- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണപ്പണയഇടപാടിന്റെ മറവിൽ പണനിക്ഷേപം സ്വീകരിച്ച് കോടികളുടെ വെട്ടിപ്പ്; കോതമംഗലത്ത് ലക്ഷങ്ങൾ നിക്ഷേപിച്ച വ്യാപാരികളെ കബളിപ്പിക്കാനുള്ള എൻഎഫ്‌സി മാനേജ്‌മെന്റിന്റെ കള്ളക്കളിക്ക് പൊലീസിന്റെയും ഒത്താശ; നിക്ഷേപം ജീവനക്കാർ സ്വീകരിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ന്യായീകരിച്ച് കൈകഴുകാൻ മാനേജ്മെന്റ്
കോതമംഗലം: വ്യാപാരികളെ കബളിപ്പിച്ച് എൻഎഫ്‌സി മാനേജിങ് ഡയറക്ടർ എബ്രഹാം പൊലീസ് 'വിലക്ക് 'നീക്കി പുറത്തിറങ്ങി.ഒത്തുതീർപ്പ് ചർച്ചയിൽ ഇളിഭ്യരാക്കിയതിന്റെ രോഷം തീർക്കാൻ നിക്ഷേപകകൂട്ടായ്മ അണിയറ നീക്കം തുടങ്ങി. നോട്ട് നിരോധനത്തെത്തുടർന്ന്കള്ളപ്പണം വെളുപ്പിക്കാൻ സ്ഥാപനം കൂട്ടുനിന്നോ എന്നും സംശയം ഉയർന്നിട്ടുണ്ട്. പൊലീസ് തെളിവെടുപ്പിൽ കാണാതായ അരക്കിലോയോളം സ്വർണം കണ്ടെടുത്തു. 2016 ജൂലൈ ആദ്യം മുതലുള്ള പണയ സ്വർണം നഷ്ടപ്പെട്ടതായുള്ള എൻഎഫ്‌സി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ പരാതിയെത്തുടർന്നുള്ള തെളിവെടുപ്പിലാണ് 475 ഗ്രാം സ്വർണം കണ്ടെടുത്തത്.രണ്ടുകോടിയോളം രൂപ സ്ഥാപനം നിക്ഷേപമായി തങ്ങളിൽ നിന്നും സ്വീകരിച്ചിട്ടുണ്ടെന്നാണ് വ്യാപാരികൾ പൊലീസിൽ നൽകിയിട്ടുള്ള വിവരം.സംസ്ഥാന വ്യാപകമായി എൻഎഫ്്‌സിക്ക് നാൽപ്പതിലേറെ ശാഖകളുണ്ടൊണ് പൊലീസിന് ലഭിച്ചിട്ടുുള്ള സൂചന. തന്റെ എട്ട് ലക്ഷം രൂപ എൻഎഫ്‌സിയിലെ ജീവനക്കാർ തട്ടിയെടുത്തെന്ന പരാതിയുമായി നഗരത്തിലെ വ്യാപാരിയായ ബെന്നി വർഗീസ് കോതമംഗലം പൊലീസിനെ സമീപിച്ചിരുന്നു. ഈ പരാതിയിൽ
കോതമംഗലം: വ്യാപാരികളെ കബളിപ്പിച്ച് എൻഎഫ്‌സി മാനേജിങ് ഡയറക്ടർ എബ്രഹാം പൊലീസ് 'വിലക്ക് 'നീക്കി പുറത്തിറങ്ങി.ഒത്തുതീർപ്പ് ചർച്ചയിൽ ഇളിഭ്യരാക്കിയതിന്റെ രോഷം തീർക്കാൻ നിക്ഷേപകകൂട്ടായ്മ അണിയറ നീക്കം തുടങ്ങി. നോട്ട് നിരോധനത്തെത്തുടർന്ന്കള്ളപ്പണം വെളുപ്പിക്കാൻ സ്ഥാപനം കൂട്ടുനിന്നോ എന്നും സംശയം ഉയർന്നിട്ടുണ്ട്. പൊലീസ് തെളിവെടുപ്പിൽ കാണാതായ അരക്കിലോയോളം സ്വർണം കണ്ടെടുത്തു.
2016 ജൂലൈ ആദ്യം മുതലുള്ള പണയ സ്വർണം നഷ്ടപ്പെട്ടതായുള്ള എൻഎഫ്‌സി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ പരാതിയെത്തുടർന്നുള്ള തെളിവെടുപ്പിലാണ് 475 ഗ്രാം സ്വർണം കണ്ടെടുത്തത്.രണ്ടുകോടിയോളം രൂപ സ്ഥാപനം നിക്ഷേപമായി തങ്ങളിൽ നിന്നും സ്വീകരിച്ചിട്ടുണ്ടെന്നാണ് വ്യാപാരികൾ പൊലീസിൽ നൽകിയിട്ടുള്ള വിവരം.സംസ്ഥാന വ്യാപകമായി എൻഎഫ്്‌സിക്ക് നാൽപ്പതിലേറെ ശാഖകളുണ്ടൊണ് പൊലീസിന് ലഭിച്ചിട്ടുുള്ള സൂചന.
തന്റെ എട്ട് ലക്ഷം രൂപ എൻഎഫ്‌സിയിലെ ജീവനക്കാർ തട്ടിയെടുത്തെന്ന പരാതിയുമായി നഗരത്തിലെ വ്യാപാരിയായ ബെന്നി വർഗീസ് കോതമംഗലം പൊലീസിനെ സമീപിച്ചിരുന്നു. ഈ പരാതിയിൽ സ്ഥാപനത്തിലെ മാനേജർ പുല്ലുവഴി സ്വദേശി ശ്രീഹരി, സെയിൽസ് ഓഫീസർ ഊഞ്ഞാപ്പാറ കുരുട്ടാപുറത്ത് ജോയൽ(24)എിവരെ പ്രതിയാക്കി കോതമംഗലം പൊലീസ് കേസെടുത്തിരുന്നു.ഇവരിൽ ജോയലിനെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് തങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം തിരിച്ച് നൽകണമെന്ന ആവശ്യപ്പെട്ട വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാവൈസ് പ്രസിഡന്റും മേഖല ഭാരവാഹിയുമായ ഇ.എം.ജോണിയുടെ നേതൃത്വത്തിൽ ഒരു സംഘം വ്യപാരികൾ പി.ഒ ജംഗ്ഷനിലെ സ്ഥാപനത്തിന്റെ ശാഖയിലെത്തി കമ്പനി മാനേജിങ് ഡയറക്ടർ എൻ.ഐ അബ്രാഹമിനെ തടഞ്ഞുവച്ചത്.
ഏറെ നേരത്തെ സംഘർഷാവസ്ഥയ്ക്ക് ശേഷം പണമിടപാടുകൾക്ക് തീരുമാനമാവും വരെ തങ്ങൾ സൂക്ഷിച്ചോളാമെന്ന ഉറപ്പിൽ എബ്രഹാമിനെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.പിന്നീട് സിഐ യുടെയും എസ്‌ഐയുടെയും ഓഫീസുകൾ കേന്ദ്രീകരിച്ച് നടന്ന മാരത്തൺ ചർച്ചയ്‌ക്കൊടുവിലാണ് ഇയാൾ സ്റ്റേഷനിൽ നിന്നും മോചിതനായത്.
ഒരാഴ്ചക്കുള്ളിൽ വ്യാപാരികൾക്ക് പണം തിരികെ നൽകാമെന്നാണ് പൊലീസ് സാന്നിദ്ധ്യത്തിൽ എബ്രാഹം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ 12 മണിയോടടുത്ത്് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഇയാളെ വൈകിട്ട് 6 മണിയോടെ പൊലീസ് വിട്ടയച്ചത്.ഈ അവസരത്തിൽ പണയം വച്ച സ്വർണം നഷ്ടപ്പെട്ട വകയിൽ നെല്ലിമറ്റം സ്വദേശിയായ യുവാവിന് കമ്പനി ജീവനക്കാർ രണ്ട് ലക്ഷം രൂപ എത്തിച്ച് നൽകുകയും ചെയ്തിരുന്നു.
ഇരുകൂട്ടരും തമ്മിൽ വാക്കാൽ മാത്രമായിരുന്നു ധാരണ.ദിവസങ്ങൾ കാത്തിരുന്ന ശേഷം എബ്രാഹമുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി വ്യാപാരികൾക്ക് ബോദ്ധ്യമായത്. പണം കേസ് നടത്തി വാങ്ങിക്കോളാൻ പറഞ്ഞ് കമ്പനി ഉടമകൾ സംഭവത്തിൽ കൈകഴുകിയതായിട്ടാണ് വ്യാപാരികളിൽ നിന്നും ലഭിക്കുന്ന വിവരം.
കോടികളുടെ നിക്ഷേപം സ്ഥാപനം കോതമംഗലം മേഖലയിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ടൊണ് സൂചന. ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. നിക്ഷേപങ്ങൾ വിപൂലീകരിക്കുന്നതിന് സ്ഥാപനത്തിലെ ജീവനക്കാർ ഫീൽഡ് വർക്കും നടത്തിയിരുന്നു.
നിക്ഷേപം ആവശ്യപ്പെട്ട'സ്ഥാപനത്തിലെ ജീവനക്കാരി നിരവധി വ്യാപാരികളെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അറിയുന്നു.ഇത് സംമ്പന്ധിച്ചുള്ള തെളിവെടുപ്പിൽ തങ്ങൾ നിക്ഷേപം സ്വീകരിക്കുന്നില്ലെന്നാണ് കമ്പനി നടത്തിപ്പുകാർ മൊഴി നൽകിയതെന്ന് കോതമംഗലം സിഐ അഗസറ്റിൻ മാത്യു നേരത്തെ മറുനാടനോട് വ്യക്തമാക്കിയിരുന്നു.
ഇതിനിടെ സ്ഥാപനത്തിൽ പണയം വച്ചിരുന്ന 75 ഗ്രാം സ്വർണം മിനിമുത്തൂറ്റിന്റെ തങ്കളം ശാഖയിൽ മറിച്ച് പണയപ്പെടുത്തി പണം വാങ്ങിയിരുന്നെന്ന അറസ്റ്റിലായ ജോയലിന്റെ വെളിപ്പെടുത്തൽ പ്രകാരം ഇയാളെയും കൂട്ടി പൊലീസ് ഇവിടെ തെളിവെടുപ്പിനെത്തിയിരുന്നു.എന്നാൽ സ്വർണം കണ്ടെടുക്കാനായില്ല.
എന്നാൽ പിറ്റേന്ന് സ്ഥാപനത്തിലെ ജീവനക്കാർ സ്വർണം സ്റ്റേഷനിൽ എത്തിച്ചു നൽകി നിയമ നടപടികളിൽ നിന്നും തടിയൂരി.നഗരത്തിലെ കേരള ബാങ്കേഴ്‌സിൽ ഇയാൾ പണയപ്പെടുത്തിയ 400 ഗ്രാം സ്വർണ്ണവും പൊലീസ് കണ്ടെടുത്തു. ഇതുവരെ മൊത്തം 12 ലക്ഷത്തോളം രൂപയുടെ സ്വർണം കണ്ടെടുത്തതായിട്ടാണ് പൊലീസ് വെളിപ്പെടുത്തൽ. ഈ സ്ഥിതിയിൽ സ്ഥാപനത്തിലെ ജീവനക്കാർ തങ്ങൾ അറിയാതെ നിക്ഷേപം സ്വീകരിന്നെ് വരുത്തിത്തീർക്കുന്നതിനാണ് കമ്പനി നടത്തിപ്പുകാർ ശ്രമിക്കുന്നതെന്നും നിക്ഷേപകരുടെ വിവരങ്ങൾ പുറത്തറിയാതിരിക്കാനാണ് ഇക്കൂട്ടർ ഈ നിലപാട് സ്വീകരിച്ചിട്ടുള്ളതെുമാണ് കരുതുന്നത്.
വ്യാപാരികളടക്കം വമ്പന്മാർ വൻതുക സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഈ തുകകളുടെ ലഭ്യത സംമ്പന്ധിച്ച് കൃത്യമായ രേഖകൾ ഹാജരാക്കാനില്ലാത്ത സാഹചര്യത്തിലാണ് വിവരം പുറത്തറിയിക്കാൻ ഇവർ മടിക്കുന്നതെുമാണ് പരക്കെയുള്ള വിലയിരുത്തൽ.കമ്പനിയുടെ ശാഖ മാനേജരായ ശ്രീഹരിയും ജീവനക്കാരനായ ജോയലും ചേർന്ന് തട്ടിപ്പ് നടത്തി പണം കവരുകയായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ള വിവരം. മാനേജർ പുല്ലുവഴി സ്വദേശി ശ്രീഹരിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
സംഭവത്തിൽ പൊലിസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.സ്ഥാപനത്തിൽ നിന്നും ഒരു കിലോയോളം സ്വർണം നഷ്ടപ്പെട്ടതായി കാണിച്ച് നൽകിയിട്ടിള്ളതാണ് ഒന്ന. മറ്റൊന്ന് കോതമംഗലത്തെ വ്യാപാരി ബെന്നി വർഗീസ് നൽകിയിട്ടിള്ളതും.അമ്പത് ലക്ഷം രൂപയും പത്ത് ലക്ഷം രൂപയും നഷ്ടപ്പെട്ട രണ്ടുപേരുടെയും എട്ട് ലക്ഷം രൂപ നഷ്ടപ്പെട്ട മറ്റൊരാളുടെയും പരാതിയും പൊലിസിന് ലഭിച്ചിട്ടുണ്ട്.ബെ്ന്നി വർഗീസ് നൽകിയ പരാതി പ്രകാരം എട്ടര ലക്ഷം രൂപയാണ് അപഹരിച്ചിട്ടുള്ളത്.കമ്പനിയുടെ സ്വർണത്തിന്റെ വിലയായി കണക്കാക്കിയിട്ടുള്ളത് ഏകദേശം മുപ്പത് ലക്ഷം രൂപയാണ്.
ടാർജറ്റ് തികയ്ക്കാനെന്ന പേരിൽ വ്യാപാരികളെയും ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ളവരെയും ഫോണിൽ വിളിച്ചും നേരിൽ ബന്ധപ്പെട്ടും ഇവർ ഏതാനും ദിവസത്തേക്ക് ലക്ഷങ്ങൾ നിക്ഷേപം സ്വീകരിക്കുകയും ഇതിന് കമ്പനി രസീത് നൽകുകയും പിന്നീട് മുൻധാരണ പ്രകാരമുള്ള പലിശ ചേർത്ത് കൃത്യമായി തുക തിരിച്ച് നൽകുകയും ചെയ്തിരുന്നു.ഇത് പൊലീസ് അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്.എന്നാൽ ഈ വിവരമൊന്നും തങ്ങൾ അറിഞ്ഞില്ലെന്നുള്ള വിചിത്ര വാദമാണ് കമ്പനി നടത്തിപ്പുകാർ പൊലീസിന് മുമ്പാകെ ആവർത്തിക്കുന്നത്.