- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജഡേജ ഗതിമാറ്റിയ ചെന്നൈ - കൊൽക്കത്ത പോരാട്ടം; ബിഹാറിലെ ബാർബർ അശോകിനെ കോടിപതിയാക്കി ഐപിഎൽ 'ഡ്രീം ഇലവൻ'; ഇരുടീമിൽ നിന്നും തിരഞ്ഞെടുത്ത താരങ്ങളുടേത് 'മിന്നും പ്രകടനം'
പട്ന: വെടിക്കെട്ട് ഫിനിഷിംഗുമായി രവീന്ദ്ര ജഡേജ ഒറ്റ ഓവറിൽ മത്സര ഗതി മാറ്റിമറിച്ച ചെന്നൈ സൂപ്പർ കിങ്‌സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം ബിഹാറിലെ ഒരു ബാർബറുടെ ജീവിതം കൂടിയാണ് മാറ്റിമറിച്ചത്. മത്സരത്തിൽ ചെന്നൈ അവസാന പന്തിൽ വിജയ റൺ നേടുമ്പോൾ ആഘോഷത്തിമിർപ്പിലായിരുന്നു ബിഹാറിലെ മധുബനിയിൽ നിന്നുള്ള ബാർബർ അശോക് കുമാർ.
കാരണം ആ ഒരു രാത്രി പിന്നിട്ട് നേരംവെളുത്തപ്പോഴേക്കും കോടിപതി ആയി മാറി അശോക് കുമാർ. ഇന്ത്യൻ പ്രീമിയർ ലീഗിലെ 'ഡ്രീം ഇലവൻ' മത്സരത്തിൽ വിജയിച്ചാണ് അശോക് കുമാർ എന്ന ബാർബർക്ക് ഒരു കോടി രൂപ ലഭിച്ചത്.
ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിന്റെ ഡ്രീം ഇലവനെ തിരഞ്ഞെടുത്താണ് അശോക് വിജയിച്ചത്. ഇരുടീമിൽ നിന്നും അശോക് തിരഞ്ഞെടുത്ത താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ മത്സരം അവസാനിച്ചപ്പോൾ മത്സരാർഥികളിൽ ഏറ്റവും കൂടുതൽ പോയിന്റ് അശോക് നേടി.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 70 ലക്ഷം രൂപ അക്കൗണ്ടിലെത്തുമെന്ന് ഡ്രീം ഇലവൻ അധികൃതർ വിളിച്ചറിയിച്ചിരുന്നെന്നും ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അശോക് വ്യക്തമാക്കി. മധുബാനിയിലെ അന്ധർതണ്ടി ബ്ലോക്കിലെ നാനൂർ ചൗക്കിലാണ് അശോകിന്റെ ബാർബർ ഷോപ്പ്. വർഷങ്ങളായി ഡ്രീം ഇലവൻ കളിക്കാറുണ്ടെന്ന് അശോക് പറയുന്നു.




