- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻനിരയെ വീഴ്‌ത്തി ഷാർദുൽ; സ്പിൻ കരുത്തിൽ നടുവൊടിച്ച് കുൽദീപും അക്സറും; പഞ്ചാബിനെ പഞ്ചറാക്കി ഡൽഹി ആദ്യ നാലിൽ; നിർണായക മത്സരത്തിൽ ജയം 17 റൺസിന്
മുംബൈ: ഐപിഎല്ലിലെ ജീവൻ മരണ പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനെ കീഴടക്കി ഡൽഹി കാപിറ്റൽസ് ആദ്യ നാലിൽ. പഞ്ചാബ് കിങ്സിനെ 17 റൺസിന് പരാജയപ്പെടുത്തിയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മറികടന്ന് ഡൽഹി നാലാമതെത്തിയത്. അർധസെഞ്ചറിയുമായി ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷും നാല് വിക്കറ്റ് നേട്ടത്തോടെ ശാർദൂൽ ഠാക്കൂറുമാണ് ഡൽഹിക്ക് ജയം ഒരുക്കിയത്.
12 പോയിന്റുള്ള പഞ്ചാബിന് പ്ലേ ഓഫ് കളിക്കാൻ ഇനി നേരിയ സാധ്യത മാത്രമാണുള്ളത്. 13 മത്സരങ്ങൾ പൂർത്തിയാക്കിയ ഡൽഹിക്ക് 14 പോയിന്റായി. ആർസിബിക്ക് ഇത്ര പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ഡൽഹി മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡൽഹി നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനാണ് സാധിച്ചത്. സ്‌കോർ: ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 7 വിക്കറ്റിന് 159 റൺസ്, പഞ്ചാബ് കിങ്സ് 20 ഓവറിൽ 9 വിക്കറ്റിന് 142 റൺസ്
160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ഓപ്പണർ ജോണി ബെയർസ്റ്റോ (28) തകർപ്പൻ തുടക്കം നൽകിയെങ്കിലും വലിയ സ്‌കോറിലേക്ക് കുതിക്കും മുൻപ് ആന്റിച്ച് നോർക്യയുടെ പന്തിൽ നാലാം ഓവറിൽ പുറത്തായി. ധവാൻ (19), രാജപക്സ (4), ലിവിങ്സ്റ്റൻ (3), മയങ്ക് (0) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങിയതോടെ പഞ്ചാബിന്റെ നില പരുങ്ങലിലായി.
കുൽദീപ് യാദവും അക്സർ പട്ടേലും ശാർദൂൽ ഠാകൂറും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തി. പത്താം ഓവറിൽ ആറ് വിക്കറ്റിന് 67 എന്ന നിലയിൽ പരാജയം അഭിമുഖീകരിച്ചു. ഒരറ്റത്തു ഒറ്റയ്ക്ക് ചെറുത്തുനിന്ന ജിതേഷ് ശർമ്മയുടെ പോരാട്ടമാണ് പഞ്ചാബിന്റെ പരാജയഭാരം കുറച്ചത്. ജിതേഷിന് പിന്തുണയുമായി വാലറ്റത്ത് രാഹുൽ ചഹാറും പൊരുതിയതോടെ പഞ്ചാബ് മത്സരത്തിലേക്ക് തിരിച്ചുവന്നു. പതിനെട്ടാം ഓവറിൽ ജിതേഷ് (44) പുറത്തായതോടെ പഞ്ചാബിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു.
ജോണി ബെയർസ്റ്റോയാണ് (15 ന്തിൽ 28) ആദ്യം മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ ഭാനുക രജപക്സയ്ക്ക് (1) അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. ഷാർദുൾ ഠാക്കൂറിന്റെ പന്തിൽ ആന്റിച്ച് നോർജെയ്ക്ക് ക്യാച്ച്. അതേ ഓവറിൽ ശിഖർ ധവാനും (16 പന്തിൽ 19) പുറത്തായി.
ബൗളിംഗിലെ ഹീറോ ലിയാം ലിവിങ്സ്റ്റൺ (3), ക്യാപ്റ്റൻ മായങ്ക് അഗർവാൾ (0), ഹർപ്രീത് ബ്രാർ (1), റിഷി ധവാൻ (4) എന്നിവർ വന്നത് പോലെ മടങ്ങി. കുൽദീപും അക്സറും ഈ നാല് വിക്കറ്റുകൾ പങ്കിട്ടെടുത്തു. ജിതേഷ് ശർമ (34 പന്തിൽ 44) ശ്രമിച്ചെങ്കിലും ഷാർദുളിന് മുന്നിൽ വീണു. അതേ ഓവറിൽ കഗിസോ റബാദയും (6) പുറത്തായി. രാഹുൽ ചാഹർ (24), അർഷ്ദീപ് സിങ് (2) പുറത്താവാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡൽഹിക്ക് മിച്ചൽ മാർഷിന്റെ (48 പന്തിൽ 63) ഇന്നിങ്സാണ് തുണയായത്. സർഫറാസ് ഖാൻ (16 പന്തിൽ 32) നിർണായക സംഭാവന നൽകി. നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ലിയാം ലിവിങ്സ്റ്റാണ് ഡർഹിയെ തകർത്തത്. ഡേവിഡ് വാർണർ (0), റിഷഭ് പന്ത് (7), റോവ്മാൻ പവൽ (2) എന്നീ ഹിറ്റർമാരെയാണ് ലിവിങ്സ്റ്റൺ മടക്കിയത്. മത്സരത്തിൽ ആദ്യ പന്തിൽ വാർണർ ദീപക് ചാഹറിന് ക്യാച്ച് നൽകി മടങ്ങി. മാർഷിന്റെ ഇന്നിങ്സാണ് തുടക്കത്തിലെ തകർച്ചയിൽ നിന്ന് ഡൽഹിയെ കരകയറ്റിയത്.
വാർണർക്കൊപ്പം ഓപ്പണറായെത്തിയ സർഫറാസും മാർഷിന്റെ കൂട്ടിനെത്തി. ഒരു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു സർഫറാസിന്റെ ഇന്നിങ്സ്. എന്നാൽ അർഷ്ദീപ് സിംഗിന്റെ പന്തിൽ പുറത്തായി. പിന്നീട് വന്നവരിൽ ലളിത് യാദവ് (24), റിഷഭ് പന്ത്, റോവ്മാൻ പവൽ, ഷാർദുൽ ഠാക്കൂർ () എന്നിവർക്ക് തിളങ്ങാനായില്ല. അക്സർ പട്ടേൽ (17), കുൽദീപ് യാദവ് (3) പുറത്താവാതെ നിന്നു. ലിവിങ്സ്റ്റൺ പുറമെ അർഷ്ദീപ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. കഗിസോ റബാദ, അർഷ്ദീപ് സിങ് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.
സ്പോർട്സ് ഡെസ്ക്