- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിക്ക് പിന്നാലെ ഇറാനും കടുത്ത ഇസ്ലാമിക നിയമങ്ങളിൽ അയവുവരുത്തുന്നു; ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ ഇനി സ്ത്രീകളെ ജയിലിൽ അടയ്ക്കില്ലെന്ന് പൊലീസ് തലവൻ
കടുത്ത ഇസ്ലാമിക നിയമങ്ങൾ പിന്തുടർന്നിരുന്ന രാജ്യമായിരുന്നു സൗദി അറേബ്യ. നിയമങ്ങളിലേറെയും ഇപ്പോഴും നിലവിലുണ്ടെങ്കിലും സ്ത്രീകളോടുള്ള സമീപനത്തിൽ അടുത്ത കാലത്ത് ശ്രദ്ധേയമായ ചില മാറ്റങ്ങളുണ്ടായി. സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുവാദം നൽകിയതും ഫുട്‌ബോൾ സ്‌റ്റേഡിയത്തിലിരുന്ന് കളികാണാനുള്ള സ്വാതന്ത്ര്യം നൽകിയതും അതിൽ ചിലതാണ്. സൗദിയിൽ വരുത്തിയ ഇളവുകളോട് സമാനമായി ഇറാനും സ്ത്രീ സൗഹൃദമായി നിയമങ്ങൾ തിരുത്തുകയാണ്. ചെറിയ തോതിൽ നിയമലംഘനം നടത്തുന്നവരെ ജയിലിലടയ്‌ക്കേണ്ടെന്ന തീരുമാനമാണ് ഇറാൻ പൊലീസ് കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ ജയിലിലടയ്‌ക്കേണ്ടെന്ന് തീരുമാനിച്ചതായി ടെഹ്‌റാൻ പൊലീസ് തലവൻ ബ്രിഗേഡിയർ ജനറൽ ഹുസൈൻ റഹീമി പറഞ്ഞു. ശിക്ഷയ്ക്ക് പകരം ഇത്തരക്കാർക്ക് മതനിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്ന ക്ലാസ്സുകളാകും ഉണ്ടാവുക. ഇതിനായി, ടെഹ്‌റാനിൽ മാത്രം നൂറോളം കൗൺസലിങ് കേന്ദ്രങ്ങൾ തുറന്നതായും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക നിയമങ്ങൾ പാലിക്കാത്തവർക്കെതിരേ കേസുകളെടുക്കുകയോ അവരെ തടവിലാക്കു
കടുത്ത ഇസ്ലാമിക നിയമങ്ങൾ പിന്തുടർന്നിരുന്ന രാജ്യമായിരുന്നു സൗദി അറേബ്യ. നിയമങ്ങളിലേറെയും ഇപ്പോഴും നിലവിലുണ്ടെങ്കിലും സ്ത്രീകളോടുള്ള സമീപനത്തിൽ അടുത്ത കാലത്ത് ശ്രദ്ധേയമായ ചില മാറ്റങ്ങളുണ്ടായി. സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുവാദം നൽകിയതും ഫുട്‌ബോൾ സ്‌റ്റേഡിയത്തിലിരുന്ന് കളികാണാനുള്ള സ്വാതന്ത്ര്യം നൽകിയതും അതിൽ ചിലതാണ്. സൗദിയിൽ വരുത്തിയ ഇളവുകളോട് സമാനമായി ഇറാനും സ്ത്രീ സൗഹൃദമായി നിയമങ്ങൾ തിരുത്തുകയാണ്.
ചെറിയ തോതിൽ നിയമലംഘനം നടത്തുന്നവരെ ജയിലിലടയ്‌ക്കേണ്ടെന്ന തീരുമാനമാണ് ഇറാൻ പൊലീസ് കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ ജയിലിലടയ്‌ക്കേണ്ടെന്ന് തീരുമാനിച്ചതായി ടെഹ്‌റാൻ പൊലീസ് തലവൻ ബ്രിഗേഡിയർ ജനറൽ ഹുസൈൻ റഹീമി പറഞ്ഞു. ശിക്ഷയ്ക്ക് പകരം ഇത്തരക്കാർക്ക് മതനിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്ന ക്ലാസ്സുകളാകും ഉണ്ടാവുക. ഇതിനായി, ടെഹ്‌റാനിൽ മാത്രം നൂറോളം കൗൺസലിങ് കേന്ദ്രങ്ങൾ തുറന്നതായും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക നിയമങ്ങൾ പാലിക്കാത്തവർക്കെതിരേ കേസുകളെടുക്കുകയോ അവരെ തടവിലാക്കുകയോ വേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാർക്ക് നിയമബോധവത്കരണം നടത്താനാണ് തീരുമാനം. ഇതുവരെ 7913 പേരെ ഇത്തരം കൗൺസലിങ് കേന്ദ്രങ്ങളിലെത്തിച്ച് മതപഠനം നടത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഏതൊക്കെ മതനിയമങ്ങളാണ് ഇത്തരത്തിൽ ഇളവുവരുത്തിയിട്ടുള്ളതെന്ന് റഹീമി വെളിപ്പെടുത്തിയിട്ടില്ല.
തന്റെ മുൻഗാമി ജനറൽ ഹുസൈൻ സജേദിനിയയിൽനിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് റഹീമി ഇക്കാര്യത്തിൽ പുലർത്തിയിട്ടുള്ളത്. ശിരോവസ്ത്രം ധരിക്കാതെ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുകയോ തെറ്റായ രീതിയിൽ ശിരോവസ്ത്രം ധരിക്കുകയോ ചെയ്തവരെ മതപൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കലായിരുന്നു സജേദിനിയയുടെ രീതി. ഏഴായിരത്തോളം പൊലീസുകാരെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുമാത്രമായി അദ്ദേഹം നിയോഗിച്ചിരുന്നു.
കാറുകളിൽ യാത്ര ചെയ്യുമ്പോൾപ്പോൾ ശിരോവസ്ത്രം ഊർന്ന് താഴേക്കിറങ്ങിയാൽപ്പോലും പൊലീസ് കേസെടുത്തിരുന്നു. കാറിൽ യാത്ര ചെയ്യുമ്പോൾ, ശിരോവസ്ത്രം ശരിയാംവിധം ധരിക്കാതിരുന്ന 40000-ത്തോളം സ്ത്രീകൾക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്ന് 2015 ഒടുവിൽ ട്രാഫിക് പൊലീസ് പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. പിടിക്കപ്പെടുമ്പോൾത്തന്നെ പിഴയീടാക്കലാണ് ഇതിലെ ശിക്ഷ.
1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ശിരോവസ്ത്രം ഇറാനിൽ നിർബന്ധമാണ്. എന്നാൽ, നിയമത്തിലെ കാർക്കശ്യം ഓരോ മേഖലയനുസരിച്ച് വ്യത്യാസപ്പെട്ടുവന്നു. ധനാഢ്യർ താമസിക്കുന്ന മേഖലയിൽ ഇത് പലപ്പോഴും നടപ്പാക്കുക ബുദ്ധിമുട്ടായി. ശിരോവസ്ത്രം ഫാഷന്റെ ഭാഗമായി മാറി. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്ന് 2013-ൽ അധികാരമേൽക്കുമ്പോൾ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞിരുന്നു. മതനിയമങ്ങൾ അടിച്ചേൽപ്പിക്കലല്ല പൊലീസിന്റെ പണിയെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു.