ഗാർലന്റ്: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക (നോർത്ത് ടെക്‌സസ് ചാപ്റ്റർ) 2016-18 വർഷത്തെ പുതിയ ഭാരവാഹികളായി ബിജിലി ജോർജ് (പ്രസിഡന്റ്), ടി.സി. ചാക്കോ (വൈസ് പ്രസിഡന്റ്), ജോസഫ് മാർട്ടിൻ വിലങ്ങോലിൽ (സെക്രട്ടറി), സിജു വി. ജോർജ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ജോസ് പ്ലാക്കാട്ടിന്റെ അധ്യക്ഷതയിൽ ഡിസംബർ 20ന് ഇന്ത്യ ഗാർഡൻസ് റസ്റ്ററന്റിൽ ചേർന്ന വാർഷിക പൊതുയോഗം സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തി.

മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരെ സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതിനും അർഹമായവർക്ക് അംഗത്വം നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഷിക്കാഗോയിൽ നടന്ന ദേശീയ മാദ്ധ്യമ സമ്മേളനം വിജയിപ്പിക്കുന്നതിനും സമ്മേളനത്തിൽ പങ്കെടുത്തവരേയും യോഗം അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് പി.പി.ചെറിയാൻ സ്വാഗതവും ബെന്നി ജോൺ നന്ദിയും പറഞ്ഞു.