ലിമെറിക്ക്: ലിമെറിക്ക് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 2025-ലെ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി.

നവംബര്‍ ഒന്നാം തീയതി Mungret പള്ളിയില്‍ വച്ച് ഇടവക വികാരി ഫാ. അനു മാത്യു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.കുര്‍ബാനയെ തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് തുടങ്ങിയ ചടങ്ങുകളോടെ ഈ വര്‍ഷത്തെ പരുമല പെരുന്നാള്‍ അത്യന്തം ഭക്തിസാന്ദ്രമായി അവസാനിച്ചു.

ഇടവക വികാരി ഫാ. അനു മാത്യു, ഇടവക ട്രസ്റ്റി റെനി ജോര്‍ജ്, ആക്ടിങ് സെക്രട്ടറി സിജു ജോണ്‍, കണ്‍വീനര്‍ വിമല്‍ മത്തായി, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായി നേതൃത്വം വഹിച്ചു.പെരുന്നാളില്‍ അനുഗ്രഹം പ്രാപിച്ച എല്ലാ വിശ്യാസികളോടും, പെരുന്നാളിന്റെ വിജയത്തിനായി പരിശ്രമിച്ച എല്ലാ ഇടവകജനങ്ങളോടും വികാരി ഹൃദയപൂര്‍വ്വം നന്ദി അറിയിച്ചു.