- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാഖ് തിരഞ്ഞെടുപ്പ് അവസാന ഘട്ട ഫലങ്ങൾ പുറത്തുവന്നു ; അൽ സദറിന് മുൻതൂക്കം; സർക്കാരുണ്ടാക്കാൻ ഇറാന്റെയോ യുഎസിന്റെയോ പിന്തുണ കൂടിയേ തീരു;ഹാദി അൽ അമീറി പക്ഷം രണ്ടാം രാണ്ടാം സ്ഥാനത്ത്
ബഗ്ദാദ്; ഇറാഖ് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ ഫലം പുറത്തുവരുമ്പോൾ ദേശീയവാദിയായ ഷിയാ പുരോഹിതൻ മൊഖ്താദ അൽ-സദർ നയിക്കുന്ന സഖ്യത്തിന് മുന്നേറ്റം. ഇസ്ലാമിക് സ്റ്റേറ്റിന്റെ പരാജയത്തിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. നിലവിലെ പ്രധാനമന്ത്രി ഹൈദർ അൽ-അബാദി വളരെ പിന്നിലാണ്. നിലവിലെ ഫലങ്ങൾ പുറത്ത് വരുമ്പോൾ കൂട്ടുകക്ഷി സർക്കാരിനാണ് സാധ്യത കൂടുതൽ അങ്ങനയെങ്കിൽ ഇറാന്റെയോ യുഎസിന്റെയോ പിന്തുണയില്ലാത്ത സദറിന് ഭദ്രമായ സർക്കാരുണ്ടാക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏഴുലക്ഷത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രവാസി ഇറാഖികളുടെയും വോട്ടുകളുമാണ് നിലവിൽ എണ്ണിയത്. 8 പ്രവിശ്യകളിലായി 7000 സ്ഥാനാർത്ഥികളുണ്ട്. 2.4 കോടിയിലേറെ വോട്ടർമാരും. 329 അംഗങ്ങളുള്ള പാർലമെന്റിൽ കമ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെട്ട സദറിന്റെ പരിഷ്‌ക്കരണ മുന്നണി 54 സീറ്റുകൾ നേടി വലിയകക്ഷിയായി.എന്നാൽ ഇറാന്റെ പിന്തുണയുള്ള ഷിയ നേതാവ് ഹാദി അൽ അമീറിയുടെ പക്ഷം 47 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. നിലവിലെ പ്രധാനമന്ത്രി ഹൈ
ബഗ്ദാദ്; ഇറാഖ് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ ഫലം പുറത്തുവരുമ്പോൾ ദേശീയവാദിയായ ഷിയാ പുരോഹിതൻ മൊഖ്താദ അൽ-സദർ നയിക്കുന്ന സഖ്യത്തിന് മുന്നേറ്റം. ഇസ്ലാമിക് സ്റ്റേറ്റിന്റെ പരാജയത്തിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. നിലവിലെ പ്രധാനമന്ത്രി ഹൈദർ അൽ-അബാദി വളരെ പിന്നിലാണ്.
നിലവിലെ ഫലങ്ങൾ പുറത്ത് വരുമ്പോൾ കൂട്ടുകക്ഷി സർക്കാരിനാണ് സാധ്യത കൂടുതൽ അങ്ങനയെങ്കിൽ ഇറാന്റെയോ യുഎസിന്റെയോ പിന്തുണയില്ലാത്ത സദറിന് ഭദ്രമായ സർക്കാരുണ്ടാക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏഴുലക്ഷത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രവാസി ഇറാഖികളുടെയും വോട്ടുകളുമാണ് നിലവിൽ എണ്ണിയത്. 8 പ്രവിശ്യകളിലായി 7000 സ്ഥാനാർത്ഥികളുണ്ട്. 2.4 കോടിയിലേറെ വോട്ടർമാരും.
329 അംഗങ്ങളുള്ള പാർലമെന്റിൽ കമ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെട്ട സദറിന്റെ പരിഷ്‌ക്കരണ മുന്നണി 54 സീറ്റുകൾ നേടി വലിയകക്ഷിയായി.എന്നാൽ ഇറാന്റെ പിന്തുണയുള്ള ഷിയ നേതാവ് ഹാദി അൽ അമീറിയുടെ പക്ഷം 47 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. നിലവിലെ പ്രധാനമന്ത്രി ഹൈദർ അൽ അബാദിയുടെ മുന്നണി 42 സീറ്റുകളോടെ മൂന്നാം സ്ഥാനത്താണ്.
സദറും അമേരിയും ഇറാഖിലെ മുൻനിര രാഷ്ട്രീയനേതാക്കളിൽപ്പെട്ടവരാണ്. എന്നാൽ, ഇറാഖിലെ നിലവിലുള്ള അധികാരകേന്ദ്രങ്ങളെ അട്ടിമറിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ഇരുവരും തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്.മുഖ്തദാ അൽ സദർ തിരഞ്ഞെടുപ്പിൽ മൽസരിക്കാഞ്ഞതുകൊണ്ട് പ്രധാനമന്ത്രിയാകാൻ കഴിയുകയില്ല. എങ്കിലും പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചു ട്വീറ്റ് ചെയ്തു. നിയമം അനുസരിച്ചു പൂർണഫലം പ്രഖ്യാപിച്ചു 90 ദിവസത്തിനകം പുതിയ സർക്കാരുണ്ടാക്കണം. കൂട്ടുകക്ഷി സർക്കാർ വരാനാണു സാധ്യത.
യുഎസിനൊപ്പം ഇറാന്റെയും പിന്തുണയുള്ള നേതാവാണ് അബാദി. എന്നാൽ ഇരുരാജ്യങ്ങളുടെയും ശത്രുപക്ഷത്താണു സദർ. യുഎസ് അധിനിവേശത്തിനെതിരെ സായുധ പോരാട്ടം നടത്തിയിട്ടുള്ള സദർ ഇറാനിൽനിന്ന് അകന്നുനിൽക്കുന്ന അപൂർവം ഷിയ നേതാക്കളിലൊരാളാണ്.അൽ-സദറിന്റെയും കമ്യൂണിസ്റ്റ് കക്ഷികളുടെയും സഖ്യം ഇറാഖിലെ 18 പ്രവിശ്യകളിൽ ആറെണ്ണത്തിൽ മുന്നിലാണ്. നാലെണ്ണത്തിൽ രണ്ടാംസ്ഥാനവുമുണ്ട്. തൊട്ടുപിറകിലുള്ള കോൺക്വസ്റ്റ് സഖ്യം നാലുപ്രവിശ്യകളിൽ മുന്നിലെത്തിയപ്പോൾ രണ്ടിടത്ത് രണ്ടാംസ്ഥാനത്താണുള്ളത്.
ഐ.എസിനുനേരെ പോരാടിയ ഇറാന്റെ പിന്തുണയുള്ള അർധസൈനിക വിഭാഗങ്ങളിലെ മുൻ സൈനികരാണ് ഈ സഖ്യത്തിലുള്ളത്. ഹാദി അൽ-അമേരിയാണ് ഇതിന്റെ നേതാവ്.സദ്ദാം ഹുസൈനെ പുറത്താക്കിയശേഷമുള്ള സംഭവബഹുലമായ 15 വർഷം പിന്നിട്ടിരിക്കെ, രാജ്യത്തെ സ്ഥിരതയിലേക്കും സമാധാനത്തിലേക്കും തിരിച്ചെത്തിക്കുക എന്ന അതീവശ്രമകരമായ ദൗത്യമാണു വിജയികളെ കാത്തിരിക്കുന്നത്.