- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രിസ് മോറിസിലും ലിവിങ്ങ്സ്റ്റണിലും പ്രതീക്ഷയർപ്പിച്ച് രാജസ്ഥാൻ; ഗെയിലിന്റെ ഫോമിൽ പ്രതീക്ഷയുമായി പഞ്ചാബും; രണ്ടാം പാദത്തിൽ ഉയർത്തെഴുന്നേൽക്കാൻ രാജസ്ഥാൻ റോയൽസും കിങ്ങ്സ് ഇലവൻ പഞ്ചാബും ഇന്ന് നേർക്കുനേർ; അവസാന സ്ഥാനക്കാർക്ക് ഇനി ജീവന്മരണ പോരാട്ടം
ദുബായ്: ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിങ്സിനെ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് നേരിടും. ദുബായിലാണ് മത്സരം. പോയിന്റ് പട്ടികയിൽ താഴെ നിൽക്കുന്ന ഇരു ടീമുകൾക്കും ജയത്തോടെ തിരികെ കയറുകയാണ് ലക്ഷ്യം.
ഏഴ് കളിയിൽ നിന്ന് മൂന്ന് ജയവും നാല് തോൽവിയുമായി ആറാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. എട്ട് കളിയിൽ നിന്ന് മൂന്ന് ജയവും അഞ്ച് തോൽവിയുമായി ഏഴാം സ്ഥാനത്താണ് പഞ്ചാബ് കിങ്സ്.
ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്ക്സ്, ജോഫ്ര ആർച്ചർ എന്നിവരില്ലാതെയാണ് രാജസ്ഥാന് ഇറങ്ങേണ്ടി വരുന്നത്. ജോസ് ബട്ട്ലറിന് പകരം ഇവിൻ ലൂയിസിനെ രാജസ്ഥാൻ ടീമിലെത്തിച്ചിരുന്നു. സിപിഎല്ലിൽ ഫോമിൽ കളിച്ചാണ് ലൂയിസിന്റെ വരവ് എന്നത് രാജസ്ഥാന് ആശ്വാസമാകുന്നു.
ഈ ഐപിഎൽ സീസണിലെ വിക്കറ്റ് വേട്ടയിൽ രണ്ടാമത് നിൽക്കുന്ന ബൗളറാണ് ക്രിസ് മോറിസ്. 14 വിക്കറ്റ് മോറിസ് ഇതുവരെ സീസണിൽ വീഴ്‌ത്തി കഴിഞ്ഞു. രാജസ്ഥാൻ റോയൽസിന് പ്രതീക്ഷ നൽകുന്നത് മോറിസിന്റെ ഓൾറഔണ്ട് മികവ് കൂടിയാണ്.
ജൈ റിച്ചാർഡ്സൻ, റിലേ മെറിഡിത് എന്നീ ബൗളിങ് വമ്പന്മാർ പഞ്ചാബ് ടീമിനൊപ്പമില്ല. മായങ്കും രാഹുലും ഓപ്പണിങ് തുടരുകയും ഗെയ്ൽ മൂന്നാമത് ബാറ്റിങ്ങിന് ഇറങ്ങുകയും ചെയ്യുന്ന രീതിയാവും പഞ്ചാബ് തുടരുക. മന്ദീപ് സിങ്, ഷാരൂഖ് ഖാൻ എന്നിവരാവും മധ്യനിരയിൽ വരിക. പിന്നാലെ നിക്കോളാസ് പൂരനും മർക്രാമും.
റൺവേട്ടയിൽ ഇരു ടീമിന്റേയും നായകന്മാർ മുൻപിലുണ്ട്. എന്നാൽ തങ്ങളുടെ വ്യക്തിപരമായ മികവിലൂടെ ടീമിനെ ജയത്തിലേക്ക് എത്തിക്കാനാവുന്നില്ല. ലിയാം ലിവിങ്സ്റ്റൺ, ഇവൻ ലൂയിസ് എന്നിവരുടെ വെടിക്കെട്ടിലാണ് രാജസ്ഥാന്റെ പ്രതീക്ഷ.
സ്പോർട്സ് ഡെസ്ക്