ഓൺലൈനായി ബുക്ക് ചെയ്യുന്ന ട്രെയിൻ ടിക്കറ്റിന് പേ ഓൺ ഡെലിവറി സംവിധാനമേർപ്പെടുത്തി ഇന്ത്യൻ റെയിൽവെ. ഐആർസിടിസി വഴി ഓൺലൈനായി ബുക്ക് ചെയ്യുന്നവർ ടിക്കറ്റ് നേരിട്ട് ലഭിക്കുമ്പോൾ മാത്രം ഇനി പണം നൽകിയാൽ മതി.

വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും 'പെ ഓൺ ഡെലിവറി' സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ സംവിധാനം ഉപയോഗിക്കാൻ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. ആധാർ, പാൻ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താവുന്നതാണ്.

അതേസമയം കാഷ് ഓൺ ഡെലിവറി സൗജന്യമല്ല, 5,000 രൂപവരെയുള്ള ഇടപാടിന് 90 രൂപയും നികുതിയും നൽകണം. അതിന് മുകളിലുള്ള ഇടപാടിന് 120 രൂപയും നികുതിയും ഈടാക്കും.