- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഎസിന് പഠിക്കുമ്പോൾ തന്നെ കൊച്ചിയിലും തിരുവനന്തപുരത്തും ഐഎഎസ് പരിശീലന കേന്ദ്രം തുടങ്ങി; 112-ാം റാങ്കോടെ തമിഴ്നാട് കേഡറിൽ ഐപിഎസുകാരനായി ചേർന്നു; ഐപിഎസിനേക്കാൾ ഗമ ഐഎഎസിനാണെന്ന് തോന്നിയപ്പോൾ വീണ്ടും പരീക്ഷ എഴുതിയത് ബ്ലൂടൂത്തിന്റെ സഹായത്തോടെ; ചെന്നൈയിൽ പിടിയിലായ മലയാളിയായ സഫീർ കരിമിന് പണി തെറിച്ചേക്കും
ചെന്നൈ: ഐഎഎസ് നേടാനായി സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കു കോപ്പിയടിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ കുടുങ്ങി. തിരുനെൽവേലി നങ്കുനേരിയിലെ എഎസ്‌പിയും എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയുമായ സഫീർ കരീം ആണ് പിടിയിലായത്. ബ്ലൂ ടൂത്ത് വഴി ഫോൺ കണക്ട് ചെയ്തായിരുന്നു കോപ്പിയടി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. പുറത്തുനിന്ന ഭാര്യ ഉത്തരങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു. എഗ്‌മോറിലെ പ്രിസിഡൻസി സ്‌കൂളിലായിരുന്നു പരീക്ഷ. ഇയാൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെടുത്തത്. സഫീർ കരീം 112ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ഐഎഎസ് സ്റ്റഡി സെന്റർ എന്നപേരിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നു. ഐഎഎസിന് പഠിക്കുമ്പോഴായിരുന്നു ഇത്. കോപ്പിയടിക്ക് പിടിച്ച സാഹചര്യത്തിൽ ഇയാളെ പൊലീസ് സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ സാധ്യതയുണ്ട്. ഷർട്ടിന്റെ ബട്ടണിൽ ചെറിയ ക്യാമറ ഉറപ്പിച്ചായിരുന്നു പരീക്ഷ എഴുതിയത്. വയർലസ് സംവിധാനം ഉപയോഗിച്ച് ചോദ്യ പേപ്പർ അങ്ങനെ ഭാര്യയുടെ
ചെന്നൈ: ഐഎഎസ് നേടാനായി സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കു കോപ്പിയടിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ കുടുങ്ങി. തിരുനെൽവേലി നങ്കുനേരിയിലെ എഎസ്‌പിയും എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയുമായ സഫീർ കരീം ആണ് പിടിയിലായത്. ബ്ലൂ ടൂത്ത് വഴി ഫോൺ കണക്ട് ചെയ്തായിരുന്നു കോപ്പിയടി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
പുറത്തുനിന്ന ഭാര്യ ഉത്തരങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു. എഗ്‌മോറിലെ പ്രിസിഡൻസി സ്‌കൂളിലായിരുന്നു പരീക്ഷ. ഇയാൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെടുത്തത്. സഫീർ കരീം 112ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ഐഎഎസ് സ്റ്റഡി സെന്റർ എന്നപേരിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നു.
ഐഎഎസിന് പഠിക്കുമ്പോഴായിരുന്നു ഇത്. കോപ്പിയടിക്ക് പിടിച്ച സാഹചര്യത്തിൽ ഇയാളെ പൊലീസ് സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ സാധ്യതയുണ്ട്. ഷർട്ടിന്റെ ബട്ടണിൽ ചെറിയ ക്യാമറ ഉറപ്പിച്ചായിരുന്നു പരീക്ഷ എഴുതിയത്. വയർലസ് സംവിധാനം ഉപയോഗിച്ച് ചോദ്യ പേപ്പർ അങ്ങനെ ഭാര്യയുടെ അടുത്തെത്തി. ഭാര്യ മറുപടിയും നൽകി. ഇതിനും രഹസ്യ സംവിധാനമൊരുക്കിയിരുന്നു. നിലവിൽ പ്രൊബേഷൻ കാലാവധിയിലാണ് കരിം ഉള്ളത്. അതുകൊണ്ട് തന്നെ പിരിച്ചു വിട്ടാൽ പിന്നെ സർവ്വീസിൽ തിരിച്ചെത്തുക അസാധ്യമാകും.
പരീക്ഷാ ഹാളിൽ കൃത്രിമം നടക്കുന്നുവെന്ന സൂചന ഐബിക്കാണ് കിട്ടിയത്. ഇത് അനുസരിച്ച് പരിശോധന കർശനമാക്കി. പരീക്ഷാ ഹാളിലേക്ക് കരിം കയറാനെത്തുമ്പോൾ തന്നെ പൊലീസ് പരിശോധിച്ചു. കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തു. തുടർന്ന് പരീക്ഷ തുടങ്ങിയ ശേഷം ഐബി ഉദ്യോഗസ്ഥർ ഹാളിലേക്ക് ഇരച്ചു കയറി വീണ്ടും പരിശോധിച്ചു. ഇതിനിടെയാണ് കരിമിൽ നിന്ന് രഹസ്യമായി സൂക്ഷിച്ച മൊബൈലും മറ്റും പിടിച്ചെടുത്തത്. കുറ്റം കരിം സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഉടൻ കരീമിനെ സസ്‌പെന്റ് ചെയ്യുമെന്നാണ് സൂചന. ഇയാളുടെ ഭാര്യയ്ക്ക് എതിരേയും ക്രിമിനൽ കേസ് വരും. ഇവരും ഐപിഎസ് കുട്ടികൾക്ക് പരിശീലനം നൽകുന്ന അദ്ധ്യാപികയാണ്.