- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച് ഐഫോൺ; മോഷണത്തിനിടെയുതിർത്ത വെടിയുണ്ട പ്രതിരോധിച്ചത് പോക്കറ്റിൽ കിടന്ന ഫോൺ
കാലിഫോർണിയ: മോഷണശ്രമത്തിനിടെ അക്രമികൾ ഉതിർത്ത വെടിയുണ്ടയിൽ നിന്നും കാലിഫോർണിയൻ വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ചത് പോക്കറ്റിൽ കിടന്ന ഐഫോൺ. മോഷ്ടാവ് കാലിലേക്ക് വെടിയുതിർത്തപ്പോൾ ജീൻസിന്റെ പോക്കറ്റിൽ കിടന്നിരുന്ന ഐഫോൺ വെടിയുണ്ട പ്രതിരോധിക്കുകയായിരുന്നു. വിദ്യാർത്ഥിയെ പിന്തുടർന്ന ശേഷം വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പടങ്ങിയ ബാഗ് അ
കാലിഫോർണിയ: മോഷണശ്രമത്തിനിടെ അക്രമികൾ ഉതിർത്ത വെടിയുണ്ടയിൽ നിന്നും കാലിഫോർണിയൻ വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ചത് പോക്കറ്റിൽ കിടന്ന ഐഫോൺ. മോഷ്ടാവ് കാലിലേക്ക് വെടിയുതിർത്തപ്പോൾ ജീൻസിന്റെ പോക്കറ്റിൽ കിടന്നിരുന്ന ഐഫോൺ വെടിയുണ്ട പ്രതിരോധിക്കുകയായിരുന്നു.
വിദ്യാർത്ഥിയെ പിന്തുടർന്ന ശേഷം വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പടങ്ങിയ ബാഗ് അക്രമി കൈക്കലാക്കുകയായിരുന്നു. അതിനുശേഷം വിദ്യാർത്ഥിക്കുനേരെ വെടിവച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
വിദ്യാർത്ഥിയുടെ ജാൻസ് കീറിപ്പറിഞ്ഞ അവസ്ഥയിലായിരുന്നു. ബുള്ളറ്റ് തുളഞ്ഞു കാരണം ഐഫോൺ തകർന്നിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. ബുള്ളറ്റിന്റെ ഇഫക്ട് മുഴുവൻ ഐഫോണിലായിരുന്നതുകൊണ്ട് വിദാർത്ഥിക്ക് പരിക്കുകളൊന്നും പറ്റിയില്ല. ഒരു സ്റ്റുഡന്റ് അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിലാണ് സംഭവം നടന്നത്. രാത്രി പതിനൊന്ന് മണിയോടെ വിദ്യാർത്ഥി വീട്ടിലേക്ക് പോവുമ്പോഴായിരുന്നു അപകടം. ഐഫോണിന്റെ മുൻഭഗത്തെ സ്‌ക്രീൻ മുഴുവനായും തകർന്ന നിലയിലാണ്.