- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാൻ രണ്ടും കൽപ്പിച്ച് തന്നെ; ഇസ്രയേലിന്റെ അണുബോംബ് വിവരങ്ങൾ പുറത്തായതോടെ സൈനിക ശക്തി അറിയിച്ച് കൂറ്റൻ പരേഡ്; ഒരേ സമയം ആക്രമിക്കാൻ കരുത്തുള്ള മിസൈലുകൾ പരസ്യമാക്കി ശക്തി പ്രകടനം
അമേരിക്കയും ഇസ്രയേലും തമ്മിലുള്ള 38 ബില്യൺ ഡോളറിന്റെ റെക്കോർഡ് ആയുധ ഇടപാടിനെ കുറിച്ചുള്ള വിവരങ്ങൾ വെളിച്ചത്ത് വന്നതോടെ ഇറാനും അടങ്ങിയിരിക്കാൻ തയ്യാറല്ല. ഇക്കാരണത്താലാണ് ഇറാൻ ഇപ്പോൾ രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങിയിരിക്കുന്നത്. ഇസ്രയേലിന്റെ അണുബോംബ് വിവരങ്ങൾ പുറത്ത് വന്നതോടെ സൈനിക ശക്തി അറിയിച്ച് ഇറാൻ കൂറ്റൻ പരേഡാണ് നടത്തിയിരിക്കുന്നത്. ഒരേ സമയം ആക്രമിക്കാൻ കരുത്തുള്ള മിസൈലുകൾ പരസ്യമാക്കിക്കൊണ്ടുള്ള ശക്തിപ്രകടനം കൂടിയായിരുന്നു അത്. ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ 36ാം വാർഷികം അനുസ്മരണം പ്രമാണിച്ചാണ് ഇറാൻ ഈ മിലിട്ടറി പരേഡ് ടെഹ്റാനിൽ നടത്തിയിരിക്കുന്നത്. 16 ബാലിസ്റ്റിക് മിസൈലുകളടക്കമുള്ള നിരവധി ശക്തിയേറിയ ആയുധങ്ങൾ അണിനിരത്തിയുള്ള ശക്തിപ്രകടനമായിരുന്നു ഇത്. ഒന്നിലധികം വാർഹെഡുകളുള്ള പുതിയ മിസൈലായ സോൾഫാഗർ അടക്കമുള്ളവ ഇതിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഇറാന്റെ ആജന്മശത്രുവായ ഇസ്രയേലിനുള്ള ശക്തമായ താക്കീത് കൂടിയായിരുന്നു ഈ പരേഡെന്ന് വ്യക്തമാണ്. ഇസ്രയേൽ തെറ്റായ നീക്കം നടത്തുന്ന നിമിഷം ഇത്തരം ആയുധങ്ങളിലൂട
അമേരിക്കയും ഇസ്രയേലും തമ്മിലുള്ള 38 ബില്യൺ ഡോളറിന്റെ റെക്കോർഡ് ആയുധ ഇടപാടിനെ കുറിച്ചുള്ള വിവരങ്ങൾ വെളിച്ചത്ത് വന്നതോടെ ഇറാനും അടങ്ങിയിരിക്കാൻ തയ്യാറല്ല. ഇക്കാരണത്താലാണ് ഇറാൻ ഇപ്പോൾ രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങിയിരിക്കുന്നത്. ഇസ്രയേലിന്റെ അണുബോംബ് വിവരങ്ങൾ പുറത്ത് വന്നതോടെ സൈനിക ശക്തി അറിയിച്ച് ഇറാൻ കൂറ്റൻ പരേഡാണ് നടത്തിയിരിക്കുന്നത്. ഒരേ സമയം ആക്രമിക്കാൻ കരുത്തുള്ള മിസൈലുകൾ പരസ്യമാക്കിക്കൊണ്ടുള്ള ശക്തിപ്രകടനം കൂടിയായിരുന്നു അത്. ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ 36ാം വാർഷികം അനുസ്മരണം പ്രമാണിച്ചാണ് ഇറാൻ ഈ മിലിട്ടറി പരേഡ് ടെഹ്റാനിൽ നടത്തിയിരിക്കുന്നത്. 16 ബാലിസ്റ്റിക് മിസൈലുകളടക്കമുള്ള നിരവധി ശക്തിയേറിയ ആയുധങ്ങൾ അണിനിരത്തിയുള്ള ശക്തിപ്രകടനമായിരുന്നു ഇത്.
ഒന്നിലധികം വാർഹെഡുകളുള്ള പുതിയ മിസൈലായ സോൾഫാഗർ അടക്കമുള്ളവ ഇതിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഇറാന്റെ ആജന്മശത്രുവായ ഇസ്രയേലിനുള്ള ശക്തമായ താക്കീത് കൂടിയായിരുന്നു ഈ പരേഡെന്ന് വ്യക്തമാണ്. ഇസ്രയേൽ തെറ്റായ നീക്കം നടത്തുന്ന നിമിഷം ഇത്തരം ആയുധങ്ങളിലൂടെ തങ്ങൾ ടെൽഅവീവ്, ഹെയ്ഫ പോലുള്ള നഗരങ്ങളെ തൊട്ടടുത്ത നിമിഷം ചുട്ടെരിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഇറാൻ ഇതിലൂടെ ഇസ്രാലേയിന് നൽകിയിരിക്കുന്നത്. ഈ വർഷം റഷ്യ ഇറാന് നൽകിയിരുന്ന എസ്-300 മിസൈലുകളും ഈ പ്രദർശനത്തിൽ അണി നിരത്തിയിരുന്നു. ഇറാനിലെ മറ്റിടങ്ങളിലും ഇത്തരത്തിലുള്ള സൈനികപരേഡുകൾ നടത്തിയിരുന്നു.
തെക്കൻ തുറമുഖ നഗരമായ ബൻദാർ അബാസിൽ 500 ബോട്ടുകൾ, സബ്മറൈനുകൾ, ഫൈറ്റർജെറ്റുകൾ, ഹെലികോപ്റ്ററുകൾ, തുടങ്ങിയവ അണിനിരത്തിയായിരുന്നു ഇറാൻ ശക്തിപ്രകടനം നടത്തിയത്. ടെഹ്റാനിൽ നടന്ന പരിപാടിയിൽ ഇറാന് സ്വാതന്ത്ര്യം വേണമെന്നുള്ള പ്രഖ്യാപനം ഇറാനിയൻ ആംഡ് ഫോഴ്സസിന്റെ മേജർ ജനറലായ മുഹമ്മദ് ഹുസൈൻ ബാഖെരി നടത്തുകയും ചെയ്തിരുന്നു. 1980-88കളിൽ ഇറാഖുമായി നടത്തിയ യുദ്ധത്തിൽ നിന്നും ഇറാൻ പാഠങ്ങളേറെ പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.ഇപ്പോൾ വിവിധ രാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ രാജ്യത്തിന് ഇത് വഴികാട്ടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സെപ്റ്റംബറിൽ അമേരിക്കയും ഇറാഖും തമ്മിൽ 10 വർഷത്തെ നിർണായകമായ സൈനികസഹായ കരാറിൽ ഒപ്പ് വച്ചതാണ് ഇറാനെ പ്രകോപനത്തിലാഴ്‌ത്തിയിരിക്കുന്നത്.
ഈ കരാർ കാരണം തങ്ങളുടെ പ്രതിരോധ സംവിധാനം വീണ്ടും ശക്തിപ്പെടുത്താൻ നിർബന്ധിതരായിരിക്കുന്നുവെന്നും ജനറൽ ബാഖെരി പറയുന്നു. ഇറാഖിനെയും സിറിയയെയും നശിപ്പിക്കുകയെന്നതാണ് അമേരിക്ക, ഇസ്രയേൽ, തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നവർ എന്നിവരുടെ അടിസ്ഥാന ലക്ഷ്യമെന്നും അദ്ദേഹം ആരോപിക്കുന്നു. ഇറാഖിലെയും സിറിയയിലെയും സൈനിക നീക്കങ്ങൾക്ക് ഉപദേശം നൽകാൻ ഇറാൻ അഡൈ്വസർമാരെ അയച്ചിട്ടുണ്ട്. എന്നാൽ സൗദിയുമായി ഇറാനുള്ള ഉരസലുകൾ വർധിച്ച് വരുന്ന സാഹചര്യമാണുള്ളത്. സിറിയയിലെയും യെമനിലെയും സംഘർഷങ്ങളിൽ ഇരു രാജ്യങ്ങളും എതിർപക്ഷത്താണുള്ളത്.