- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Ireland
- /
- Association
സെന്റ് കാര്‍ലോ അക്ക്യൂട്ടിസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ലിമറിക്കില്‍: 9 ടീമുകള്‍ സെപ്റ്റംബര്‍ 28ന് മത്സരത്തിനിറങ്ങും
ലിമറിക്ക്: സീറോ മലബാര്‍ യുവജന പ്രസ്ഥാനം (SMYM) അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ സെന്റ് കാര്‍ലോ അക്ക്യൂട്ടിസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 28, ശനിയാഴ്ച, ലിമറിക്കിലെ സാന്‍ചോയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ (Seanchoill Sports Complex, Corbally Road, Eircode: V94 NX51) നടത്തപ്പെടും. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 9 ടീമുകള്‍ പങ്കാളികളാകുന്ന ഈ ടൂര്‍ണമെന്റ് രാവിലെ 9:30 ന് ആരംഭിച്ച് ഒരേ ദിവസത്തില്‍ പൂര്‍ത്തിയാക്കും. മത്സരങ്ങള്‍ രണ്ട് ഗ്രൗണ്ടുകളിലായി നടക്കും.
ടൂര്‍ണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും ലിമറിക്ക് സീറോ മലബാര്‍ പള്ളി ട്രസ്റ്റിമാരും ഇടവക കമ്മിറ്റിയും ചേര്‍ന്ന് പൂര്‍ത്തിയാക്കിയിരിക്കുന്നു. ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ലിമറിക്ക് സീറോ മലബാര്‍ പള്ളി വികാരി ഫാ. പ്രിന്‍സ് മലയില്‍ നിര്‍വഹിക്കും.
ടൂര്‍ണമെന്റിന്റെ പ്രൗഡോന്മുഖതയേറിയ സമ്മാനങ്ങള്‍
വിജയികള്‍ക്ക് 600 യൂറോ, ട്രോഫി, മെഡലുകള്‍
റണ്ണേഴ്‌സ് അപ്പിന് 350 യൂറോ, ട്രോഫി, മെഡലുകള്‍
മികച്ച ഗോള്‍ സ്‌കോറര്‍, മികച്ച കളിക്കാരന്‍, മികച്ച ഗോള്‍കീപ്പര്‍ എന്നീ വിഭാഗങ്ങളില്‍ പ്രത്യേക ട്രോഫികളും നല്‍കും.
പുതു തലമുറയിലെ വിശുദ്ധനായ സെന്റ് കാര്‍ലോ അക്ക്യൂട്ടിസിന്റെ പേരില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റ് കായിക രംഗത്തെ ഉണര്‍വുകള്‍ക്ക് പുതിയ തുടക്കമാകുമെന്ന് SMYM അയര്‍ലണ്ട് നേതൃത്വം വിശ്വസിക്കുന്നു.
പന്തുകളിയില്‍ പങ്കെടുക്കാന്‍ മാത്രമല്ല, ഈ ആവേശകരമായ മാമാങ്കം സാക്ഷ്യപ്പെടുത്താനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വലിയോതുന്നും വരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു