- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാൻ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി; പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനും സൈനിക കേന്ദ്രങ്ങളും പിടിച്ചെടുക്കാൻ നീക്കം; പ്രക്ഷോഭം ശക്തിപ്പെട്ടതോടെ സമാധാന ആഹ്വാനവുമായി ഇറാൻ പ്രസിഡന്റ്; പ്രക്ഷോഭത്തിൽ ഇതുവരെ അറസ്റ്റിലായത് 400 പേർ
ടെഹ്‌റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ 10 പേർ കൊല്ലപ്പെട്ടു. സായുധരായ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനും സൈനിക കേന്ദ്രങ്ങളും പിടിച്ചെടുക്കാനുള്ള നീക്കത്തിനിടെയാണ് ആളപായം ഉണ്ടായത്. ഞായറാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിലാണ് 10 പേർ മരണപ്പെട്ടത്. ഇതോടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ശനിയാഴ്ച പടിഞ്ഞാറൻ ഇറാനിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭം ശക്തിപ്പെട്ടതിനെ തുടർന്ന് പ്രസിഡന്റ് ഹസൻ റൂഹാനി സമാധാന ആഹ്വാനവുമായി രംഗത്തുവന്നു. ഞായർ രാത്രിയാണ് റൂഹാനി പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് റുഹാനി പ്രതികരിക്കുന്നത്. രാജ്യത്തെ ശക്തിപ്പെടുത്തുന്നവയാണെങ്കിൽ ഏതു തരത്തിലുള്ള വിമർശനവും പ്രതിഷേധവും സ്വാഗതം ചെയ്യും. എന്നാൽ അക്രമത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനമായ ടെഹ്‌റാനിലെ എൻഘെലബ് ചത്വരത്തിൽ പ്രതിഷേധക്കാർക്കുനേരെ ഞായറാഴ്ച പൊലീസുകാർ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തെക്കു
ടെഹ്‌റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ 10 പേർ കൊല്ലപ്പെട്ടു. സായുധരായ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനും സൈനിക കേന്ദ്രങ്ങളും പിടിച്ചെടുക്കാനുള്ള നീക്കത്തിനിടെയാണ് ആളപായം ഉണ്ടായത്. ഞായറാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിലാണ് 10 പേർ മരണപ്പെട്ടത്. ഇതോടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ശനിയാഴ്ച പടിഞ്ഞാറൻ ഇറാനിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.
പ്രക്ഷോഭം ശക്തിപ്പെട്ടതിനെ തുടർന്ന് പ്രസിഡന്റ് ഹസൻ റൂഹാനി സമാധാന ആഹ്വാനവുമായി രംഗത്തുവന്നു. ഞായർ രാത്രിയാണ് റൂഹാനി പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് റുഹാനി പ്രതികരിക്കുന്നത്. രാജ്യത്തെ ശക്തിപ്പെടുത്തുന്നവയാണെങ്കിൽ ഏതു തരത്തിലുള്ള വിമർശനവും പ്രതിഷേധവും സ്വാഗതം ചെയ്യും. എന്നാൽ അക്രമത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനമായ ടെഹ്‌റാനിലെ എൻഘെലബ് ചത്വരത്തിൽ പ്രതിഷേധക്കാർക്കുനേരെ ഞായറാഴ്ച പൊലീസുകാർ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തെക്കു പടിഞ്ഞാറുള്ള ഇസെഹ്, പടിഞ്ഞാറുള്ള കെർമാൻഷാ, ഖൊറാമാബാദ്, വടക്കു പടിഞ്ഞാറുള്ള ഷാഹിൻഷഹർ, വടക്കുള്ള സൻജാൻ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ഇതുവരെ 400 പേർ അറസ്റ്റിലായിട്ടുണ്ട്. ശനിയാഴ്ച രാത്രിയിൽ ടെഹ്‌റാനിൽ മാത്രം ഇരുനൂറോളം പേർ അറസ്റ്റിലായി. ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്ക് തുടരുകയാണ്.
പ്രക്ഷോഭം തുടർന്നാൽ ഉരുക്കുമുഷ്ടി നേരിടേണ്ടിവരുമെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. വിലക്കയറ്റത്തിനും അഴി മതിക്കും എതിരേ എന്ന പേരിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പൊതുമുതൽ നശിപ്പിക്കുന്നതും രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തുന്നതും അംഗീകരിക്കാനാവില്ലെന്നും ബ്രിഗേഡിയർ ജനറൽ ഇസ്മയിൽ കോസ്വാരി പറഞ്ഞു.
2009ൽ മുൻ പ്രസിഡന്റ് അഹമ്മദി നെജാദിന്റെ തെരഞ്ഞെടുപ്പുവിജയത്തിനു പിന്നാലെ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട ഗ്രീൻ പ്രക്ഷോഭത്തിനുശേഷം ഇറാനിൽ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്നു വിലയിരുത്തപ്പെടുന്നു.
വടക്കുകിഴക്കൻ ഇറാനിലെ മഷ്ദാദ് നഗരത്തിൽ വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം ടെഹ്‌റാൻ അടക്കമുള്ള മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ പുറത്താക്കണമെന്നും വധിക്കണമെന്നുമൊക്കെ മുദ്രാവാക്യങ്ങൾ ഉയർന്നു. മതനേതൃത്വത്തിന്റെ ഭരണം ഇ റാനിൽ വേണ്ടെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.
ഇതിനിടെ, സർക്കാരിനെ അനുകൂലിക്കുന്ന ആയിരങ്ങളും പ്രകടനവുമായി തെരുവിലിറങ്ങിയിരുന്നു. പ്രക്ഷോഭത്തിനു പിന്നിൽ വിദേശകരങ്ങളാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇറാനിലെ സ്ഥിതിഗതികൾ ലോകം വീക്ഷിക്കുന്നുണ്ടെന്നതു മറക്കരുതെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നൽകി.