- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നൈ ബാറ്റിങ് നിരയെ പിടിച്ചുകെട്ടി അക്സറും അശ്വിനും; അർദ്ധ സെഞ്ചുറിയുമായി റായുഡു; ധോണിക്കൊപ്പം നിർണായക കൂട്ടുകെട്ടും; ഒന്നാമനാകാനുള്ള പോരിൽ ഡൽഹിക്ക് 137 റൺസ് വിജയലക്ഷ്യം
ദുബായ്: ഐ.പി.എല്ലിൽ 'കരുത്തന്മാരുടെ പോരാട്ടത്തിൽ' ചെന്നൈ സൂപ്പർ കിങ്‌സിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് 111 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു. 43 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 55 റൺസെടുത്ത അംബാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ഡൽഹിക്കായി അക്സർ പട്ടേൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് സ്‌കോർ 28-ൽ എത്തിയപ്പോൾ തന്നെ ഓപ്പണർ ഫാഫ് ഡുപ്ലെസിയെ നഷ്ടമായി. 10 റൺസെടുത്ത താരത്തെ അക്സർ പട്ടേലാണ് പുറത്താക്കിയത്. പിന്നാലെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ ഋതുരാജ് ഗെയ്ക്വാദിനെ ആൻ റിച്ച് നോർക്യ മടക്കി. 13 റൺസ് മാത്രമായിരുന്നു ഋതുരാജിന്റെ സമ്പാദ്യം. പിന്നാലെ അഞ്ചു റൺസുമായി മോയിൻ അലിയും മടങ്ങി.
റെയ്നയ്ക്ക് പകരം അവസരം ലഭിച്ച റോബിൻ ഉത്തപ്പ മികച്ച തുടക്കമിട്ടെങ്കിലും ഒമ്പതാം ഓവറിൽ താരത്തെ അശ്വിൻ മടക്കി. 19 പന്തിൽ 19 റൺസായിരുന്നു ഉത്തപ്പയുടെ സമ്പാദ്യം. ഡൽഹിക്കായി അക്സർ പട്ടേൽ നാല് ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി.
62-4ലേക്ക് കൂപ്പുകുത്തിയ ചെന്നൈയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത് ധോണി-അംബാട്ടി റായുഡു സഖ്യമാണ്. അഞ്ചാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടയർത്തിയ ഇരുവരും ചേർന്ന് ചെന്നൈയെ 100 കടത്തി. ഇന്നിങ്‌സിലെ ആദ്യ സിക്‌സിനായി പതിനെട്ടാം ഓവർ വരെ കാത്തരിക്കേണ്ടിവന്നു ചെന്നൈക്ക്.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച റായുഡുവാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 40 പന്തിൽ അർധസെഞ്ചുറിയിലെത്തിയ റായുഡുവിന് സിംഗിളുകളും ഡബിളുകളുമെടുത്ത് ധോണി മികച്ച പിന്തുണ നൽകി. ഒമ്പതാം ഓവറിൽ ക്രീസിലെത്തിയ ധോണി ഇരുപതാം ഓവറിലാണ് പുറത്തായതെങ്കിലും ഒറ്റ ബൗണ്ടറിയും ധോണിയുടെ ബാറ്റിൽ നിന്ന് പിറന്നില്ല. അവസാന ഓവറിലെ ആദ്യ പന്തിൽ 26 പന്തിൽ 18 റൺസെടുത്ത ധോണിയെ ആവേശ് ഖാൻ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. 55 റൺസെടുത്ത റായുഡു പുറത്താകാതെ നിന്നു.
ഡൽഹി നിരയിൽ സ്റ്റീവ് സ്മിത്തിന് പകരം റിപാൽ പട്ടേൽ ഇടംനേടി. താരത്തിന്റെ ഐ.പി.എൽ അരങ്ങേറ്റമാണിത്. ചെന്നൈ നിരയിൽ സാം കറന് പകരം ഡ്വെയ്ൻ ബ്രാവോയും കെ.എം ആസിഫിന് പകരം ദീപക് ചാഹറും സുരേഷ് റെയ്‌നയ്ക്ക് പകരം റോബിൻ ഉത്തപ്പയും ഇടംപിടിച്ചു.
സ്പോർട്സ് ഡെസ്ക്