- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായയ്ക്ക് കളിക്കാൻ ഐഫോൺ 7 മൊബൈലുകൾ വാങ്ങിക്കൊടുത്ത് ചൈനീസ് യുവാവ്; കമ്യൂണിസ്റ്റ് രാജ്യത്തെ അതിസമ്പന്നർ ജീവിക്കുന്നത് ഇങ്ങനെ
കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ അതിസമ്പന്നരുടെ ജീവിതം എന്നും കടുത്ത വിമർശനത്തിന് വിധേയമായിട്ടുണ്ട്. എന്നാൽ അക്കാര്യത്തിൽ മുമ്പനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനയിലെ ഏറ്റവും സമ്പന്നനായ വാൻഗ് ജിയാൻലിന്റെ പുത്രനായ 28 കാരൻ വാൻഗ് സികോൻഗ്. കൊക്കോ ദി അലസ്‌കൻ മാലമ്യൂട്ട് എന്ന തന്റെ വളർത്ത് നായയ്ക്ക് എട്ട് ഐഫോൺ 7 ഹാൻഡ് സെറ്റുകൾ കളിക്കാൻ വാങ്ങിക്കൊടുത്തിട്ടാണ് താൻ ലോകത്തിലെ ഏറ്റവും വലിയ ധൂർത്ത പുത്രനാണെന്ന് സികോൻഗ് തെളിയിച്ചിരിക്കുന്നത്. ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള നായയായ കൊക്കോ തന്റെ ഐഫോണുകൾക്കൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. നായയുടെ മുന്നിലുള്ള എട്ട് ബോക്സുകളിൽ ഓരോന്നിനും 800 പൗണ്ട് വില വരുന്ന ഐഫോൺ7 ആണെന്നാണ് റിപ്പോർട്ട്. പണം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്നറിയാതെ വിഷമിക്കുന്ന സികോൻഗ് വിൻചെസ്റ്റർ കോളജിലാണ് പഠിച്ചത്. ഇദ്ദേഹത്തിന് 430 മില്യൺ പൗണ്ടിന്റെ സമ്പത്താണുള്ളത്. കൊക്കോയുടെ പേരിൽ വെയ്ബോയിൽ സ്വന്തമായി തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടിലാണീ ചിത്രങ്ങൾ
കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ അതിസമ്പന്നരുടെ ജീവിതം എന്നും കടുത്ത വിമർശനത്തിന് വിധേയമായിട്ടുണ്ട്. എന്നാൽ അക്കാര്യത്തിൽ മുമ്പനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനയിലെ ഏറ്റവും സമ്പന്നനായ വാൻഗ് ജിയാൻലിന്റെ പുത്രനായ 28 കാരൻ വാൻഗ് സികോൻഗ്. കൊക്കോ ദി അലസ്‌കൻ മാലമ്യൂട്ട് എന്ന തന്റെ വളർത്ത് നായയ്ക്ക് എട്ട് ഐഫോൺ 7 ഹാൻഡ് സെറ്റുകൾ കളിക്കാൻ വാങ്ങിക്കൊടുത്തിട്ടാണ് താൻ ലോകത്തിലെ ഏറ്റവും വലിയ ധൂർത്ത പുത്രനാണെന്ന് സികോൻഗ് തെളിയിച്ചിരിക്കുന്നത്. ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള നായയായ കൊക്കോ തന്റെ ഐഫോണുകൾക്കൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. നായയുടെ മുന്നിലുള്ള എട്ട് ബോക്സുകളിൽ ഓരോന്നിനും 800 പൗണ്ട് വില വരുന്ന ഐഫോൺ7 ആണെന്നാണ് റിപ്പോർട്ട്.
പണം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്നറിയാതെ വിഷമിക്കുന്ന സികോൻഗ് വിൻചെസ്റ്റർ കോളജിലാണ് പഠിച്ചത്. ഇദ്ദേഹത്തിന് 430 മില്യൺ പൗണ്ടിന്റെ സമ്പത്താണുള്ളത്. കൊക്കോയുടെ പേരിൽ വെയ്ബോയിൽ സ്വന്തമായി തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടിലാണീ ചിത്രങ്ങൾ ഈ യുവാവ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഐഫോൺ 7 ആദ്യമായി വിൽപനയ്ക്കെത്തിയ സെപ്റ്റംബർ 16ന് ഉച്ചയ്ക്ക് ശേഷമാണീ ചിത്രങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ ചൈനീസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. പത്രമാദ്ധ്യമങ്ങളും ഇത് ആഘോഷമാക്കുന്നുണ്ട്. ഈ പോസ്റ്റ് ആയിരക്കണക്കിന് പേർ ഷെയർ ചെയ്യുകയും കമന്റിടുകയും ചെയ്തിട്ടുണ്ട്. ചൈനയിൽ ഐഫോൺ 7ന് 6988 യുവാനും ഐഫോൺ 7 പ്ലസിന് 7988 യുവാനുമാണ് വില. ചൈനയിൽ 30 വയസിന് താഴെ പ്രായമുള്ളവരിൽ ഏറ്റവും വിജയിച്ച ബിസിനസുകാരനും സംരംഭകനുമാണ് സികോൻഗ്.
കൊക്കോയ്ക്ക് വേണ്ടി വളരെ ആഡംബരം നിറഞ്ഞ ജീവിതമാണ് ഈ യുവാവ് ലഭ്യമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം അതിന് പരമാവധി പ്രചാരം നൽകുന്നുമുണ്ട്. വിപണിയിലിറങ്ങുന്ന ആഡംബരവസ്തുക്കൾ നായയ്ക്ക് വാങ്ങിക്കൊടുക്കാൻ ഇദ്ദേഹത്തിന് നല്ല താൽപര്യമാണ്. കഴിഞ്ഞ വർഷം മെയിൽ 800 പൗണ്ട് വില വരുന്ന രണ്ട് ആപ്പിൾ വാച്ചുകൾ ധരിച്ച് നിൽക്കുന്ന കൊക്കോയുടെ ചിത്രം വൈറലായിരുന്നു. ഇതിന് പുറമെ നായയ്ക്ക് പിങ്ക് ഫെൻഡി ഹാൻഡ് ബാഗും വാങ്ങി നൽകിയിട്ടുണ്ട്. വാലന്റൈൻസ് ഡേയ്ക്ക് സികോൻഗ് തന്റെ അരുമമൃഗത്തിന് ധാരാളം പണം നൽകിയിരുന്നു.അതിനടുത്ത് നിൽക്കുന്ന കൊക്കോയുടെ ചിത്രങ്ങളും ഹിറ്റായിരുന്നു.
ഏപ്രിലിൽ നായ തന്റെ രണ്ടാമത് പിറന്നാൾ ആഘോഷിച്ചപ്പോൾ ഈ യജമാനൻ ആഡംബരപൂർണമായ ബെർത്ത്ഡേ പാർട്ടിയാമ് സംഘടിപ്പിച്ചത്. കൊക്കോയുടെ ബെർത്ത് ഡേ പ്രമാണിച്ച് ഇദ്ദേഹം ഒരു ഓൺലൈൻ ഷോപ്പ് തന്നെ ആരംഭിച്ചിരുന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ. കൊക്കോ വാൻഗ് എന്നാണിതിന്റെ പേര്. ഹോളിഡേയ്ക്ക് പോകുമ്പോൾ കൊക്കോ അത്യാഢംബരം നിറഞ്ഞ യാത്രയാണ് നടത്താറുള്ളത്. കഴിഞ്ഞ നവംബറിൽ പ്രൈവറ്റ് ജെറ്റിലാണീ നായ സഞ്ചരിച്ചിരിക്കുന്നത്. ഈ യുവാവിന്റെ പിതാവും ചൈനയിലെ ഏറ്റവും സമ്പന്നനുമായ വാൻഗ് ജിയാൻലിൻ എന്ന 61കാരന് 23 ബില്യൺ പൗണ്ടിന്റെ ആസ്തിയാണുള്ളത്.