ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ 2015-2017 വർഷത്തെ പ്രവർത്തന ഉദ്ഘാടനം 28 ന് ശനിയാഴ്ച ന്യൂയേർക്ക് ഹിക്‌സ് വില്ലിലുള്ള ഇന്ത്യാ പെന്തക്കോസ്തൽ അസംബ്ലി ഹാളിൽ (343 യെരുശലേം അവന്യൂ, ന്യൂയോർക്ക് 11801) വൈകിട്ട് 6.30 ന് ആരംഭിക്കും. സമ്മേളനത്തിൽ അനുഗ്രഹീത ദൈവശാസ്ത്ര പ്രഭാഷകൻ പാസ്റ്റർ ഫെലിക്‌സ് (യുഎസ്എ) മുഖ്യ സന്ദേശം നൽകും. ബ്രദർ മനോജ് ഉമ്മന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ആത്മീയ ആരാധനാ ശ്രുശ്രൂഷകൾ നയിക്കും. ഐപിസി സഭാ ശുശ്രൂഷകന്മാരും ഐപിസി റീജിയൻ സംഘടനാ ഭാരവാഹികളും സംബന്ധിക്കും.

ബ്രദർ സാമുവേൽ തോമസ് പ്രസിഡന്റ്, ബ്രദർ റോബിൻ വർഗ്ഗീസ് വൈസ് പ്രസിഡന്റ്, ബ്രദർ കോശി ജോൺ സെക്രട്ടറി, സ്റ്റാൻലി സാമുവേൽ ജോയിന്റ് സെക്രട്ടറി, ബ്രദർ എബ്രഹാം മോനീസ് ജോർജ്ജ് ട്രഷറാർ, സിസ്റ്റർ ഐറീസ് ജേക്കബ് വിബിഎസ് കോർഡിനേറ്റർ എന്നിവരാണ് 2015-2017 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ. ഐപിസി ഈസ്റ്റേൺ റീജിയൻ പിവൈപിഎ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് മീഡിയാ കോർഡിനേറ്റർ ജോൺസി കുമ്പനാട് അറിയിച്ചു.