- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Ireland
- /
- Association
നീനാ കൈരളിയുടെ ഓണാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി
നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തില്‍ നീനാ സ്‌കൗട്ട് ഹാളില്‍ വെച്ച് നടത്തിയ ഓണാഘോഷങ്ങള്‍ അവിസ്മരണീയമായി.രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികളില്‍ നീനാ പാരിഷ് പ്രീസ്റ്റ് ഫാ.റെക്‌സന്‍ ചുള്ളിക്കല്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഓണസന്ദേശം നല്‍കുകയും ചെയ്തു.
മാസങ്ങള്‍ക്ക് മുന്‍പേതന്നെ അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ,കായിക മത്സരങ്ങളുമായി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയായിരുന്നു നീനാ കൈരളി.കൊമ്പന്‍സ് റീലോഡഡ്,നീനാ ജിംഘാനാ ,തീപ്പൊരി,വേടന്‍ എന്നിങ്ങനെയായിരുന്നു ടീമുകളുടെ പേരുകള്‍.മാസങ്ങള്‍ നീണ്ട നിരവധിമത്സരങ്ങള്‍ക്കും ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്കും ഒടുവില്‍ ടീം തീപ്പൊരി ഒന്നാമതെത്തി എവര്‍റോളോങ് ട്രോഫി കരസ്ഥമാക്കി.
ക്രിക്കറ്റ്,ബാഡ്മിന്റണ്‍,ലേലം,റമ്മി,തീറ്റ മത്സരം, ക്വിസ്, എന്നിവ മത്സരങ്ങളില്‍ ചിലത് മാത്രമാണ്.ഗ്രൂപ്പ് അംഗങ്ങള്‍ക്കും ഒപ്പം കുട്ടികള്‍ക്കുമായി നീനാ ഒളിമ്പിക് അത്‌ലറ്റിക് ഹാളില്‍ വച്ച് നിരവധി മത്സരങ്ങളുമായി ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന സ്‌പോര്‍ട്‌സ്ഡേയും നേരത്തെ നടത്തുകയുണ്ടായി.
തിരുവാതിര,കൈകൊട്ടിക്കളി ,ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കലാപരിപാടികള്‍,മാവേലിമന്നനെ വരവേല്‍ക്കല്‍ എന്നിവ ആഘോഷദിനത്തിന് മാറ്റ് കൂട്ടി.തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ തിരുവോണാഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.
പരിപാടികള്‍ക്ക് കമ്മറ്റി അംഗങ്ങളായ ജെയ്‌സണ്‍ ജോസഫ്,ജിബിന്‍,പ്രതീപ്,ടെലസ്, ജെസ്‌ന,ഏയ്ഞ്ചല്‍ ,ജിജി,വിനയ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്ത: ജോബി മാനുവല്‍.