോയമ്പത്തൂർ പീളമേടിലും, കലൂർ ദേശാഭിമാനി ജംഗ്ഷനിലും, ബാംഗ്ലൂർ എം.ജി റോഡിലും ഓവർസീസ് എഡ്യൂക്കേഷൻ പ്ലേസ്മെന്റ് സർവിസ് പ്രൈവറ്റ് ലിമിറ്റഡ് (OBOE)എന്ന സ്ഥാപനം നടത്തി അതിലൂടെ അസിസ്റ്റന്റ് കമ്മിഷണർ ലാൽജി, നോർത്ത് എസ്.എച്ച്.ഒ കെ.ജെ പീറ്റർ എന്നിവരുടെ നിർദ്ദേശാനുസരണം എസ്ഐ മാരായ വിബിൻദാസ്,അനസ് ,എഎസ്ഐ ശ്രീകുമാർ,സീമിയർ സിപിഒ മാരായ വിനോദ് കൃഷ്ണ, റെക്സിൻ പൊടുത്താസ്,സിപിഒ അജിലേഷ് വുമൺ സിപിഒ സരിത എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.