ഫ്‌ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ദ്വിദിന കോൺഫ്രൻസ് നവംബർ 2 വെള്ളി, 3 ശനി ദിവസങ്ങളിൽ ജോർജ്ജിയ സെന്റ് സൈമൺസ് ഐലന്റ് സീ പാംസ് റിസോർട്ടിൽ വെച്ച് നടത്തപ്പെടും.

ലീഡർഷിപ്പ് സെമിനാർ, സിമ്പോസിയം, പ്രെയ്‌സ് ആൻഡ് വർഷിപ്പ്, യുവജന സമ്മേളനം, മിഷൻ ബോർഡ് സമ്മേളനം തുടങ്ങിയവ യോഗത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. 2019 - 2021 കാലയളവിലേക്കുള്ള പുതിയ റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ജനറൽ ബോഡിയിൽ വെച്ച് നടത്തപ്പെടും. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് ഇലക്ഷൻ ഓഫീസർ നെബു സ്റ്റീഫൻ നേതൃത്വം വഹിക്കും.

റീജിയൻ പ്രസിഡന്റ് പാസ്റ്റർ മാത്യു ജോസഫ്, സെക്രട്ടറി പാസ്റ്റർ വി.പി.ജോസ്, ജോയിന്റ് സെക്രട്ടറി ബ്രദർ സ്റ്റീഫൻ ചാക്കോ, റീജിയൻ ട്രഷറാർ ബ്രദർ സജിമോൻ മാത്യു, മിഷൻ ബോർഡ് അംഗങ്ങളായ റവ.റോയി ഏബ്രഹാം, റവ. ബെൻ ജോൺസ് തുടങ്ങിയവർ സൗത്ത് ഈസ്റ്റ് റീജിയൻ കോൺഫ്രൻസിന് നേതൃത്വം നൽകും.