ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോർത്ത് അമേരിക്കൻ ഐപിസി ഈസ്റ്റേൺ റീജിയന്റെ അടുത്ത മൂന്നുവർഷത്തേയ്ക്കുള്ള സഹോദരിസമാജം ഭാരവാഹികളെ ന്യൂയോർക്കിൽ കൂടിയ ജനറൽ ബോഡിയിൽ തെരഞ്ഞെടുത്തു. സിസ്റ്റർ സോഫി വർഗീസ് (പ്രസിഡന്റ്), സിസ്റ്റർ എലിസബത്ത് തോമസ് (വൈസ് പ്രസിഡന്റ്), സിസ്റ്റർ ഷീലാ പോൾ (സെക്രട്ടറി), സിസ്റ്റർ ജോയ്‌സ് ജേക്കബ് (ട്രഷറർ), സിസ്റ്റർ ജെയ്‌സി തോമസ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ ഐറീസ് ജേക്കബ് (പിഐപിഎ ലേഡീസ് കോർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ. അടുത്ത മൂന്ന് വർഷത്തേക്ക് വിവിധ പ്രോഗ്രാമുകൾ നടത്താനുള്ള പദ്ധതികളാണ് റീജിയൻ ഭാരവാഹികൾക്കുള്ളത്.