- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുക്കിയ പാസ്‌പോർട്ടിലേക്ക് ഇഖാമ വിവരങ്ങൾ മാറ്റൽ; ബന്ധപ്പെട്ട ഓഫീസിലെ കമ്പ്യൂട്ടറിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും യാത്ര മുടങ്ങാം; നടപടികളിൽ കുടുങ്ങി വിദേശികൾ
കുവൈത്ത് സിറ്റി: പുതുക്കിയ പാസ്‌പോർട്ടിലേക്ക് ഇഖാമ വിവരങ്ങൾ മാറ്റുന്ന നിയമങ്ങൾ കർശനമാക്കിയതോടെ വിദേശികൾ വെട്ടിലായിരിക്കുന്നു. പുതുക്കിയ പാസ്‌പോർട്ടിൽ ഇഖാമ വിവരം മാറ്റിപ്പതിപ്പിച്ചെങ്കിലും ബന്ധപ്പെട്ട ഓഫിസിലെ കമ്പ്യൂട്ടർ സംവിധാനത്തിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും യാത്ര തടസം നേരിടുന്നതാണ് വിദേശികൾക്ക
കുവൈത്ത് സിറ്റി: പുതുക്കിയ പാസ്‌പോർട്ടിലേക്ക് ഇഖാമ വിവരങ്ങൾ മാറ്റുന്ന നിയമങ്ങൾ കർശനമാക്കിയതോടെ വിദേശികൾ വെട്ടിലായിരിക്കുന്നു. പുതുക്കിയ പാസ്‌പോർട്ടിൽ ഇഖാമ വിവരം മാറ്റിപ്പതിപ്പിച്ചെങ്കിലും ബന്ധപ്പെട്ട ഓഫിസിലെ കമ്പ്യൂട്ടർ സംവിധാനത്തിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും യാത്ര തടസം നേരിടുന്നതാണ് വിദേശികൾക്ക് തിരിച്ചടിയായിരിക്കുന്നത്. ബന്ധപ്പെട്ട ഓഫീസിലെ കമ്പ്യൂട്ടറിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ യാത്രാ തടസം നേരിടുന്നതായാണ് റിപ്പോർട്ട്.
പുക്കിയ പാസ്‌പോർട്ടിലേക്ക് ഇഖാമ വിവരം പതിപ്പിക്കുന്നതോടെ ബന്ധപ്പെട്ട ഓഫിസിലെ കമ്പ്യൂട്ടർ സംവിധാനത്തിൽ ഇത് അപ്‌ഡേറ്റ് ചെയ്യപ്പെടേണ്ടതാണ്. ഇതോടെ, എമിഗ്രേഷൻ വകുപ്പിലെ കമ്പ്യൂട്ടർ ശൃംഖലയിലെല്ലാം ഇത് ലഭ്യമാവും. സാധാരണഗതിയിൽ പാസ്‌പോർട്ടിൽ ഇഖാമ പതിപ്പിക്കുന്നതോടെ അവ കമ്പ്യൂട്ടർ സംവിധാനത്തിൽ കയറിയിട്ടുണ്ടോ എന്നുറപ്പുവരുത്താൻ വഴിയൊന്നുമില്ല. പാസ്‌പോർട്ടിൽ ഇഖാമ പതിപ്പിച്ചിട്ടുണ്ടെങ്കിൽ യാത്രക്ക് തടസ്സമുണ്ടാവാറുമില്ല. എന്നാൽ, ഇപ്പോൾ പാസ്‌പോർട്ടിലേക്ക് ഇഖാമ വിവരങ്ങൾ മാറ്റൽ നടപടികൾ കർശനമാക്കിയ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗം കർശന പരിശോധന നടത്തുന്നതാണ് വിദേശികളെ കുടുക്കുന്നത്.
പാസ്‌പോർട്ടിൽ വിവരം ചേർത്തെങ്കിലും ബന്ധപ്പെട്ട ഓഫിസിലെ കമ്പ്യൂട്ടറിലെ വിവരം പുതുക്കിയിട്ടില്ലെങ്കിൽ മനസ്സിലാക്കാൻ പാസ്‌പോർട്ടിലെ ഇഖാമ പതിച്ച പേജ് പരിശോധിച്ചാൽ മതി. ഇഖാമ മാറ്റിപ്പതിച്ചതിൽ രേഖപ്പെടുത്തിയിട്ടുള്ളത് പുതിയ പാസ്‌പോർട്ടിന്റെ നമ്പർ തന്നെയാണെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയിലും അത് കയറിക്കഴിഞ്ഞുവെന്ന് മനസ്സിലാക്കാം. ഇന്ത്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളും കാലാവധി കഴിഞ്ഞ പാസ്‌പോർട്ട് പുതുക്കിനൽകുന്നത് പുതിയ പുസ്തകത്തിലാണ്. പഴയ പാസ്‌പോർട്ടിനും പുതിയതിനും വ്യത്യസ്ത നമ്പറുകളാകും. അതുകൊണ്ടുതന്നെ, പുതിയ പാസ്‌പോർട്ട് നമ്പർ ഇഖാമ പേജിലും കമ്പ്യൂട്ടർ ശൃംഖലകളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം. പഴയ പാസ്‌പോർട്ടിൽ പുതിയ പേജുകൾ കൂട്ടിച്ചേർത്ത് പുതുക്കി നൽകുന്ന രാജ്യങ്ങളുമുണ്ട്.
ഇവർക്ക് നമ്പർ മാറുന്ന പ്രശ്‌നമില്ലെങ്കിലും പാസ്‌പോർട്ട് പുതുക്കിയശേഷം ഇഖാമ വിവരം വീണ്ടും പതിപ്പിക്കുന്നതിൽ പലരും ശ്രദ്ധവെക്കാറില്ല. പാസ്‌പോർട്ട് പുസ്തകം മാറുന്നില്ല എന്നതിനാൽ രണ്ടാമതും ഇഖാമ വിവരം ചേർക്കേണ്ടതില്ല എന്ന ധാരണയിലാണിത്. എന്നാൽ, ഇങ്ങനെ സംഭവിക്കുന്നതോടെ എമിഗ്രേഷൻ വകുപ്പിന്റെ കമ്പ്യൂട്ടർ ശൃംഖലയിലും വിവരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നില്ല. ഇത്തരക്കാരാണ് ഇപ്പോൾ പിഴ അടക്കാൻ നിർബന്ധിതരാവുന്നത്.