- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെയും മൂന്ന് മക്കളെയും കുത്തിക്കൊന്ന് അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു; അയർലണ്ടിനെ നടുക്കിയ ദുരന്തത്തിൽ ലോകം പങ്ക് ചേരുന്നു
അയർലണ്ടിലെ സ്‌കൂൾ അദ്ധ്യാപകനായ അൽ ഹാവെ ഭാര്യയെയും മൂന്ന് ആൺമക്കളെയും കുത്തിക്കൊന്ന് ആത്മഹത്യ ചെയ്തു. ഭാര്യ ക്ലോഡാഗും മക്കളായ ലിയാം(13), നിയാൽ(11),റ്യാൻ(6) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. കൗണ്ടി കാവനിലെ ബാർകോനിയിലെ ഇവരുടെ വീട്ടിലെ ബെഡ്റൂമിലാണ് മക്കളുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ കണ്ടെത്തിയിരുന്നത്. അച്ഛനമ്മമാരുടെ മൃതദേഹങ്ങൾ കിടന്നിരുന്നത് താഴത്തെ റൂമിലായിരുന്നു.ബലിജാമെസ്ഡഫ് ടൗണിനടുത്തുള്ള ശാന്തമായ ഗ്രാമീണ മേഖലയിലാണീ വീട് നിലകൊള്ളുന്നത്.ഇവരുടെ മൃതദേഹം കണ്ടെത്തിയത് ഒരു ബന്ധുവായിരുന്നു. തുടർന്ന് ഈ വിവരം കകോ മോണാഗനിലെ റീജിയണൽ ഗാർഡ ഹെഡ്ക്വാർട്ടേഴ്സിൽ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നലെ രാവിലെ സ്‌കൂളിലെ ഒരു യോഗത്തിൽ ഹാവെ പങ്കെടുക്കേണ്ടതായിരുന്നു. സംഭവമറിഞ്ഞ് ബാർകോണിയിലെ ഇവരുടെ വീട് നിന്നിരുന്ന ഓക്ഡെനെ എസ്റ്റേറ്റിലേക്ക് രണ്ട് ഓഫീസർമാർ എത്തിയിരുന്നു. ഇതിനെ തുടർന്ന് ഈ കൂട്ടക്കൊലയെക്കുറിച്ച് ഒരു വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമോ ഇന്നലെ നന്നെ പുലർച്ചയോ ആയിരിക്കു
അയർലണ്ടിലെ സ്‌കൂൾ അദ്ധ്യാപകനായ അൽ ഹാവെ ഭാര്യയെയും മൂന്ന് ആൺമക്കളെയും കുത്തിക്കൊന്ന് ആത്മഹത്യ ചെയ്തു. ഭാര്യ ക്ലോഡാഗും മക്കളായ ലിയാം(13), നിയാൽ(11),റ്യാൻ(6) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. കൗണ്ടി കാവനിലെ ബാർകോനിയിലെ ഇവരുടെ വീട്ടിലെ ബെഡ്റൂമിലാണ് മക്കളുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ കണ്ടെത്തിയിരുന്നത്. അച്ഛനമ്മമാരുടെ മൃതദേഹങ്ങൾ കിടന്നിരുന്നത് താഴത്തെ റൂമിലായിരുന്നു.ബലിജാമെസ്ഡഫ് ടൗണിനടുത്തുള്ള ശാന്തമായ ഗ്രാമീണ മേഖലയിലാണീ വീട് നിലകൊള്ളുന്നത്.ഇവരുടെ മൃതദേഹം കണ്ടെത്തിയത് ഒരു ബന്ധുവായിരുന്നു. തുടർന്ന് ഈ വിവരം കകോ മോണാഗനിലെ റീജിയണൽ ഗാർഡ ഹെഡ്ക്വാർട്ടേഴ്സിൽ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നലെ രാവിലെ സ്‌കൂളിലെ ഒരു യോഗത്തിൽ ഹാവെ പങ്കെടുക്കേണ്ടതായിരുന്നു.
സംഭവമറിഞ്ഞ് ബാർകോണിയിലെ ഇവരുടെ വീട് നിന്നിരുന്ന ഓക്ഡെനെ എസ്റ്റേറ്റിലേക്ക് രണ്ട് ഓഫീസർമാർ എത്തിയിരുന്നു. ഇതിനെ തുടർന്ന് ഈ കൂട്ടക്കൊലയെക്കുറിച്ച് ഒരു വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമോ ഇന്നലെ നന്നെ പുലർച്ചയോ ആയിരിക്കും കൊല നടന്നതെന്നാണ് കരുതുന്നത്. ഹാവെ ആദ്യം തന്റെ ഭാര്യയെയും പിന്നീട് മക്കളെയും കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അയർലണ്ടിലെ പൊലീസ് വിശ്വസിക്കുന്നത്. പ്രാദേശിക സമൂഹത്തിൽ ഏവരും ബഹുമാനിക്കുന്ന നല്ലൊരു അദ്ധ്യാപകനായിരുന്നു ഹാവെ.ഡെപ്യൂട്ടി സ്റ്റേറ്റ് പാത്തോളജിസ്റ്റായ ഡോ.മൈക്കൽ കുർട്ടിസ് അന്വേഷണത്തിന്റെ ഭാഗമായി ഈ വീട്ടിലെത്തിയിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഈ വീട് പൂട്ടി സീൽ വച്ചിരിക്കുകയാണ്.
ഈ സംഭവത്തിൽ പുറത്ത് നിന്നാർക്കെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്നാണ് ഗാർഡ വ്യക്തമാക്കുന്നത്. കൊലപാതകത്തിനായി തോക്ക് ഉപയോഗിച്ചതിന്റെ തെളിവുകൾ അവിടെ നിന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് അസിസ്റ്റന്റ് കമ്മീഷണറായ ഓ ഡ്രിസ്‌കോൾ വെളിപ്പെടുത്തുന്നത്. കേസിന്റെ ഭാഗമായി സാങ്കേതിക പരിശോധനക്കായി നിരവധി വസ്തുക്കൾ വീട്ടിൽ അവശേഷിക്കുന്നുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രാഥമിക ഘട്ടത്തിൽ ഈ കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം പറയാൻ സാധിക്കില്ലെന്നും ഓ ഡ്രിസ്‌കോൾ പറയുന്നു.വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിച്ചത്ത് വരുമെന്നാണ് കരുതുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ഈ കുടുംബത്തിന്റെ ബന്ധുക്കൾ , സുഹൃത്തുക്കൾ, നാട്ടുകാർ തുടങ്ങിയവരുമായി സംസാരിക്കുന്നതാണ്.
ഞായറാഴ്ചയായിരുന്നു കുടുംബാംഗങ്ങളെ അവസാനമായി ജീവനോടെ കണ്ടിരുന്നത്. അപ്പോൾ ഇവിടെ ഇത്തരത്തിലുള്ള ഒരു ദുരന്തം സംഭവിക്കാനുള്ള സൂചനകളൊന്നും പുറത്ത് വന്നിരുന്നില്ലന്നൊണ് റിപ്പോർട്ട്. കിൽകെന്നി സ്വദേശിയായ ഹാവെ വിവാഹിതനായിട്ട് 15 വർഷങ്ങളായി. ഭാര്യയായ ക്ലോഡാഗ് കോ കാവനിലെ മൗൺഡ്നുഗെൻഡ് സ്വദേശിയാണ്.ഇപ്പോൾ വീട് നിൽക്കുന്ന പ്രദേശത്താണ് ഇവർ കഴിഞ്ഞ 12 വർഷങ്ങളായി ജീവിക്കുന്നത്. അടുത്തുള്ള കാസ്റ്റ്ലർഹാൻ നാഷണൽ സ്‌കൂളിലെ ഡെപ്യൂട്ടി പ്രിൻസിപ്പലാണ് ഹാവെ. ഇവിടെ തന്നെയാണ് കൊല്ലപ്പെട്ട ഇളയമക്കളും പഠിക്കുന്നത്. കോ കാവെനിലെ വെർജീനിയക്കാരാണ് ഹാവെയുടെ മാതാപിതാക്കൾ. ഇവർ കോ മീത്തിലെ വിദ്യാലയത്തിലെ ടീച്ചർമാരായിരുന്നു. കമ്മ്യൂണിറ്റി സ്പോർട്സ്, ലോക്കൽ ഹേളിങ് ടീം തുടങ്ങിയവയിൽ സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഹാവെ. ഒരു പുത്രനായ ലിയാം ബാഡ്മിന്റൻ കളിക്കാരനായിരുന്നു. ഞായറാഴ്ച ചാസ്റ്റലെറഹാനു കിങ്കോർട്ട് ലീഗും തമ്മിൽ നടന്ന ഫുട്ബോൾ മാച്ച് നടക്കുന്ന സ്ഥലത്ത് ആയിരുന്നു ഹാവെയെ അവസാനമായി തങ്ങൾ കണ്ടതെന്നാണ് ചിലർ വെളിപ്പെടുത്തുന്നത്.