- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20യിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറി; പുതുചരിത്രം കുറിച്ച് ഡേവിഡ് വാർണർ; 312 മത്സരങ്ങളിൽ നിന്നും 89 അർധ സെഞ്ച്വറികളുമായി ഓസ്ട്രേലിയൻ താരം; മറികടന്നത് ക്രിസ് ഗെയ്ലിന്റെ റെക്കോർഡ്
മുംബൈ: ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ തന്നെ പുറത്തിരുത്തിയ ഹൈദരാബാദിനെതിരെ പുറത്താകാതെ 92 റൺസ് അടിച്ചുകൂട്ടി മധുര പ്രതികാരം തീർത്ത ഡേവിഡ് വാർണറിന് ട്വന്റി 20ക്രിക്കറ്റിൽ പുതിയ നേട്ടത്തിൽ. ടി20യിൽ ഏറ്റവും കുടുതൽ അർധസെഞ്ച്വറി നേടുന്ന താരമായി വാർണർ മാറി. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ റെക്കോർഡാണ് വാർണർ മറികടന്നത്.
ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ നേടിയ 92 റൺസ് വാർണറുടെ 89ാം ട്വന്റി 20 ഫിഫ്റ്റിയാണ്. 88 അർധ സെഞ്ച്വറികളാണ് യൂണിവേഴ്സ് ബോസിന്റെ പേരിലുണ്ടായിരുന്നത്. ഈ റെക്കോർഡാണ് വാർണർക്ക് മുന്നിൽ വഴിമാറിയത്
ഹൈദരബാദിനെതിരെ 58 പന്തിൽ നിന്നാണ് 92 റൺസ് വാർണർ വാരിക്കൂട്ടിയത്. 12 ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നു.
312 മത്സരങ്ങളിൽ നിന്നാണ് ഓസ്ട്രേലിയൻ താരം 89 അർധസെഞ്ച്വറികൾ അടിച്ചത്. ക്രിസ്ഗെയിലിന്റെ 88 അർധ സെഞ്ച്വുറി നേട്ടം 463 മത്സരത്തിൽ നിന്നാണ്. മൂന്നാം സ്ഥാനത്ത് 77 അർധ സെഞ്ച്വറിയുമായി ഇന്ത്യൻ താരം വിരാട് കോഹ്ലിയും നാലാമത് 71 അർധ സെഞ്ച്വറിയുമായി പാക് താരം ഷൊഹൈബ് മാലിക്കുമാണ്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തിയ വാർണറും പവലും ചേർന്നാണ് ഡൽഹിക്ക് കൂറ്റൻ സ്കോർ ഉറപ്പാക്കിയത്. വാർണർ 58 പന്തിൽ റൺസെടുത്ത് ടോപ് സ്കോററായപ്പോൾ പവൽ 35 പന്തിൽ 67 റൺസെടുത്തു.
12 ഫോറും മൂന്ന് സിക്സും പറത്തിയ വാർണർ 58 പന്തിൽ 92 റൺസുമായി പുറത്താകാതെ നിന്നപ്പോൾ പവൽ 35 പന്തിൽ മൂന്് ഫോറും ആറ് സിക്സും പറത്തി 67 റൺസുമായി പുറത്താകാതെ നിന്നു.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ