- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Ireland
- /
- Association
സൂപ്പര്‍ ഡാഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫാ.സിജോ ജോണ്‍ ഉല്‍ഘാടനം ചെയ്തു. ഫിസ്ഫറോ -ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ മാസ് സെന്ററുകള്‍ വിജയികളായി
ഡബ്ലിന്‍ : സീറോ മലബാര്‍ അയര്‍ലണ്ട് ഡബ്ലിന്‍ റീജണല്‍ പിതൃവേദിയുടെ നേതൃത്വത്തില്‍ ' Poppintree Community Sport Centre ല്‍ വെച്ച് നടന്ന ''സൂപ്പര്‍ ഡാഡ് ബാഡ്മിന്റണ്‍ മത്സരം റീജനങ്ങള്‍ ഡയറക്ടര്‍ റവ .ഫാ സിജോ ജോണ്‍ ഉല്‍ഘാടനം ചെയ്തു.റവ .ഫാ സെബാന്‍ സെബാസ്റ്റ്യന്‍ , റവ ഫാ .ബൈജു കണ്ണംപിള്ളി, റവ ഫാ ജിന്‍സ് വാളിപ്ലാക്കര്‍ ,ഫാ പ്രിയേഷ് ,SMCC ഡബ്ലിന്‍ റീജണല്‍ ട്രസ്റ്റി ബെന്നി ജോണ്‍ ,ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി,ജോയിന്റ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഉദ്ഘാടന സമ്മേളനത്തില്‍ റീജണല്‍ പിതൃവേദി പ്രസിഡണ്ട് സിബി സെബാസ്റ്റ്യന്‍ സെക്രട്ടറി സ്വാഗതം പറഞ്ഞു , ജിത്തു മാത്യു നന്ദി രേഖപ്പെടുത്തി
സൂപ്പര്‍ ഡാഡ് ബാഡ്മിന്റണ്‍ മത്സരത്തിന്റെ സമാപന സമ്മേളനവും മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും സീറോ മലബാര്‍ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ ഫാ ജോസഫ് മാത്യു ഓലിയകാട്ടില്‍ നിര്‍വഹിച്ചു.
സീറോ മലബാര്‍ ഡബ്ലിന്‍ റീജിയനിലെ 36 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു .Poppintree Community Sport Centre ലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഡബ്ലിന്‍ റീജിയണിലെ 36 ടീമുകള്‍ പങ്കെടുത്തു .ആവേശകരമായ മത്സരത്തില്‍ പിസ്ബറോ മാസ് സെന്ററിലെ ബാസ്റ്റിന്‍ ജെയിംസും രാജേഷ് ജോണും Spice Village Indian Cuisine നല്‍കിയ € 501 സീറോ മലബാര്‍ പിതൃവേദിയുടെ എവര്‍ ട്രോളിംഗ് ട്രോഫിയും നേടി. 301 യൂറോ ക്യാഷ് പ്രൈസും പിതൃവേദിയുടെ എവര്‍ ട്രോളിംഗ് ട്രോഫിയും ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ മാസ് സെന്ററിലെ ജെറി നോബിളും പ്രകാശ് കുഞ്ചുകുട്ടനും സെക്കന്റ് സ്ഥാനം കരസ്ഥമാക്കി. ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ മാസ് സെന്ററിലെ തന്നെ ജോജോ ജോര്‍ജും സിജിന്‍ സിറിയക്കും മൂന്നാം കരസ്ഥമാക്കി 201 യൂറോ ക്യാഷ് പ്രൈസും സീറോ മലബാര്‍ പിതൃവേദിയുടെ എവര്‍ ട്രോളിംഗ് ട്രോഫിയും കരസ്ഥമാക്കി.
സോര്‍ട്സ് മാസ് സെന്ററിലെ ആല്‍വിന്‍ ജോണിയും ദീപു ജോസും വിന്‍സന്റ് നിരപ്പേല്‍ സ്‌പോണ്‍സര്‍ ചെയ്ത് ന്ന 101 യൂറോയുടെ ക്യാഷ് പ്രൈസും കരസ്ഥമാക്കി .സഭായോഗം സെക്രട്ടറി ബിനോയ് ജോസ് , സീജോ കാച്ചപ്പിള്ളി ,ജോയിച്ചന്‍ മാത്യു ,ബിനുജിത് സെബാസ്റ്റ്യന്‍ എന്നിവര്‍ വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.Phibsborough ട്രസ്റ്റി ജോമോനും,സോണല്‍ ട്രസ്റ്റി ബെന്നി ജോണ്‍ എന്നിവര്‍ ടൂര്‍ണമെന്റ് റഫറിമാരായിരുന്നു .
പിതൃവേദി മാസ് സെന്റര്‍ പ്രസിഡന്റുമാരായ രാജു കുന്നക്കാട്ട് , ജിത്തു മാത്യു , ഫ്രാന്‍സിസ് ജോസ് , രാജേഷ് ജോണ്‍ , ടോജോ ജോര്‍ജ് ,സണ്ണി ജോസ് , ബാബു ,ജിന്‍സ് ,ആരോണ്‍ ,ഫ്രാന്‍സിസ് ജോസഫ് , ബേബി ബാസ്റ്റിന്‍ ,ആന്റണി ,ജോഷി എന്നിവര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സുഗമായി നടത്തുന്നതിന് നേതൃത്വം നല്‍കി .