- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് ബോംബെറിഞ്ഞത് ആർഎസ്എസ് ജില്ലാ പ്രചാരകൻ പ്രവീൺ; മുണ്ട് മടക്കിക്കുത്തി മരച്ചുവട്ടിൽ ഒളിച്ചിരുന്നു; സംശയം തോന്നാതിരിക്കാൻ ബോംബ് കൊണ്ട് വന്നത് പൊതിച്ചോറെന്ന വ്യാജേന; കയ്യിൽ കരുതിയിരുന്ന ബോംബുകൾ ഒന്നൊന്നായി വലിച്ചെറിഞ്ഞു; ബോംബേറ് ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്; എസ്ഐയുടെ കൈയൊടിഞ്ഞ അക്രമം നടത്തിയത് സിപിഎം എന്ന ആരോപണം തെറ്റെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ ബോംബെറിഞ്ഞത് ആർഎസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീൺ. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് തൊട്ടടുത്ത ദിവസം സംസ്ഥാനത്ത് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകമായി അക്രമം നടന്നിരുന്നു. തലസ്ഥന ജില്ലയിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന ബോംബേറ് വലിയ രീതിയിൽ ചർച്ചയാവുകയും അക്രമത്തിൽ എസ്ഐക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആർഎസ്എസ് ജില്ലാ പ്രചാരക് ആണെന്ന് ദൃശ്യങ്ങളിൽ നി്ന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഇയാൾ നാലോളം കേസുകളിൽ പ്രതിയാണ്.
നാല് ബോംബുകളാണ് പ്രവീൺ പൊലീസ് സ്റ്റേഷനിലേക്കെറിഞ്ഞത്. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകൾ വീണ് പൊട്ടിയത്.ഇതോടെ പൊലീസുകാർ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ആർഎസ്എസ് പ്രവർത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാളെ ദൃശ്യങ്ങൾ സഹിതം തിരിച്ചറിഞ്ഞത്.
സിപിഎം പ്രവർത്തകരാണോ ആർഎസ്എസ് പ്രവർത്തകരാണോ ബോംബ് എറിഞ്ഞതെന്ന കാര്യത്തിൽ ആദ്യം വ്യക്തതയുണ്ടായിരുന്നില്ല. പൊലീസിനെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെ ആർഎസ്എസ് സിപിഎം സംഘർഷം ഇവിടെ ഉണ്ടായി. ഇതിനിടെയാണ് നാല് പ്രാവശ്യം ബോംബേറുണ്ടാകുന്നത്.
പൊലീസുകാർ നിന്ന ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. മൂന്ന് ബോംബുകൾ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് അക്രമികൾ എറിഞ്ഞു. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകൾ വീണ് പൊട്ടിയത്. ഇതോടെ പൊലീസുകാർ ചിതറിയോടി.ബഹളത്തിനിടെ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിഞ്ഞു. നെടുമങ്ങാട്ടെ സിപിഎം കൗൺസിലർമാരുടേയും സിപിഎം നേതാക്കളുടേയും വീടുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു.
തുടർന്ന് ബിജെപി കൗൺസിലർമാരുടെ വീടുകളും ആക്രമിക്കപ്പെട്ടിരുന്നു. ഇരുവിഭാഗത്തിന്റെയും വീടുകൾക്ക് നേരെ പരക്കെ ആക്രമണം നടന്നു. സംഘർഷം പരിസരപ്രദേശങ്ങളിലേക്കും വ്യാപിച്ചിരുന്നു. വൻ പൊലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നതും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ പുലർച്ചെ നെടുമങ്ങാട് വീണ്ടും ബോംബേറ് നടന്നിരുന്നു. മൂന്നുമണിയോടെ നെടുമങ്ങാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിപിഎംനേതാവുമായ പി ഹരികേശൻ നായരുടെ വീടിന് നേരെ ബോംബേറുണ്ടായി. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത് ഇതിന് പിന്നിലും സംഘപരിവാർ ആണ്.
ഇതിനെതുടർന്ന് ആർഎസ്എസ്.പ്രവർത്തകൻ പനക്കോട് വിഷ്ണുവിന്റെ വീടിന് നേർക്കും ബോംബേറുണ്ടായി. പിന്നീട് ഡിവൈഎഫ്ഐ.പ്രവർത്തകൻ ഹരിയുടെ വീടിന് നേരെയും ആക്രമണം ബോംബേറ്നടന്നു. അക്രമികളുടെ ബോംബേറിലും പൊലീസ് നടത്തിയ ഗ്രനേഡ് പ്രയോഗത്തിലും നെടുമങ്ങാടിലെ ബിജെപി-സിപിഎം പ്രവർത്തകർക്ക് ഇന്നലെ പരിക്കേറ്റിരുന്നു. കല്ലേറിലും ഏറ്റുമുട്ടലിലും എസ്ഐ ഉൾപ്പെടെ പത്തോളം പൊലീസുകാർക്കു പരിക്കേറ്റു.