- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തീപ്പൊരിയായി വീണ്ടും ഡിവില്ല്യേഴ്സ്; ഡൽഹിക്ക് മുന്നിൽ 172 റൺസ് വിജയ ലക്ഷ്യം വച്ച് ആർസിബി
അഹമ്മദാബാദ്: ഡൽഹി ക്യാപിറ്റൽസിന് മുന്നിൽ 172 റൺസ് വിജയ ലക്ഷ്യം വച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ടോസ് നേടി ഡൽഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
തുടക്കത്തിൽ പതറിയെ ആർസിബിയെ എബി ഡിവില്ല്യേഴ്സിന്റെ തീപ്പൊരി ഇന്നിങ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 42 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറും സഹിതം 75 റൺസാണ് ഡിവില്ല്യേഴ്സ് അടിച്ചെടുത്തത്. സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിൽ 23 റൺസാണ് ഡിവില്ല്യേഴ്സ് അടിച്ചെടുത്തത്.
ബാറ്റിങിന് ഇറങ്ങിയ ബാംഗ്ലൂരിനായി രജത് പടിതർ 22 പന്തിൽ 31 റൺസും ഗ്ലെൻ മാക്സ്വെൽ 20 പന്തിൽ 25 റൺസും കണ്ടെത്തി. ക്യാപ്റ്റൻ വിരാട് കോഹ്ലി 11 പന്തിൽ 12 റൺസെടുത്തു. മലയാളി താരം ദേവ്ദത്ത് പടിക്കൽ 14 പന്തിൽ 17 റൺസും കണ്ടെത്തി.
ബാംഗ്ലൂരിന് നഷ്ടമായ അഞ്ച് വിക്കറ്റുകൾ അഞ്ച് ഡൽഹി ബൗളർമാർ പങ്കിട്ടു. ഇഷാന്ത് ശർമ, കഗിസോ റബാഡ, അവേശ് ഖാൻ, അമിത് മിശ്ര, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ പങ്കിട്ടു. ഇരു ടീമുകളും അഹമ്മദാബാദിൽ ആദ്യമായാണ് കളിക്കുന്നത്. ജയിക്കുന്ന ടീമിന് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം.
സ്പോർട്സ് ഡെസ്ക്