- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുടുംബാംഗങ്ങൾക്ക് കോവിഡ്; ആർ ആശ്വിൻ ഐപിഎല്ലിൽ നിന്ന് പിന്മാറുന്നു; ഈ പ്രതിസന്ധി ഘട്ടത്തിൽ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് അശ്വിന്റെ ട്വീറ്റ്
ചെന്നൈ: ഡൽഹി ക്യാപിറ്റൽസിന്റെ സ്പിന്നർ ആർ.അശ്വിൻ ഐ.പി.എല്ലിൽ നിന്ന് വിട്ടുനിൽക്കും. അശ്വിൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുടുംബാഗങ്ങൾക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് താരത്തിന്റെ തീരുമാനം. കുടുംബം കോവിഡിനെതിരായ പോരാട്ടത്തിലാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ അവരെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും ട്വീറ്റിൽ അശ്വിൻ പറയുന്നു. കാര്യങ്ങളെല്ലാം നല്ല രീതിയിലാകുകയാണെങ്കിൽ താൻ തിരികെ വരുമെന്നും അശ്വിൻ വ്യക്തമാക്കുന്നു.
ഐപിഎൽ ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന ബൗളർമാരിൽ ഒരാളാണ് അശ്വിൻ. കഴിഞ്ഞ ദിവസം നടന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലും അശ്വിൻ കളിച്ചിരുന്നു. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ഡൽഹി വിജയിച്ചു. ഇതിനുശേഷമാണ് ഐ.പി.എല്ലിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം അശ്വിൻ വ്യക്തമാക്കിയത്.
സ്പോർട്സ് ഡെസ്ക്
Next Story