- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്താണ് ഇറാൻ അണ്വായുധ കരാർ..? എന്തുകൊണ്ടാണ് ട്രംപ് പിന്മാറിയത്...? എന്തുകൊണ്ടാണ് ലോകം ഒറ്റക്കെട്ടായി എതിർത്തിട്ടും ശത്രുക്കളായ ഇസ്രയേലും സൗദിയും അനുകൂലിക്കുന്നത്..? കരാർ റദ്ദാക്കുമ്പോൾ ലോകത്തിന് എന്ത് സംഭവിക്കും...?
2015ൽ ഇറാനും അമേരിക്കയടക്കമുള്ള ലോകശക്തികളും തമ്മിലുണ്ടാക്കിയ അണ്വായുധ കരാറിൽ നിന്നും അമേരിക്കയെ പിൻവലിച്ച പ്രസിഡന്റിന്റെ നടപടിക്കെതിരെ ലോകമെമ്പാട് നിന്നും പരക്കെ എതിർപ്പുയർന്ന് കൊണ്ടിരിക്കുകയാണല്ലോ. ഇതിലൂടെ തന്റെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ട്രംപ് പാലിച്ചിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എന്താണ് ഇറാൻ അണ്വായുധ കരാർ..? എന്തുകൊണ്ടാണ് ട്രംപ് പിന്മാറിയത്...? എന്തുകൊണ്ടാണ് ലോകം ഒറ്റക്കെട്ടായി എതിർത്തിട്ടും ശത്രുക്കളായ ഇസ്രയേലും സൗദിയും അനുകൂലിക്കുന്നത്..? കരാർ റദ്ദാക്കുമ്പോൾ ലോകത്തിന് എന്ത് സംഭവിക്കും...? തുടങ്ങിയ സംശയങ്ങൾ ഭൂരിഭാഗം പേരുടെയും മനസിൽ ഉയരുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട ഈ വക അടിസ്ഥാന വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. എന്താണ് ഇറാൻ അണ്വായുധ കരാർ..?ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്താണ് പി5 അംഗങ്ങളായ യുഎസ്,യുകെ, ഫ്രാൻസ്, ചൈന, റഷ്യ എന്നിവയും ജർമനിയും ചേർന്ന് ഇറാനുമായി അണ്വായുധ കരാറുണ്ടാക്കിയത്. യുഎൻ സുരക്ഷാ സമിതിയിലെ അംഗങ്ങളുമാണീ ലോക ശക്തികൾ. ജോയിന്റ് കോംപ്രഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ എ
2015ൽ ഇറാനും അമേരിക്കയടക്കമുള്ള ലോകശക്തികളും തമ്മിലുണ്ടാക്കിയ അണ്വായുധ കരാറിൽ നിന്നും അമേരിക്കയെ പിൻവലിച്ച പ്രസിഡന്റിന്റെ നടപടിക്കെതിരെ ലോകമെമ്പാട് നിന്നും പരക്കെ എതിർപ്പുയർന്ന് കൊണ്ടിരിക്കുകയാണല്ലോ. ഇതിലൂടെ തന്റെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ട്രംപ് പാലിച്ചിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എന്താണ് ഇറാൻ അണ്വായുധ കരാർ..? എന്തുകൊണ്ടാണ് ട്രംപ് പിന്മാറിയത്...? എന്തുകൊണ്ടാണ് ലോകം ഒറ്റക്കെട്ടായി എതിർത്തിട്ടും ശത്രുക്കളായ ഇസ്രയേലും സൗദിയും അനുകൂലിക്കുന്നത്..? കരാർ റദ്ദാക്കുമ്പോൾ ലോകത്തിന് എന്ത് സംഭവിക്കും...? തുടങ്ങിയ സംശയങ്ങൾ ഭൂരിഭാഗം പേരുടെയും മനസിൽ ഉയരുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട ഈ വക അടിസ്ഥാന വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
എന്താണ് ഇറാൻ അണ്വായുധ കരാർ..?
ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്താണ് പി5 അംഗങ്ങളായ യുഎസ്,യുകെ, ഫ്രാൻസ്, ചൈന, റഷ്യ എന്നിവയും ജർമനിയും ചേർന്ന് ഇറാനുമായി അണ്വായുധ കരാറുണ്ടാക്കിയത്. യുഎൻ സുരക്ഷാ സമിതിയിലെ അംഗങ്ങളുമാണീ ലോക ശക്തികൾ. ജോയിന്റ് കോംപ്രഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ എന്നാണിത് അറിയപ്പെടുന്നത്. 2015 ജൂലൈയിൽ വിയന്നയിൽ വച്ചായിരുന്ന ഈ കരാർ നീക്ക് പോക്കിലെത്തിയത് .
പിന്നീട് യുഎൻ ഇതിന് അംഗീകാരം നൽകുകയും ചെയ്തു. ഇതിന് മുമ്പ് ഇറാന് മേൽ ഏർപ്പെടുത്തിയിരുന്ന അന്താരാഷ്ട്രഉപരോധം ഈ കരാർ പ്രകാരം നീക്കിയിരുന്നു. പകരം തങ്ങളുടെ ന്യൂക്ലിയർ പ്രോഗ്രാം ഉപേക്ഷിക്കണമെന്ന നിബന്ധനയായിരുന്നു ലോക ശക്തികൾ മുന്നോട്ട് വച്ചത്. ഇതിന് ഇറാൻ വഴങ്ങിയതോടെ അണ്വായുധ കരാർ നിലവിൽ വരുകയും ചെയ്തു. ഈ ഡീലിലെ കരാർ ഇറാൻ പാലിക്കുന്നുണ്ടെന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ഇടക്കിടെ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു.
എന്തുകൊണ്ടാണ് ട്രംപ് പിന്മാറിയത്...?
ഒബാമയുടെ കാലത്തെ അമേരിക്കയും മറ്റ് രാജ്യങ്ങളും ഇറാനുമായുണ്ടാക്കിയ ഈ ഡീൽ കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് ആരോപിച്ചാണ് ട്രംപ് ഇതിൽ നിന്നും പിന്മാറിയിരിക്കുന്നത്. ഈ കരാർ ഒരു മീഡിയം ടേം പ്ലാൻ മാത്രമാണെന്നും ഇറാന്റെ നോൺ-ന്യൂക്ലിയർ ആയുധങ്ങളെയും മിസൈൽ പ്രോഗ്രാമുകളെയും നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കില്ലെന്നുമാണ് ഈ കരാറിന്റെ വിമർശകർ ആരോപിക്കുന്നത്. ഇതിന് പുറമെ ട്രംപിന്റെ വിദേശ നയം ഇറാനുമായി നിരന്തരം ഉടക്കുണ്ടാക്കുന്ന വിധത്തിലുള്ളതും കാര്യങ്ങളെ വഷളാക്കി.
ഈ ഡിലീനെ എതിർക്കുന്ന ഇസ്രയേലുമായി ട്രംപിനുള്ള സൗഹൃദവും ഈ കരാറിൽ നിന്നും അമേരിക്കയെ പിൻവലിക്കാൻ ട്രംപിനെ പ്രേരിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഈ ഡീൽ തന്റെ ഭരണകാലത്തെ ഏറ്റവും വലിയ വിദേശനയ നേട്ടമായി ഒബാമ അവകാശപ്പെട്ടിരുന്നു. ട്രംപ് അധികാരമേറ്റെടുത്ത ഉടൻ ഒബാമയുടെ കാലത്ത് നിരവധി നിയമങ്ങളും നയങ്ങളും റദ്ദാക്കിയിരുന്നു. അക്കൂട്ടത്തിൽ ട്രംപ് ഇറാനുമായുള്ള അണ്വായുധ കരാറിന്റെ കടയ്ക്കലും കത്തി വച്ചിരിക്കുകയാണ്.
കരാർ റദ്ദാക്കിയതിനെ ശത്രുക്കളായ ഇസ്രയേലും സൗദിയും അനുകൂലിക്കുന്നതെന്തുകൊണ്ട്...?
യുഎസിന്റെ സഖ്യകക്ഷികളായ രാജ്യങ്ങൾ വരെ അമേരിക്ക കരാറിൽ നിന്നും പിന്മാറിയതിനെ ശക്തമായി എതിർക്കുന്നുണ്ട്. യുകെ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസനും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ ട്രംപിന്റെ നടപടിയെ കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. എന്നാൽ ട്രംപിന്റെ നീക്കത്തെ ധീരമായ നടപടിയെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇറാന്റെ പരമ്പരാഗത ശത്രുവായ സൗദിയും അമേരിക്കൻ നടപടിയെ പിന്തുണച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം മറന്ന് ഇസ്രയേലും സൗദിയും ഒന്നിക്കുന്ന അത്ഭുതകരമായ നീക്കത്തിനും ലോകം സാക്ഷ്യം വഹിച്ചിരിക്കുകയാണിപ്പോൾ.
പ്രത്യാഘാതങ്ങൾ
ട്രംപ് ഇറാനുമായുള്ള ആണവകരാറിൽ നിന്നും പിൻവലിഞ്ഞത് വ്യാപാര-ബിസിനസ് രംഗത്ത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുറപ്പാണ്. ഇതിനെ തുടര്ന്ന് റോൾസ് റോയ്സ്, വോഡഫോൺ, ബ്രിട്ടീഷ് എയർവേസ് തുടങ്ങിയ കമ്പനികൾ ഇറാനുമായുള്ള ബന്ധം പെട്ടെന്ന് ഇല്ലാതാക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഇതിനെ തുടർന്ന് ബില്യൺ പൗണ്ടിന്റെ ഡീലുകൾ റദ്ദാക്കാനും അവർ നിർബന്ധിതരായിരിക്കുന്നു. 2015ൽ ഇറാന് മേലുള്ള ഉപരോധം എടുത്ത് മാറ്റിയതിനെ തുടർന്ന് ബ്രിട്ടീഷ് കമ്പനികൾ ബില്യൺ കണക്കിന് പൗണ്ടായിരുന്നു ഇറാനിൽ നിക്ഷേപിച്ചിരുന്നത്. അവയ്ക്കെല്ലാം ട്രംപിന്റെ പുതിയ നീക്കം ഭീഷണിയാകുമെന്നുറപ്പാണ്. 2015ന് ശേഷം യുകെ കമ്പനികൾ 450 ബില്യൺ പൗണ്ടായിരുന്നു ഇറാനിൽ നിക്ഷേപിച്ചിരുന്നത്.