- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഖാമ കാലാവധി പാസ്‌പോർട്ട് കാലാവധിയുമായി ബന്ധപ്പെടുത്തുന്നത് ജനുവരി ഒന്നുമുതൽ; ബോധവത്ക്കരണ പരിപാടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികളുടെ ഇഖാമ കാലാവധി പാസ്‌പോർട്ട് കാലാവധി വരെയാക്കിക്കൊണ്ടുള്ള നിയമം അടുത്ത ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലാക്കാനിരിക്കെ ഇതു സംബന്ധിച്ച ബോധവത്ക്കരണ പരിപാടികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. നിലവിൽ ഇഖാമ കാലാവധിയും പാസ്‌പോർട്ട് കാലാവധിയും തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിലും അടുത്ത വർഷം മ
കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികളുടെ ഇഖാമ കാലാവധി പാസ്‌പോർട്ട് കാലാവധി വരെയാക്കിക്കൊണ്ടുള്ള നിയമം അടുത്ത ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലാക്കാനിരിക്കെ ഇതു സംബന്ധിച്ച ബോധവത്ക്കരണ പരിപാടികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. നിലവിൽ ഇഖാമ കാലാവധിയും പാസ്‌പോർട്ട് കാലാവധിയും തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിലും അടുത്ത വർഷം മുതൽ പാസ്‌പോർട്ട് കാലാവധി തീരുന്നതോടെ ഇഖാമ കാലാവധിയും തീരുന്ന തരത്തിലാണ് നിയമം കൊണ്ടു വരുന്നത്.
പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിനൊപ്പം തന്നെ വിദേശികൾക്ക് കുവൈറ്റിൽ താമസിക്കുന്നതിനുള്ള അനുമതിയും റദ്ദാകും. പിന്നീട് പാസ്‌പോർട്ട് പുതുക്കിയതിനു ശേഷം മാത്രമേ പുതിയ ഇഖാമ അനുവദിക്കുകയുള്ളൂ. ജനുവരി ഒന്നുമുതൽ ആരംഭിക്കുന്ന സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പുമായി വിമാനത്താവളം ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ മന്ത്രാലയം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയുടേത് ഉൾപ്പെടെ വിവിധ എംബസികളിലും ആഭ്യന്തരമന്ത്രാലയത്തിന്റെ വക ലഘുലേഖ വിതരണം ചെയ്യുന്നുണ്ട്. അറബിക്കു പുറമേ ഹിന്ദി, ഉർദു, ഫ്രഞ്ച്, ഇംഗ്ലിഷ് ഭാഷകളിലും ലഘുലേഖകളുണ്ട്.
നിലവിൽ, ഇഖാമയിൽ കാലാവധി അവശേഷിക്കുന്നവരുടെ പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ പാസ്‌പോർട്ട് പുതുക്കുകയും ഇഖാമാ വിവരങ്ങൾ പുതുക്കിയ പാസ്‌പോർട്ടിൽ രേഖപ്പെടുത്തുകയുമാണു പതിവ്. എന്നാൽ ഇതു പലതരത്തിലുള്ള സാങ്കേതിക തടസങ്ങൾക്കു കാരണമാകാറുണ്ട്. പുതുക്കിയ പാസ്‌പോർട്ടിൽ പലപ്പോഴും ഇഖാമ വിവരങ്ങൾ ചേർക്കാൻ മറുന്നുപോകാറുണ്ട് എന്നതാണ് പ്രധാനമായും ഉണ്ടാകുന്ന പ്രശ്‌നം.
പാസ്‌പോർട്ട് കാലാവധിയും ഇഖാമാ കാലാവധിയും ബന്ധപ്പെടുത്തുന്ന സംവിധാനം നിലവിൽ വരുന്നതോടെ പ്രശ്‌നത്തിനു പരിഹാരമാകുമെന്നാണ് അധികൃതർ കരുതുന്നത്. അക്കാര്യത്തിൽ തൊഴിലുടമകളും ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു. ഗാർഹികത്തൊഴിലാളികളുടെ കാര്യത്തിലും തൊഴിലുടമകൾ ശ്രദ്ധിക്കണം.