നീനാ (കൗണ്ടി ടിപ്പററി ) : 'നീനാ ചിയേഴ്‌സ് ' സംഘടിപ്പിക്കുന്ന 'നീനാ ഫെസ്റ്റ് 2025' ജൂണ്‍ 14 ശനിയാഴ്ച Templemore athletic ക്ലബില്‍ വച്ച് നടത്തപ്പെടും.ഇതോടനുബന്ധിച്ച് ആവേശകരമായ 'ഓള്‍ അയര്‍ലന്‍ഡ് വടംവലി മത്സരം'നടത്തപ്പെടുന്നു.മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 1111 യൂറോയും ട്രോഫിയും,777 യൂറോയും ട്രോഫിയും, കൂടാതെ മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് 555 യൂറോ,222 യൂറോ എന്നിങ്ങനെയും,അഞ്ചു മുതല്‍ എട്ട് വരെ സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് 150 യൂറോ വീതവും സമ്മാനത്തുക ലഭിക്കുന്നതാണ്.

പങ്കെടുക്കുന്ന ഓരോ ടീമിനും 100 യൂറോ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്.അത്യന്തം വാശിയേറിയ പോരാട്ടങ്ങളില്‍ അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാര്‍ത്ഥികളെ നീനയിലേയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ,രജിസ്‌ട്രേഷനും ബന്ധപ്പെടുക:

ഷിന്റോ ജോസ്: 0892281338

രാജേഷ് എബ്രഹാം:0877636467

ശ്രീനിവാസ്: 0871470590

വാര്‍ത്ത: ജോബി മാനുവല്‍