- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ ലഗേജ് നഷ്ടപ്പെട്ടാൽ വിഷമിക്കേണ്ട; ഇനി ട്രെയിനിലും സാധനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ; ആനുകൂല്യം ഐആർസിടിസിയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക്
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ സാധനങ്ങൾ നഷ്ടപ്പെട്ടാൽ ഇനി വിഷമിക്കേണ്ട കാര്യമില്ല. നഷ്ടപ്പെടുന്ന സാധനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ അധികൃതർ ഒരുങ്ങുന്നു. ഇന്ത്യൻ റയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) വെബ്‌സൈറ്റിലൂടെ ഇ-ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഇനി മുതൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. ലാപ്‌ടോപ്, മൊബൈൽ ഫ
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ സാധനങ്ങൾ നഷ്ടപ്പെട്ടാൽ ഇനി വിഷമിക്കേണ്ട കാര്യമില്ല. നഷ്ടപ്പെടുന്ന സാധനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ അധികൃതർ ഒരുങ്ങുന്നു.
ഇന്ത്യൻ റയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) വെബ്‌സൈറ്റിലൂടെ ഇ-ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഇനി മുതൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. ലാപ്‌ടോപ്, മൊബൈൽ ഫോൺ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കൾ ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അവസരമാണ് ഐആർസിടിസി ഒരുക്കുന്നത്.
ടിക്കറ്റെടുക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷ വേണമെന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ യാത്രക്കാർക്കു കഴിയും. ഇൻഷുറൻസ് പരിരക്ഷ വേണ്ട എന്നുള്ളവർക്ക് ഇതില്ലാതെയും ടിക്കറ്റെടുക്കാം.
ഇതിനുള്ള പ്രീമിയം നടപ്പാക്കുന്നത് യാത്രയുടെ ദൂരം, ക്ലാസ് എന്നിവയുടെ അടിസ്ഥാനത്തിലാണ്. ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിശദാംശങ്ങൾ തയാറാക്കിവരുന്നതേയുള്ളൂ. യാത്രയ്ക്കിടയിൽ ചികിത്സാ ആവശ്യം വരുന്നവർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യവും ആലോചനയിലുണ്ട്.
20 ലക്ഷം യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്ന റയിൽവേയിൽ 52 ശതമാനവും ഇ-ടിക്കറ്റ് എടുക്കുന്നവരാണെന്നും അതിനാൽ തന്നെ ഇവരിൽ നല്ലൊരു പങ്കും ഇൻഷുറൻസ് ഓപ്ഷൻ തെരഞ്ഞെടുക്കുമെന്നാണ് ഐആർസിടിസിയുടെ വിശ്വാസം.
നിലവിൽ ചില ട്രെയിനുകളിലും റൂട്ടുകളിലും ഇ-കേറ്ററിങ് സർവീസ് നൽകിവരുന്ന ഐആർസിടിസി ഇതു വ്യാപകമാക്കാനുള്ള ശ്രമത്തിലാണ്. ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌റ്റേഷനുകളിൽ എത്തുന്ന യാത്രക്കാർക്ക് പോർട്ടർ, ടാക്‌സി, ട്രെയിൻ യാത്രാ വിവരങ്ങൾ എന്നിവയടക്കമുള്ള തുടർസേവനങ്ങൾ നൽകുന്ന കെയർടേക്കർ സംവിധാനം നിലവിൽ വന്നുകഴിഞ്ഞു. വിനോദസഞ്ചാര പ്രാധാന്യമുള്ളവയടക്കം എല്ലാ പ്രധാന സ്‌റ്റേഷനുകളിലും നടപ്പാക്കാനാണ് ആലോചിക്കുന്നത്.