ഡബ്ലിൻ: ചൂടേറിയ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഗർഭച്ഛിദ്ര വിഷയത്തിൽ ഹിതപരിശോധനഫലം പുറത്ത് വന്നപ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഗർഭച്ഛിത്ര അനുകൂലികൾക്ക് ജയം. ഗർഭച്ഛിത്ര നിരോധന നിയമവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ ഭേദഗതിയിലാണ് ഹിത പരിശോധന നടന്നത്. 60 ശതമാനത്തിൽ അധികം വോട്ടർമാരുടെ പിന്തുണയോടെയാണ് ഗർഭച്ഛിത്ര നിരോധന നിയമം ഇപ്പോൾ പുനപരിശോധനയ്ക്ക് വിദേയമായിരിക്കുന്നത്. നേരത്തെ ഗർഭച്ഛിത്ര ചികിത്സയ്ക്കായി ലണ്ടനിലേക്കാണ് ഐറിഷുകാർ പോയിരുന്നത്. നിശബ്ദ വിപ്ലവമെന്നും വർഷാവസാനത്തോടെ നിയമം നടപ്പിലാക്കുമെന്നും ഐറിഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഗർഭച്ഛിത്ര ചികിത്സയ്ക്കിടെ ഇന്ത്യക്കാരിയായ യുവതി മരിച്ചതോടെയാണ് രാജ്യത്ത് നിയമം നടപ്പിലാക്കണമെന്ന ആവശ്യം നിലവിൽ വന്നത്. ഇത് സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഹിത പരിശോധനയിൽ വിജയം നേടിയ വിഭാഗത്തെ പ്രധാനമന്ത്രി അനുമോദിക്കുകയും ചെയ്തു.ശനിയാഴ്ച ഉച്ചകഴിഞ്ഞ് ജനഹിത പരിശോധന ഫലം പുറത്ത് വരികയായിരുന്നു.കടുത്ത യഥാസ്ഥിതിക റോമൻ കത്തോലിക്കാ വിശ്വാസം പാലിക്കുന്ന അയർലണ്ടിൽ എന്ത് സാഹചര്യം വന്നാലും ഗർഭഛിദ്രം അനുവദിക്കില്ല. ഈ കടുത്ത നിയമത്തിന്റെ ഇരയായിരുന്നു ആറു വർഷം മുൻപ് മരിച്ച ഇന്ത്യക്കാരിയായ ദന്തഡോക്ടർ അസവിത ഹലപ്പനാവർ (31). ഇവരുടെ ഗർഭം അലസിപ്പോയെങ്കിലും ഗഭർപാത്രത്തിനുള്ളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അയർലണ്ടിലെ നിയമം അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് ഗാൽവേ ആശുപത്രിയിൽ ചികിത്സയിലരിക്കേ ഇവർ മരണമടയുകയായിരുന്നു.

ഭരണഘടനയുടെ എട്ടാം ഭേദഗതിയാണ് അബോർഷൻ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നത്. ഈ ഭേദഗതിയാണ് പുതിയ തീരുമാനത്തോടെ ഇല്ലാതാവുക.. അബോർഷൻ നിയമവിധേയമാകുന്നതോടെ, ഉത്തര അയർലൻഡിൽ നിന്നുള്ളവർക്ക് അയർലൻഡിലെത്തി ഗർഭഛിദ്രം നടത്താനാകും. ബ്രിട്ടന്റെ ഭാഗമാണെങ്കിലും നോർത്തേൺ അയർലൻഡിൽ ഇപ്പോഴും ഗർഭഛിദ്രം കുറ്റകരമായാണ് വിലയിരുത്തുന്നത്. ഇംഗ്ലണ്ടിലെത്തിയാണ് ഇപ്പോൾ നോർത്തേൺ അയർലൻഡിലെ സ്ത്രീകൾ അത്യാവശ്യ ഘട്ടത്തിൽ ഗർഭഛിദ്രം നടത്തുന്നത്.

ഗർഭഛിദ്രത്തിന് അനുമതി കിട്ടാതെ മരിച്ച സവിത ഹാലപ്പനാവറിന്റെ മാതാപിതാക്കളും തങ്ങളുടെ മകൾക്കു സംഭവിച്ച ദുരന്തം ഇനി മറ്റാർക്കും ഉണ്ടാവരുതെന്ന അപേക്ഷയുമായി രംഗത്തു വന്നിരുന്നു. ഇന്ത്യൻ ദമ്പതികളായ അൻദനപ്പ യാലഗിയും ഭാര്യ മഹാദേവിയുമാണ് ഗർഭഛിദ്രത്തെ പിന്തുണച്ച് റഫറണ്ട വേളയിൽ എത്തിയത്. ഗർഭഛിദ്ര നിയമത്തിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി അയർലൻഡിൽ നടന്ന റഫറണ്ടത്തിൽ 69.4 ശതമാനം പേർ ഗർഭഛിദ്രമാവാം എന്നതിന് അനുകൂലിച്ച് യെസ് വോട്ട് ചെയ്തതായാണ് എക്സിറ്റ് പോൾ ഫലങ്ങളും വ്യക്തമായിരുന്നു.ഇത് ഇപ്പോൾ അക്ഷരംപ്രതി ശരിയായിരിക്കുകയാണ്.

പ്രധാനമന്ത്രി ലിയോ വരദ്കറിന്റെ നേതൃത്വത്തിലായിരുന്നു ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവരുടെ പ്രചാരണം നടന്നിരുന്നതും. കത്തോലിക്കാ രാജ്യത്ത് ഗർഭഛിദ്രം പാടില്ലെന്ന യാഥാസ്ഥിതിക നിലപാടാണ് 2012 ഒക്ടോബർ 28-ന് ഗാൽവേ മെഡിക്കൽ കോളേജിൽ സവിതയുടെ മരണത്തിനിടയാക്കിയത്. താൻ ക്രിസ്ത്യാനിയല്ലെന്നും അയർലൻഡുകാരിയല്ലെന്നുമൊക്കെ കെഞ്ചിപ്പറഞ്ഞെങ്കിലും ആശുപത്രി അധികൃതർ ഗർഭഛിദ്രം നടത്താൻ തയ്യാറായില്ല. ഗർഭപാത്രത്തിൽ കുഞ്ഞ് മരിച്ചുവെന്നുറപ്പായിട്ടും അത് നീക്കം ചെയ്യാൻ തയ്യാറാകാതെ വന്നതോടെ, കടുത്ത അണുബാധയേറ്റ് സവിത മരണത്തിന് കീഴടങ്ങുകയായിരുന്നു.

സവിതയുടെ മരണം ഗർഭഛിദ്ര നിയമങ്ങളിൽ ഇളവുവരുത്തണമെന്ന് ആവശ്യപ്പെടുന്നവർക്ക് പ്രചോദനമായി. അതോടെ, കൂടുതൽ പേർ ഇതിനായി രംഗത്തുവന്നു. വർഷങ്ങൾ നീണ്ട കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് അതൊരു ഹിതപരിശോധനയിലേക്ക് എത്തിയത്. ഗർഭഛിദ്ര നിയമത്തിൽ ഇളവ് വേണമോ എന്ന വോട്ടെടുപ്പിൽ 70 ശതമാനത്തോളം സ്ത്രീകളും 65 ശതമാനത്തോളം പുരുഷന്മാരും വേണമെന്ന് വോട്ട് ചെയ്തതായാണ് സൂചന. അന്തിമ ഫലം പുറത്ത് വരുന്നതോടെ മാത്രമെ കൃത്യമായ കണക്കുകൾ ലഭ്യമാവുകയുള്ളു.

ഡോക്ടർ കൂടിയായ ലിയോ വരദ്കർ ഹിതപരിശോധനയിൽ യെസ് പക്ഷത്തുനിന്ന് പ്രചാരണം നയിച്ചതോടെയാണ് കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് എത്തിയത്. എക്സിറ്റ് പോൾ ഫലങ്ങളെ അദ്ദേഹം ചരിത്രപരം എന്നാണ് വിശേഷിപ്പിച്ചത്. ജനാധിപത്യത്തിന്റെ വിജയമാണിതെന്നും നാളെ, നമുക്ക് ചരിത്രം കുറിക്കാനായേക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യുവാക്കളാണ് യെസ് പക്ഷത്ത് കൂടുതൽ വോട്ട് ചെയ്തതെന്നുമാണ് ആദ്യ സൂചനകൾ