കുവൈറ്റ്: നിങ്ങളുടെ തൊഴിലുടമ തൊഴിൽ നിയമലംഘനം നടത്തിയാൽ നിങ്ങൾക്ക് ഇഖാമ മാറാൻ അവസരം ഒരുങ്ങുന്നു. മാൻപവർ അഥോറിറ്റി ആക്ടിങ് ഡയറക്ടർ അഹമമ്മദ് അൽ മൂസയാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം വർക്കിങ് പാർട്ണർ എന്ന നിലയിലാണെങ്കിലും ഇഖാമ മാറാമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ തൊഴിലുടമ നിയമം ശരിയായി പാലിക്കുന്നയാളാണെങ്കിൽ നിശ്ചിത കരാർ കാലാവധി കഴിഞ്ഞേ തൊഴിലാളിക്ക് ഇഖാമ മാറ്റം അനുവദിക്കൂ.

പിരിച്ചുവിടപ്പെട്ടവർ,സ്വന്തം താത്പര്യ പ്രകാരം രാജി വയ്ക്കുകയും ഇത് തൊഴിലുടമ അംഗീകരിക്കുകയും ചെയ്യുക,ഒരേ സ്‌പോൺസറുടെ കീഴിൽ തുടർച്ചയായി മൂന്ന് വർഷം ജോലി ചെയ്തവർ എന്നിവർക്കും ഇഖാമ മാറ്റം അനുവദിക്കും.

സ്വകാര്യ സ്‌കൂൾ അദ്ധ്യാപകർക്ക് അധ്യയന വർഷം പകുതിയായാൽ ഇഖാമ മാറാനാവില്ല. മൂന്നു വർഷത്തെ കരാർ അനുസരിച്ച് ജോലി ചെയ്യുന്നവർക്ക് അതുകഴിഞ്ഞാലേ ഇഖാമ മാറ്റം അനുവദിക്കൂ.