- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതു ഇരുട്ടിലും മുഖം നോക്കി മാത്രം സ്‌ക്രീൻ ലോക്ക് തുറക്കൂ; 64മുതൽ 256ജിബി വരെ മെമ്മറി; അത്ഭുതങ്ങൾ അവസാനിക്കാത്ത നിർമ്മിതിയുമായി ഐഫോൺ എക്‌സ് ഇറങ്ങിയപ്പോൾ വയർലെസ് ചാർജുറുമായി ഐഫോൺ എട്ടും 8പ്ലസും ഒപ്പം; ഹൃദയമിടിപ്പ് അറിയാവുന്ന പുതിയ വാച്ചും ഫോർ കെടിവിയും ഒപ്പം: ലോകം കാത്തിരുന്ന സാങ്കേതിക സ്ഫോടനം നടന്നത് ഇന്നലെ അർദ്ധ രാത്രിയിൽ
കാലിഫോർണിയ: വീണ്ടും അത്ഭുതങ്ങളുടെ ചെപ്പ് തുറന്നു. അപ്പിൾ വീണ്ടും ചരിത്രമെഴുതി. പുതിയ താരങ്ങളെ അവതരിപ്പിച്ച് പത്താം വാർഷികം ആപ്പിൾ ഗംഭീരമാക്കി. ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷൻ എക്‌സ് ഉൾപ്പെടെയുള്ളവ വിപണിയിൽ എത്തി. ആപ്പിൾ സിഇഒ ടിം കുക്ക് ഉത്പന്നങ്ങൾ ലോകത്തിനു സമർപ്പിച്ചു. അത്ഭുതങ്ങളുടെ കലവറയായിരുന്നു അത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി പതിനൊന്നിനുശേഷമായിരുന്നു ലോകത്തെ സാങ്കേതിക തികവിന്റെ പുതിയ ലോകത്തേക്ക് ആപ്പിൾ കൊണ്ടു പോയത്. ആശയവിനിമയത്തിന്റെ നവീനതയിലും സുരക്ഷയും സ്വകാര്യതയും കാത്തുസൂക്ഷിക്കുന്നതിലും പുത്തൻ മാതൃകയാണ് ഐഫോണുകളിലൂടെ ആപ്പിൾ അവതരിപ്പിക്കുന്നത്. ആപ്പിൾ കമ്പനിയുടെ ഭാവി ആസ്ഥാനമെന്ന് വിളിക്കുന്ന ആപ്പിൾ പാർക്കിലെ ഓഡിറ്റോറിയത്തിന്റെ പേരാണ് 'സ്റ്റീവ് ജോബ്സ് തിയേറ്റർ'. ലോകത്തിന്റെ ഫോൺ സങ്കൽപ്പം മാറ്റിമറിച്ച ഐഫോൺ അതിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ ഐഫോൺ മോഡലുകൾ പുറത്തിറക്കിയത് ഇവിടെയാണ്. 2005ൽ ആണ് ജോബ്സ് മൾട്ടി ടച്ച് സാധ്യമായ ഒരു ഫോൺ നിർമ്മിക്കുന്ന കാര്യം ഭാവനയിൽ കാണുന്നത്. ഒരു
കാലിഫോർണിയ: വീണ്ടും അത്ഭുതങ്ങളുടെ ചെപ്പ് തുറന്നു. അപ്പിൾ വീണ്ടും ചരിത്രമെഴുതി. പുതിയ താരങ്ങളെ അവതരിപ്പിച്ച് പത്താം വാർഷികം ആപ്പിൾ ഗംഭീരമാക്കി. ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷൻ എക്‌സ് ഉൾപ്പെടെയുള്ളവ വിപണിയിൽ എത്തി. ആപ്പിൾ സിഇഒ ടിം കുക്ക് ഉത്പന്നങ്ങൾ ലോകത്തിനു സമർപ്പിച്ചു. അത്ഭുതങ്ങളുടെ കലവറയായിരുന്നു അത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി പതിനൊന്നിനുശേഷമായിരുന്നു ലോകത്തെ സാങ്കേതിക തികവിന്റെ പുതിയ ലോകത്തേക്ക് ആപ്പിൾ കൊണ്ടു പോയത്. ആശയവിനിമയത്തിന്റെ നവീനതയിലും സുരക്ഷയും സ്വകാര്യതയും കാത്തുസൂക്ഷിക്കുന്നതിലും പുത്തൻ മാതൃകയാണ് ഐഫോണുകളിലൂടെ ആപ്പിൾ അവതരിപ്പിക്കുന്നത്.
ആപ്പിൾ കമ്പനിയുടെ ഭാവി ആസ്ഥാനമെന്ന് വിളിക്കുന്ന ആപ്പിൾ പാർക്കിലെ ഓഡിറ്റോറിയത്തിന്റെ പേരാണ് 'സ്റ്റീവ് ജോബ്സ് തിയേറ്റർ'. ലോകത്തിന്റെ ഫോൺ സങ്കൽപ്പം മാറ്റിമറിച്ച ഐഫോൺ അതിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ ഐഫോൺ മോഡലുകൾ പുറത്തിറക്കിയത് ഇവിടെയാണ്. 2005ൽ ആണ് ജോബ്സ് മൾട്ടി ടച്ച് സാധ്യമായ ഒരു ഫോൺ നിർമ്മിക്കുന്ന കാര്യം ഭാവനയിൽ കാണുന്നത്. ഒരു കൂട്ടം എൻജിനീയർമാരെയും കൂട്ടി ജോബ്സ് ഫോൺ നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയത്. പ്രൊജക്ട് പേപിൾ 2 (ജൃീഷലര േജൗൃുഹല 2) എന്നായിരുന്നു ഈ പദ്ധതിയുടെ പേര്. പത്താം ജന്മവാർഷികം ആഘോഷിക്കുന്ന ഐഫോൺ പുറത്തിറക്കുന്നത് ജോബ്സിന്റെ പേരിലുള്ള ഓഡിറ്റോറിയത്തിലായത് ഇതുകൊണ്ടാണ്.
ഐഫോൺ എക്‌സ് പുതിയ പെരുമകളാണ് അവകാശപ്പെടുന്നത്. ഹോം ബട്ടൺ ഇല്ലാത്ത മൊബൈൽ ഫോൺ. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ് മറ്റൊരു പ്രത്യേകത. നമ്പർ ലോക്കും പാറ്റേൺ ലോക്കും പഴങ്കഥ. ഏത് ഇരുട്ടിലും മുഖം മനസ്സിലാക്കാവുന്ന സാങ്കേതിവിദ്യയാണ് ഐഫോൺ എക്‌സിൽ. മുഖത്തിന് രൂപമാറ്റമുണ്ടായാലും തിരിച്ചറിയാനാകും. നിങ്ങളുടെ മുഖമാണ് ഇനി പാസ്വേഡ് എന്ന് ആപ്പിൾ. ടച്ച് ഐഡിക്കു പകരം മുഖം നോക്കി ലോക്ക് തുറക്കാം. ഏറ്റവും നൂതന മെസേജിങ് സംവിധാനമായ അനിമോജിയും തരംഗമാകും.
ത്രീഡി സാങ്കേതിക വിദ്യ പ്രകാരം പ്രവർത്തിക്കുന്ന ഇതു ഉപയോക്താവിന്റെ മുഖഭാവം വിലയിരുത്തി പ്രത്യേക ഇമോജികൾ തയാറാക്കും. ഹൈ ഡെഫനിഷൻ 5.8 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ. താഴെനിന്നു മുകളിലേക്ക് സ്വൈപ് ചെയ്താൽ ഹോം സ്‌ക്രീൻ. ഇതിനായി ട്രൂ ഡെപ്ത് ക്യാമറ സെൻസറാണ് ഫോണിലുള്ളത്. പൊടിയും വെള്ളവും തട്ടിയാലും കേടാവില്ല. സ്‌പെയ്‌സ് ഗ്രേ, സിൽവർ നിറങ്ങളിൽ കിട്ടും. മുൻപിലും പിന്നിലും 12 എംപി ക്യാമറ. ഡ്യുവൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ക്വാഡ് എൽഇഡി ടു ടൺ ഫ്‌ലാഷ്, എയർപവർ, വയർലസ് ചാർജിങ് തുടങ്ങി നിരവധി പുതുമകൾ. ഐഫോൺ ഏഴിനേക്കാൾ രണ്ട് മണിക്കൂർ അധികം ബാറ്ററി ചാർജ്. സൂപ്പർ റെറ്റിന ഡിസ്‌പ്ലേ, ത്രിഡി ടച്ച്, സിരി സംവിധാനം. വില 999 ഡോളർ. നവംബർ മൂന്നുമുതൽ ലഭ്യമാകും.
ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നിവയും ചർച്ചയായി. ഒട്ടേറെ പ്രത്യേകതകളാണ് പുതിയ ഐഫോണുകളിൽ കാത്തിരിക്കുന്നത്. ബയോ ചിപ്പിലാണ് പ്രവർത്തനം. ശരീര ചലനങ്ങളാൽ നിയന്ത്രിക്കാം. സ്വർണം ഉൾപ്പെടെ മൂന്ന് നിറങ്ങളിൽ ലഭ്യം. വയർലസ് ചാർജിങാണ് സവിശേഷത. 64 ജിബി, 256 ജിബി സ്റ്റോറേജ്. ഐഫോൺ 8ന് 699 ഡോളറും 8 പ്ലസിന് 799 ഡോളറുമാണ് വില. ഐഫോൺ 8ന് 12 എംപി റിയർ ക്യാമറയും 8 പ്ലസിൽ ഡ്യുവൽ ക്യാമറയും. പ്രകാശത്തിനും സമയത്തിനും അനുസരിച്ച് തനിയെ ഫിൽട്ടറുകൾ തിരഞ്ഞെടുക്കുന്ന ക്യാമറകളാണ് പുതിയ മോഡലിൽ സ്ഥാപിച്ചിട്ടുള്ളത്.
ഹൃദയമിടിപ്പ് അറിയാവുന്ന ആപ്പിൾ വാച്ചും വിപണിയിൽ ചർച്ചയാവുകയാണ്. ഹൃദയമിടിപ്പ് അറിയാവുന്നത്രയും സാങ്കേതിക മികവുണ്ട് ഈ വാച്ചിന്. ഫോൺ ഇല്ലാതെതന്നെ, ഫോണിന്റേതായ സൗകര്യങ്ങൾ ലഭ്യമാകും. പതിനായിരക്കണക്കിന് പാട്ടുകൾ ആസ്വദിക്കാം. സിരീസ് 2ന്റെ അതേ വലുപ്പം. ശബ്ദനിയന്ത്രണ സംവിധാനം 'സിരി', ബിൽറ്റ് ഇൻ സെല്ലുലാർ സൗകര്യം എന്നിവ യോജിപ്പിച്ചിരിക്കുന്നു. 70 ശതമാനം അധികവേഗമുള്ള പ്രൊസസറാണ് വാച്ചിന്റെ പ്രത്യേകത. ഡിസ്‌പ്ലേ ഭാഗംതന്നെ ആന്റിനയായി പ്രവർത്തിക്കും. വാച്ച് കയ്യിൽ കെട്ടിയിരിക്കുമ്പോൾ തന്നെ ഫോൺ കോളുകൾ സ്വീകരിക്കാം. സെപ്റ്റംബർ 22 മുതൽ വിപണിയിൽ. ഇന്ത്യയിൽ പിന്നീടേ എത്തൂ. വില ഇങ്ങനെ; സിരീസ് 1 249 ഡോളർ, സിരീസ്3329 ഡോളർ, ഫോൺസൗകര്യമുള്ള സിരീസ്3 399 ഡോളർ.
ഫോർ കെ റസല്യൂഷനിലുള്ള ആപ്പിൾ ടിവിയും പുറത്തിറക്കി. മികച്ച ദൃശ്യവും ശബ്ദവും സമ്മാനിക്കുന്ന, അത്യാധുനിക ടിവിയാണ് ഇത്. നിലവിലെ സ്മാർട്ട് ടിവികളെ കവച്ചുവയ്ക്കുന്ന സൗകര്യങ്ങൾ. എ10എക്‌സ് പ്രൊസസർ, എച്ച്ഡിആർ പിന്തുണ, ഡോൾബി വിഷൻ. 32 ജിബി ടിവിയുടെ വില 179 ഡോളർ മുതൽ.
വിസ്മയമാകാൻ ആപ്പിൾ പാർക്കും
അത്ഭുതങ്ങളുടെ കലവറയാണ് ആപ്പിൾ കമ്പനിയുടെ ഭാവി ആസ്ഥാനമെന്ന് വിളിക്കുന്ന ആപ്പിൾ പാർക്ക്. ഒരു മൈൽ ചുറ്റളവാണ് വർത്തുള ആകൃതിയിലുള്ള ആപ്പിൾ പാർക്കിന്റെത്. അഞ്ചു ബില്ല്യൻ ഡോളർ ഇതു നിർമ്മിക്കാൻ വേണ്ടിവന്നുവെന്നാണ് റിപ്പോർട്ട്. സ്പെയ്സ് ഷിപ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ ആപ്പിൾ ക്യാമ്പസ് 175 ഏക്കറിലാണ് നിർമ്മിതച്ചിരിക്കുന്നത്. ആയിരം പേർക്ക് ഇരിക്കാവുന്നതാണ് സ്റ്റീവ് ജോബ്സ് ഓഡിറ്റോറിയം. 2014ൽ ആണ് ആപ്പിൾ പാർക്കിന്റെ പണി തുടങ്ങിയത്. ഇവിടം ഭാവിയിൽ 12,000 ജോലിക്കാരെ നിയമിക്കുമെന്നാണ് ആപ്പിൾ പറയുന്നത്.
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാണ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനം. ദൈനംദിന ഉപയോഗത്തിൽ അമിതമായി ഊർജ്ജ നഷ്ടം വരാത്ത രീതിയിലാണ് കെട്ടിടങ്ങൾ പണിയുന്നത്. ഇവിടെയുള്ള ക്യാമ്പസിന്റെ പ്രവർത്തനോർജ്ജം പൂർണ്ണമായും പുതുക്കി ഉപയോഗിക്കാവുന്നതാണ് എന്നതും കമ്പനിയുടെ കഴിവു വിളിച്ചോതുന്നു. ജീവനക്കാർക്ക് ഇവിടെ താമസിച്ചു ജോലി ചെയ്യാനും സൗകര്യമുണ്ട്. 11,000 കാറുകൾ പാർക്ക് ചെയ്യാം. ഗവേഷണ പദ്ധതികൾക്കുള്ള ലാബുകൾ, 3000 പേർക്കിരിക്കാവുന്ന കഫെ, വലിയ ഓഡിറ്റോറിയം തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പുതു തലമുറയ്ക്കു കണ്ടുപിടുത്തങ്ങൾ നടത്താൻ ഒരിടം എന്നത് സ്റ്റീവ് ജോബ്‌സിന്റെ സ്വപ്നമായിരുന്നു. ആപ്പിൾ ഉത്പന്നങ്ങൾ പോലെ തന്നെ വ്യത്യസ്തത നിറഞ്ഞതായിരിക്കും ഈ സ്‌പേസ് ഷിപ് ക്യാംപസ് എന്നാണ് ചീഫ് ഡിസൈൻ ഓഫീസർ ജോണി ഈവ് വെളിപ്പെടുത്തിയത്.