- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാമിലി വിസയിലുള്ളവരുടെ ഇഖാമ കാലാവധി സ്‌പോൺസറുടെ ഇഖാമാ കാലാവധിയുമായി ബന്ധപ്പെടുത്തും; ജനുവരി പത്തു മുതൽ പ്രാബല്യത്തിൽ; ഇഖാമ കാലവധി കഴിഞ്ഞ വിദേശികൾക്ക് പുതുക്കാൻ അവസരം
രാജ്യത്ത് ഫാമിലി വീസയിലുള്ളവരുടെ ഇഖാമ കാലവാധി സ്‌പോൺസറുടെ ഇഖാമാ കാലാവധിയുമായി ബന്ധപ്പെടുത്തുന്ന സംവിധാനം ജനുവരി പത്തുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസ കുടിയേറ്റവിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി തലാൽ അൽ മറാഫി അറിയിച്ചു. നിലവിൽ സ്‌പോൺസറുടെ ഇഖാമ കാലാവധി പരിഗണിക്കാതെ പരമാവധി അഞ്ചുവർഷം വരെ കുടുംബാഗങ
രാജ്യത്ത് ഫാമിലി വീസയിലുള്ളവരുടെ ഇഖാമ കാലവാധി സ്‌പോൺസറുടെ ഇഖാമാ കാലാവധിയുമായി ബന്ധപ്പെടുത്തുന്ന സംവിധാനം ജനുവരി പത്തുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസ കുടിയേറ്റവിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി തലാൽ അൽ മറാഫി അറിയിച്ചു. നിലവിൽ സ്‌പോൺസറുടെ ഇഖാമ കാലാവധി പരിഗണിക്കാതെ പരമാവധി അഞ്ചുവർഷം വരെ കുടുംബാഗങ്ങൾക്ക് ഇഖാമപതിച്ചുനൽകാറുണ്ട്. പുതിയ സംവിധാനമനുസരിച്ചു ഭർത്താവിന്റെ ഇഖാമാ കാലാവധി തീരുന്നതിനനുസരിച്ചു ഭാര്യയുടെയും മക്കളുടെയും ഇഖാമ കാലാവധിയും അവസാനിക്കും.
എന്നാൽ ഇഖാമ കാലാവധി കഴിഞ്ഞ വിദേശികൾക്ക് അവ പുതുക്കാനുള്ള അവസരം അനുവദിച്ചിട്ടുണ്ടന്ന് കുടിയേറ്റ വിഭാഗം അറിയിച്ചു. സ്വകാര്യ കമ്പനികളുടെ വിസയിലുള്ളവർക്കും ഗാർഹിക വിസയിലുള്ളവർ അടക്കം ഈ ആനുകൂല്യം ലഭ്യമാണ്.
ഇഖാമ കാലാവധി കഴിഞ്ഞ് എത്രകാലം കഴിഞ്ഞിട്ടുള്ളതാണെങ്കിലും വിദേശികൾക്ക് അവ പുതുക്കാനുള്ള അവസരമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള കുടിയേറ്റ വിഭാഗം നല്കിയിരിക്കുന്നത്. എന്നാൽ ഇവർ മറ്റ് സുരക്ഷാ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഇല്ലാത്തവരുമായിരിക്കണമെന്ന് കുടിയേറ്റ വിഭാഗം അറിയിച്ചു.
വിദേശികളുടെ ഇഖാമ കാലാവധി അവരുടെ പാസ്‌പോർട്ട് കാലാവധിയുമായി ബന്ധിപ്പിക്കുന്ന വ്യവസ്ഥയും ജനുവരി ആദ്യം മുതൽ നിലവിൽ വരും. ഇഖാമ പുതുക്കലിനും സന്ദർശക വിസയ്ക്കുമുള്ള ഫീസ് വർധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അന്തിമ റിപ്പോർട്ടിന്മേൽ പാർലമെന്റിന്റെ അനുമതി നേടിയ ശേഷമാകും ഫീസ് വർധന നടപ്പാക്കുക. അനധികൃത താമസക്കാർക്ക് ഇഖാമ നിയമസാധുതയുള്ളതാക്കാൻ തൊഴിൽ മന്ത്രാലയത്തെ സമീപിക്കാം. നിയമാനുസൃതം സമീപിക്കുന്നവർക്ക് ഇഖാമ കാലഹരണപ്പെട്ടത് എന്നാണെന്നു നോക്കാതെ സാധുത നൽകും. എന്നാൽ ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെട്ടവർക്ക് ഇഖാമ പുതുക്കി നൽകില്ല. ഇഖാമ പുതുക്കൽ, സന്ദർശക വീസയ്ക്കുള്ള അപേക്ഷ എന്നിവ ഓൺലൈൻ വഴിയാക്കും.
ഗാർഹികമേഖലയിൽ ഡ്രൈവർ തസ്തികയിൽ അല്ലാതെ ജോലിചെയ്യുന്നവർക്ക് അഞ്ചുവർഷത്തിനുശേഷം മാത്രമേ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുകയുള്ളു. അതാത് സ്‌പോൺസറുടെ കീഴിൽ മാത്രമായിരിക്കും ഡ്രൈവിങ് ലൈസൻസ് നൽകുക.