- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യ പുരോഗതിക്കായി യുവത്വത്തിന്റെ കുതിപ്പ്; ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ജോലി ഉപേക്ഷിച്ച് യുവ എൻജിനീയർമാരും മാനേജർമാരും ഡോക്ടർമാരും ഐപിഎസിലേക്ക്; ഇന്ത്യയെ മാറ്റി മറിക്കുന്നതിന്റെ പിന്നണിയിലെ ചാലകശക്തികളെ പരിചയപ്പെടാം
ന്യൂഡൽഹി: ഇന്നത്തെ യുവത്വം സ്വന്തം കരിയറും സുഖസൗകര്യങ്ങളും മാത്രമെ ശ്രദ്ധിക്കുന്നുള്ളുവെന്നും അവർക്ക് രാജ്യത്തോടും സമൂഹത്തോടും യാതൊരു വിധ പ്രതിബദ്ധതയുമില്ലെന്നും പലരും പരാതി പറയുന്നത് പതിവായിരിക്കുകയാണ്. അവരുടെ സാമൂഹിക ബോധം വെറും സോഷ്യൽ മീഡിയിയിൽ ഒതുങ്ങുന്നുവെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇന്ന് ഐപിഎസിൽ ചേർന്ന് രാ
ന്യൂഡൽഹി: ഇന്നത്തെ യുവത്വം സ്വന്തം കരിയറും സുഖസൗകര്യങ്ങളും മാത്രമെ ശ്രദ്ധിക്കുന്നുള്ളുവെന്നും അവർക്ക് രാജ്യത്തോടും സമൂഹത്തോടും യാതൊരു വിധ പ്രതിബദ്ധതയുമില്ലെന്നും പലരും പരാതി പറയുന്നത് പതിവായിരിക്കുകയാണ്. അവരുടെ സാമൂഹിക ബോധം വെറും സോഷ്യൽ മീഡിയിയിൽ ഒതുങ്ങുന്നുവെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇന്ന് ഐപിഎസിൽ ചേർന്ന് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി അണിചേരുന്നവരുടെ എണ്ണം വർധിക്കുന്നത് കാണുമ്പോൾ യുവത്വത്തെ ഇത്തരത്തിൽ അടച്ചാക്ഷേപിക്കുന്നത് യാഥാർത്ഥ്യത്തിന് വിരുദ്ധമാണെന്ന് ആർക്കും എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ജോലി ഉപേക്ഷിച്ചാണ് ഇന്ന് യുവ എൻജിനീയർമാരും മാനേജർമാരും ഡോക്ടർമാരും ഇന്ന് ഐപിഎസിനെ തങ്ങളുടെ പ്രഫഷനായി തെരഞ്ഞെടുക്കുന്നതെന്ന് കാണാം. രാജ്യപുരോഗതിക്കായുള്ള യുവത്വത്തിന്റെ കുതിപ്പായും ഇതിനെ വിലയിരുത്താം. ഇത്തരത്തിൽ ഇന്ത്യയെ മാറ്റി മറിക്കുന്നതിന്റെ പിന്നണിയിലെ ചാലകശക്തികളാകുന്ന പുതിയ ഐപിഎസുകാരെക്കുറിച്ചാണിവിടെ പരാമർശിക്കുന്നത്.
ലക്ഷങ്ങൾ പ്രതിഫലം കൊയ്യുന്ന ഗ്ലാമർ ജോലികൾ ഉപേക്ഷിച്ച് ഐപിഎസ് ഓഫീസർമാരാകുന്ന പ്രവണത ഇന്ത്യയിലെ യുവജനങ്ങളിൽ വർധിച്ച് വരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. സുഖലോലുപതതകളിൽ നിന്നും പൊലീസ് സർവീസിന്റെ കാർക്കശ്യങ്ങളെ പുണരുന്നതിൽ അവർക്ക് പ്രേരണയാകുന്നത് രാഷ്ട്രസേവനം മാത്രമാണ്. തൽഫലമായി ഐപിഎസ് ബാച്ചുകളിലെ സീറ്റുകളിൽ പൂർണമായും നിറയുന്ന അവസ്ഥയാണിന്ന് സംജാതമായിരിക്കുന്നത്. എന്നാൽ കുറച്ച് മുമ്പ് സ്ഥിതി വ്യത്യസ്തമായിരുന്നു. അതായത് 1999നും 2003നും ഇടയിൽ ഐപിഎസ് ബാച്ചുകളിൽ 15 ഓഫീസർമാരിൽ താഴെയെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്നത്തെ പൊലീസ് സർവീസിന്റെ 40 ശതമാനവും 10വർഷത്തെ പ്രവൃത്തിപരിചയമുള്ള ഓഫീസർമാരാലാണ് നികത്തപ്പെടുന്നത്.
ഇത്തരത്തിലുള്ള മിക്ക ഓഫീസർമാരും എൻജിനീയറിങ്, മെഡിക്കൽ, എംബിയ, പശ്ചാത്തലമുള്ളവരാണെന്നതാണ് ശ്രദ്ധേയമായ കാര്യം. അതായത് 2011, 2012, 2103 കാലത്ത് പുറത്ത് വന്ന ഐപിഎസ് ബാച്ചുകളിൽ 70ശതമാനവും ഇത്തരം പശ്ചാത്തലമുള്ളവരാണെന്ന് ചുരുക്കം. അതായത് ഇവരിൽ 48 ശതമാനം എൻജിനീയർമാരാണ്. 13 ശതമാനം ആർട്‌സ് വിഷയങ്ങളുടെ പശ്ചാത്തലമുള്ളവരും 12 ശതമാനം എംബിബിഎസുകാരുമാണ്. ശാസ്ത്രവിഷയങ്ങളിലും അവഗാഹമുള്ളവരും എംബിയെക്കാരും 9 ശതമാനം വീതമാണ്. നിയമം പഠിച്ചവർ മൂന്ന് ശതമാനവും എംഫിലുകാർ രണ്ട് ശതമാനവും പിഎച്ച്ഡിയുള്ളവർ ഒരു ശതമാനവുമാണ്.മറ്റു വിഭാഗങ്ങളിലുള്ളവർ രണ്ടു ശതമാനവുമാണ്.
ഇവരിൽ ഭൂരിഭാഗം പേരും മോദി ഭരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്മാർട്ട് പൊലീസിങ് കൺസ്പ്റ്റിൽ സജീവമായി പ്രവർത്തിക്കുന്നുമുണ്ടെന്നാണ് റിപ്പോർട്ട്. തങ്ങളുടെ ഇഷ്ടാനുസരമുള്ള ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ നല്ല ഫലമാണ് ഉണ്ടാക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇക്കൂട്ടത്തിൽ പെട്ട നല്ലൊരു വിഭാഗം പേർ ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റി(ബിപിആർഡി)ന്റെ ഭാഗമായും പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ സ്മാർട്ട് പൊലീസിംഗിലാണ് ഇവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മോഷണം തെളിയിക്കുന്നതിനുള്ള ചില പ്രത്യേക സോഫ്റ്റ് വെയറുകൾ പൊലീസിംഗിൽ അനുവർത്തിക്കുന്നതിൽ ഇത്തരക്കാർ മുൻകൈയെടുക്കുന്നതായി കാണാം. ഉദാഹരണമായി മോഷണം പോയ വാഹനങ്ങൾ കണ്ടെത്താനും അവയുടെ ഉടമകളെ കണ്ടുപിടിക്കാനുമായി ഇത്തരത്തിലുള്ള ഒരു സ്മാർട്ട് സംവിധാനം കർണാടക പൊലീസിൽ നടപ്പിലാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് അടുത്തിടെ പുറത്ത് വന്ന ഈ ഗണത്തിൽ പെട്ട സ്മാർട്ട് ഓഫീസർമാരാണ്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളെയും ഡിജിറ്റലായി ബന്ധിപ്പിച്ച് കൊണ്ട് ഗുജറാത്തിൽ ആരംഭിച്ച പരിഷ്‌കാരവും ഇത്തരക്കാരുടെ സംഭാവനയാണ്. ഡൽഹിയിൽ നടപ്പിലാക്കിയ ഇബീറ്റ് ബുക്കും ഇത്തരത്തിലുള്ള പരിഷ്‌കാരമാണ്. കാണാതാവുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ഗസ്സിയാബാദ് പൊലീസിൽ നടപ്പിലാക്കിയ ആധുനിക സംവിധാനവും ഇത്തരം ഓഫീസർമാരുടെ തലയിൽ നിന്നാണ് വന്നത്.
2014 സെപ്റ്റംബറിൽ ബാംഗ്ലൂർ പൊലീസിലെ ഡിസിപിയായ അഭിഷേക് ഗോയൽ പൊലീസും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമായ ഒരു സോഷ്യൽ മീഡിയ ഇനീഷ്യേറ്റീവിന് രൂപം കൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു.2005 ബാച്ച് ഓഫീസറായ അഭിഷേക് ഡൽഹി ഐഐടിയുടെ സന്തതിയാണ്. ഇതു വഴി സിറ്റി പൊലീസും വിവിധ ഉദ്യോഗസ്ഥന്മാരും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകളിലൂടെ ജനങ്ങളുമായി ഫലപ്രദമായി ആശയവിനിമയം ചെയ്യാനാരംഭിച്ചിരുന്നു. ഈ പരിഷ്‌കാരം ആരംഭിച്ചതിന് ഒരു വർഷത്തിനുള്ളിൽ ബാംഗ്ലൂർ പൊലീസിന്റെ ട്വിറ്റർ അക്കൗണ്ടിന് 3.50 ലക്ഷം ഫോളോവേഴ്‌സുണ്ടായെന്നതാണ് അതിശയകരമായ കാര്യം. ഇതിന്റെ ഫേസ്‌ബുക്ക് പേജിനാകട്ടെ ഇക്കാലത്തിനിടെ ആറ് ലക്ഷം ഫോളോവേഴ്‌സുമുണ്ടായി.
സോഷ്യൽ മീഡിയകളെ ജനങ്ങളിൽ നിന്നുള്ള ഫീഡ്ബാക്ക് സ്വരൂപിക്കാനും ട്രാഫിക്ക് മാനേജ് മെന്റിനും കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും പൊലീസ് ഫലപ്രദമായി ഉപയോഗിക്കാൻ തുടങ്ങിയത് ഇതിന് ശേഷമാണ്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ ഐസിസ് ബന്ധമാരോപിച്ച് ഗോയൽ പിന്നീട് അറസ്റ്റിലാവുകയും ചെയ്തു.
ഗോയലിന്റെ മാണ്ഡ്യയിലെ സഹപ്രവർത്തകനും പൂണെ യൂണിവേഴ്‌സിറ്റിയിൽ നിന്നും എൻജിനീയറിങ് ഡിഗ്രിയും എൻഐടി ജാംഷഡ്പൂരിൽ നിന്നും എംടെക്കും നേടിയ 2009 ബാച്ച് ഐപിഎസ് ഓഫീസറായ ഭൂഷൻ ബൊരാസും ഈ വക കാര്യങ്ങളിൽ ഒട്ടും പിന്നിലല്ല. ഒന്നര വർഷം മുമ്പ് അദ്ദേഹം ഒരു വെഹിക്കിൾ ഡാറ്റാബേസ് മാനേജ്‌മെന്റ് സിസ്റ്റം സൃഷ്ടിച്ച് ശ്രദ്ധേയനായിരുന്നു. ഈ സിസ്റ്റത്തിലൂടെ പൊലീസ് സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് കാണാതായ 786 വാഹനങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിച്ചിരുന്നു. ഇതിനായി ഒരു പ്രത്യേക സോഫ്റ്റ് വെയറും ബോരാസ് ഡിസൈൻ ചെയ്തിരുന്നു. ഇതിന് അദ്ദേഹത്തിന് ബെസ്റ്റ് ഇഗവേണൻസ് ഇനീഷ്യേറ്റീവ് അവാർഡും ലഭിച്ചു.
2006 ബാച്ചിലെ ഐപിഎസ് ഓഫീസറായ യുപിയിലെ ഗസ്സിയാബാദ് എസ്‌പി ധർമേന്ദ്ര യാദവ് നിർമ്മിച്ച ആധുനിക പ്രോഗ്രാം കാണാതാകുന്ന കുട്ടികളെ എളുപ്പത്തിൽ കണ്ടെത്താൻ സഹായകമാകുന്നുണ്ട്. ഓപ്പറേഷൻ സ്‌മൈൽ എന്നാണീ പ്രൊജക്ടിന്റ പേര്. ഇതിലൂടെ മാസങ്ങൾക്കം 800 കുട്ടികളെ കണ്ടുപിടിക്കാൻ സാധിച്ചിരുന്നു.ഇവ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇത്തരത്തിൽ ഈ സ്മാർട്ട് ഓഫീസർമാർ രാജ്യത്തെ പൊലീസ് സേനയെ നിമിഷം പ്രതി നവീകരിക്കുകയാണെന്ന് ചുരുക്കം.