അയര്‍ലണ്ട്: കത്തോലിക്ക കോണ്‍ഗ്രസ് അയര്‍ലണ്ട് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ കമ്മിറ്റി 2025 ഫെബ്രുവരി 22-ാം തീയതി ശനിയാഴ്ച വൈകിട്ട് അയര്‍ലണ്ട് സമയം നാലിന് ഔദ്യോഗികമായി രൂപീകരിച്ചു. യുവജനങ്ങളുടെ ആത്മീയ, സാമൂഹിക, സാംസ്‌കാരിക വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിന്റെ ഉദ്ഘാടനം കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.

യോഗത്തിന് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ ജനറല്‍ കോഡിനേറ്റര്‍ സിജോ ഇലന്തൂര്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോഡിനേറ്റര്‍മാരായ ലിയോണ്‍ ജോസ് വിതയത്തില്‍, ജസ്റ്റിന്‍ ജോസ് നടക്കലാന്‍, ജോജസ്റ്റ് സി മാത്യു, സാന്‍ജോ മുളവരിക്കല്‍, ഡെനിഷ് ദേവസ്യ, ജോര്‍ജുകുട്ടി, ഗ്ലോറിയ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കൂടാതെ, കൗണ്‍സിലിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള പൊതു ചര്‍ച്ചയും നടന്നു. അയര്‍ലണ്ടില്‍ നിന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ ജനറല്‍ കോഡിനേറ്റര്‍ ആയി ജോജസ്റ്റ് സി മാത്യു, ജനറല്‍ സെക്രട്ടറിയായി സാന്‍ജോ മുളവരിക്കല്‍, ജോയിന്റ് ജനറല്‍ കോഡിനേറ്റര്‍ ആയി ഡെനിഷ് ദേവസ്യ എന്നിവരെ തിരഞ്ഞെടുത്തു. ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ കോഡിനേറ്റര്‍മാരായ ഷിജോ ഇടയാടില്‍, അബി മാത്യൂസ്, ജര്‍മ്മനി ജനറല്‍ കോഡിനേറ്റര്‍ ജോമേഷ് കൈതമന എന്നിവര്‍ സന്നിഹിതനായിരുന്നു. അയര്‍ലണ്ട്‌ന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 ഓളം യുവതി യുവാക്കള്‍ പങ്കെടുത്തു.