- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Ireland
- /
- Association
പിതൃവേദിയുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 'ഡാഡ്‌സ് ഗോള്‍ 25' ജൂണ്‍ 7 ന്
അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ റീജിണല്‍ പിതൃവേദിയുടെ നേതൃത്വത്തില്‍ അഞ്ചാമത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡാഡ്‌സ് ഗോള്‍ 25 (Dad's Goal 2025) - 2025 ജൂണ്‍ 7 ന് നടക്കുന്നു. ഡബ്ലിന്‍ ഫിനിക്‌സ് പാര്‍ക്ക് ഫുട്‌ബോള്‍ പിച്ചില്‍ (Phoenix Park Football Pitch) രാവിലെ 9 മണിമുതലാണ് മത്സരം. ഈ വര്‍ഷം മുതല്‍ ആദ്യമായി യുവാക്കള്‍ക്കായി ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും (Age 16-25) ഇതേദിവസം തന്നെ നടത്തുന്നു.
ഡബ്ലിനിലെ സീറോ മലബാര്‍ കുര്‍ബാന സെന്ററുകളില്‍നിന്നും ഓരോ ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 301 യൂറോ, 201 യൂറോ വീതവും ട്രോഫിയും സമ്മാനമായി ലഭിക്കും. ബെസ്റ്റ് ഗോള്‍കീപ്പര്‍ക്കും, സ്‌ട്രൈക്കര്‍ക്കും അവാര്‍ഡ് നല്‍കും.
യൂത്ത് ഫുട്‌ബോള്‍ മത്സരവിജയികള്‍ക്ക് യഥാക്രമം 301, 201, 101 യൂറോയും ട്രോഫിയും ലഭിക്കും. ഈ സെവെന്‍സ് ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 100 യൂറോയും, യുവജനങ്ങള്‍ക്ക് 50 യൂറോയുമാണ്. ഏവരേയും ഫുഡ്‌ബോള്‍ മത്സരത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പിതൃവേദി റീജിയണല്‍ ഡയറക്ടര്‍ ഫാ. സിജോ വെട്ടിക്കലും, റീജിയണല്‍ പ്രസിഡന്റ് സിബി സെബാസ്റ്റ്യനും, സെക്രട്ടറി ജിതു മാത്യുവും അറിയിച്ചു