- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ഐഫോൺ ഏഴിന് ഹെഡ്‌ഫോൺ ജാക്ക് ഉണ്ടാകുന്നത് എങ്ങനെ? യുട്യൂബിലെ തമാശ കണ്ടു ഫോൺ ഡ്രിൽ ചെയ്തു പ്ലഗ് ഉണ്ടാക്കിയവനു പണികിട്ടിയ കഥ
ഹെഡ്‌സെറ്റുകൾക്ക് പ്രത്യേക ജാക്ക് ഇല്ലാത്ത ഐ ഫോൺ സെവൻ മോഡലിൽ ഹെഡ്‌ഫോൺ കുത്താൻ തുളയിട്ടയാൾക്ക് പണി കിട്ടി. യുട്യൂബിലെ തമാശ വീഡിയോ കണ്ട് വിശ്വസിച്ചാണ് ഇയാൾ ഹെഡ്‌ഫോൺ കുത്തുന്നതിനായി മൂന്നര മില്ലിമീറ്റർ ആഴത്തിൽ തുളയിട്ടത്. വയർലെസ് ഇയർപീസുകൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഐഫോൺ പുതിയ മോഡലിൽ ഹെഡ്‌ഫോൺ ജാക്കുകൾ ഇല്ലാത്തത്. പുതിയ ഐഫോൺ മോഡലിൽ ഹെഡ്‌ഫോൺ കുത്തുന്നതിന് ഫോണിൽ തുളയിടണമെന്ന് കാണിക്കുന്ന യുട്യൂബിലെ തമാശ വീഡിയോയാണ് ഉപഭോക്താക്കളെ ചതിച്ചത്. തമാശയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ വീഡിയോ ഏറെപ്പേരും കണ്ടതെങ്കിലും ചിലർക്കെങ്കിലും ചതി പറ്റിയിട്ടുണ്ട്. എൺപതുലക്ഷത്തോളം പേരാണ് ഈ വീഡിയോ ഇതിനകം കണ്ടത്. അബദ്ധം പറ്റിയവരിൽപ്പലരും അത് പുറത്തു പറയാതിരിക്കുകയാണ്. എന്നാൽ, അബദ്ധം പറ്റിയ ഉപഭോക്താക്കളിലൊരാൾ, 'ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട'മെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഡിസ്‌പ്ലേ തകരാറിലായി ഇയാളുടെ ഫോൺ ഉപയോഗ ശൂന്യമാവുകയും ചെയ്തു. തന്റെ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഫോണിന് തുളയിട്ടതെന്ന് മറ്റൊരാൾ പറയുന്നു.
ഹെഡ്‌സെറ്റുകൾക്ക് പ്രത്യേക ജാക്ക് ഇല്ലാത്ത ഐ ഫോൺ സെവൻ മോഡലിൽ ഹെഡ്‌ഫോൺ കുത്താൻ തുളയിട്ടയാൾക്ക് പണി കിട്ടി. യുട്യൂബിലെ തമാശ വീഡിയോ കണ്ട് വിശ്വസിച്ചാണ് ഇയാൾ ഹെഡ്‌ഫോൺ കുത്തുന്നതിനായി മൂന്നര മില്ലിമീറ്റർ ആഴത്തിൽ തുളയിട്ടത്. വയർലെസ് ഇയർപീസുകൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഐഫോൺ പുതിയ മോഡലിൽ ഹെഡ്‌ഫോൺ ജാക്കുകൾ ഇല്ലാത്തത്.
പുതിയ ഐഫോൺ മോഡലിൽ ഹെഡ്‌ഫോൺ കുത്തുന്നതിന് ഫോണിൽ തുളയിടണമെന്ന് കാണിക്കുന്ന യുട്യൂബിലെ തമാശ വീഡിയോയാണ് ഉപഭോക്താക്കളെ ചതിച്ചത്. തമാശയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ വീഡിയോ ഏറെപ്പേരും കണ്ടതെങ്കിലും ചിലർക്കെങ്കിലും ചതി പറ്റിയിട്ടുണ്ട്.
എൺപതുലക്ഷത്തോളം പേരാണ് ഈ വീഡിയോ ഇതിനകം കണ്ടത്. അബദ്ധം പറ്റിയവരിൽപ്പലരും അത് പുറത്തു പറയാതിരിക്കുകയാണ്. എന്നാൽ, അബദ്ധം പറ്റിയ ഉപഭോക്താക്കളിലൊരാൾ, 'ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട'മെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഡിസ്‌പ്ലേ തകരാറിലായി ഇയാളുടെ ഫോൺ ഉപയോഗ ശൂന്യമാവുകയും ചെയ്തു.
തന്റെ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഫോണിന് തുളയിട്ടതെന്ന് മറ്റൊരാൾ പറയുന്നു. ആർക്കെങ്കിലും ഇങ്ങനെ ചതിപറ്റിയിട്ടുണ്ടോ എന്ന അന്വേഷിക്കുകയാണ് ഇയാൾ. ഐഫോൺ ഉപഭോക്താക്കൾ ഇത്രയും മണ്ടന്മാരാണോ എന്നും ചിലർ ചോദിക്കുന്നു.
ഏറെ സവിശേഷതകളുമായാണ് ഐഫോൺ 7 എത്തിയിട്ടുള്ളത്. എ10 പ്രോസ്സസറാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. വൈഡ് ആംഗിൾ ടെലിഫോട്ടോ ലെൻസാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. വാട്ടർ, ഡസ്റ്റ്പ്രൂഫ് ഫോണാണിത്. മുകളിലും താഴെയുമുള്ള സ്റ്റീരിയോ സ്പീക്കറുകൾ മുൻ മോഡലുകളെക്കാൾ മികച്ച ശബ്ദം സമ്മാനിക്കുന്നു.